Follow Us On

28

April

2024

Sunday

  • ദൈവത്തിന്റെ സ്വന്തം നാട് അങ്ങനെതന്നെ നിലനില്ക്കണം

    ദൈവത്തിന്റെ സ്വന്തം നാട് അങ്ങനെതന്നെ നിലനില്ക്കണം0

    ആഴ്ചകള്‍ക്കുമുമ്പ് അമേരിക്കയില്‍നിന്നും ഒരു സുഹൃത്തു വിളിച്ചു. വിശേഷങ്ങള്‍ പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു, അമേരിക്കയാണോ കേരളമാണോ കൂടുതല്‍ ഇഷ്ടമായതെന്ന്. ഒരു നിമിഷംപോലും വൈകിയില്ല, ഉത്തരം വന്നു. നമ്മുടെ നാട് കഴിഞ്ഞിട്ടേ മറ്റൊരു രാജ്യം ഉള്ളൂ എന്നായിരുന്നു മറുപടി. ഇത്രയും ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഏതു ദേശമാണ് ഉള്ളത്? ഇവിടെ ജീവിക്കുമ്പോള്‍ തോന്നുന്ന അക്കരപച്ചകളാണ് ബാക്കിയെല്ലാം എന്നുകൂടി സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെപ്പോലെ സംതൃപ്തി ലഭിക്കുന്ന മറ്റൊരു സ്ഥലവുമില്ലെന്ന മറുപടിയില്‍ സ്‌നേഹത്തിന്റെ സ്പര്‍ശനം ഉണ്ടായിരുന്നു. തിരക്കിലായതിനാല്‍

  • എന്തിനാണ് ഇത്തരം പോലീസുകാര്‍?

    എന്തിനാണ് ഇത്തരം പോലീസുകാര്‍?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) കഴിഞ്ഞ ദിവസം രോഗീശുശ്രൂഷയ്ക്കിടെ രോഗിയുടെതന്നെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ മുമ്പില്‍ കൈകള്‍ കൂപ്പുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. കുടുംബാംഗങ്ങള്‍ എന്നുപറയാന്‍ ഇനി ആ കുടുംബത്തില്‍ ഡോക്ടറുടെ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ആ കുടുംബത്തിന്റെ വിളക്കും പ്രതീക്ഷയും പിന്‍തുടര്‍ച്ചയും എല്ലാമായിരുന്നു ഡോ. വന്ദന. ഡോ. വന്ദന ഡോക്ടര്‍മാര്‍ക്കിടയിലെ ഒരു രക്തസാക്ഷിയാണ്. കാരണം ഡ്യൂട്ടിക്കിടെ, രക്തം ചിന്തിയാണ് അവര്‍ മരിച്ചത്. സത്യത്തില്‍ ഇങ്ങനെ ഒരു മരണം

  • വലിയ കുടുംബങ്ങളുടെ സംഗമം

    വലിയ കുടുംബങ്ങളുടെ സംഗമം0

    മാനന്തവാടി: മലബര്‍ മേഖല പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ദ്വാരകയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം- ‘ജീവോത്സവം’ മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കുടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ ദൈവിക പദ്ധതിയുടെ ഭാഗവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനന നിരക്കിലുണ്ടായ കുറവ് യുവജനസംഖ്യശോഷണത്തിന് കാരണമായിട്ടുണ്ട്. ഇത് കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളെ സാരമായി ബാധിക്കും. മക്കള്‍ ദൈവത്തിന്റെ ദാനമാണെന്ന ബോധ്യത്തോടെയും വിശ്വാസത്തോടെയും കുഞ്ഞുങ്ങളെ സ്വീകരിക്കു കയും വളര്‍ത്തികൊണ്ടുവരികയും ചെയ്യുന്ന കുടുംബങ്ങള്‍  ദൈവത്താല്‍ അനുഗ്രഹിക്ക പ്പെടുമെന്ന്

  • ചെറുപുഷ്പ മിഷന്‍ലീഗിന്റെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം 19ന്

    ചെറുപുഷ്പ മിഷന്‍ലീഗിന്റെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം 19ന്0

    കാക്കനാട്: കേരളത്തില്‍ തുടക്കംകുറിച്ച് വിവിധ രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ അല്മായ സംഘടനയായ ചെറു പുഷ്പ മിഷന്‍ ലീഗി’ന്റെ 2023 – 2024 വര്‍ഷത്തെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം മെയ് 19ന് ഓണ്‍ലൈനായി നടക്കും. സീറോ മലബാര്‍ സഭാ തലവനും മിഷന്‍ ലീഗിന്റെ രക്ഷാധികാരിയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; അടിയന്തിരമായി തുടര്‍നടപടികള്‍ സ്വീകരിക്കണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; അടിയന്തിരമായി തുടര്‍നടപടികള്‍ സ്വീകരിക്കണം0

    തിരുവനന്തപുരം: ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ക്രൈസ്തവ സമൂഹം കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടര്‍ച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന്

  • അതിഥി തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി കാരിത്താസ് ഇന്ത്യയും കെഎസ്എസ്എസും

    അതിഥി തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി കാരിത്താസ് ഇന്ത്യയും കെഎസ്എസ്എസും0

    കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നു. കോവിഡാനന്തര ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ നൂറ്റി ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കാണ് മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍ഷ്വറന്‍സ് പോളിസിയുടെ വിതരണോദ് ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ

  • ഭീകരവാദത്തെ  മൂടിവയ്ക്കുന്നതെന്തിന്? The Kerala story’ review

    ഭീകരവാദത്തെ മൂടിവയ്ക്കുന്നതെന്തിന്? The Kerala story’ review0

    വിനോദ് നെല്ലയ്ക്കല്‍ റിലീസ് ചെയ്യും മുമ്പേ അതിരൂക്ഷമായ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ ചലച്ചിത്രമാണ് ദ കേരള സ്റ്റോറി. സമാനതകളില്ലാത്ത വിധത്തിലുള്ള പ്രതിഷേധങ്ങളാണ് സിനിമയ്‌ക്കെതിരായി നാം കണ്ടത്. ഇസ്ലാമിക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവരുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. സിനിമ അവതരിപ്പിക്കുന്ന ആശയം എന്താണ് എന്ന വ്യക്തമായ ബോധ്യത്തോടെ ആയിരുന്നില്ല ഇത്തരം പ്രചാരണങ്ങള്‍ എന്ന് നിശ്ചയം. കാരണം, റിലീസ് ചെയ്തതിനുശേഷം സിനിമ കണ്ടിറങ്ങിയ ആര്‍ക്കും തന്നെ സിനിമയെക്കുറിച്ച് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, സംവിധായകനും പിന്നണി

  • സുപ്രീംകോടതി വിധി ബഫര്‍സോണ്‍  ഇല്ലാതായിട്ടില്ല…!

    സുപ്രീംകോടതി വിധി ബഫര്‍സോണ്‍ ഇല്ലാതായിട്ടില്ല…!0

    ഷെവ. അഡ്വ.വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്). ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും സംരക്ഷണമേകുവാന്‍ അവയ്ക്കു ചുറ്റിലുമായി കരുതല്‍ മേഖലയുണ്ടാക്കുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2011 ഫെബ്രുവരി 9നാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. വനമേഖലയ്ക്ക് പുറത്ത് ജനങ്ങളുടെ കൃഷിഭൂമി കയ്യേറി വനവിസ്തൃതി വ്യാപിപ്പിക്കുമ്പോഴും, വന്യമൃഗങ്ങള്‍ക്ക് സംരക്ഷണമേകാന്‍ ബഫര്‍സോണ്‍ നിര്‍ണയിക്കുമ്പോഴും കൃഷിമാത്രമല്ല ജീവിതവും ജീവനും നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ജനങ്ങളെക്കുറിച്ച് ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥ തമ്പ്രാക്കളും ‘ബോധപൂര്‍വ്വം’ ചിന്തിച്ചില്ല. 2022-ലെ സുപ്രീംകോടതി വിധി ബഫര്‍സോണ്‍ സംബന്ധിച്ച് 2022

Latest Posts

Don’t want to skip an update or a post?