ഏകസ്ഥരായ വനിതകള്‍ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
- Featured, Kerala, LATEST NEWS
- January 22, 2025
കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന ദൈവാലയാ ങ്കണത്തില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നല്‍കി. കൂട്ടായ്മയുടെ സാക്ഷ്യം നല്‍കുവാന്‍ വിളിക്കപ്പെട്ടവരെന്ന നിലയില്‍ ദൈവാരാധനയില്‍ ഒന്നു ചേരുന്ന സമൂഹം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി വര്‍ത്തിക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍
വത്തിക്കാന്‍സിറ്റി: സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോക മെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള്‍ സ്വന്തമായുള്ള സീറോമലബാര്‍സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കി. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാര്‍
യേശുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും സ്വര്‍ഗരാജ്യത്തെയും നിത്യജീവിതത്തെയും ലക്ഷ്യം വയ്ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശയും സഹിഷ്ണുതയും നിറഞ്ഞവര്‍ക്ക് എത്ര അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കാനാവുമെന്നും ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോശിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. പ്രകാശം നിറഞ്ഞ ചക്രവാളം മുമ്പില്‍ ഇല്ലെങ്കില്‍, പ്രത്യാശ നിറഞ്ഞ ഭാവിയില്ലെങ്കില്‍ പുണ്യങ്ങള്‍ ചെയ്യുന്നത് വ്യഥാവിലാണെന്ന
മെക്‌സിക്കോ സിറ്റി: ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ സെപ്റ്റംബര്‍ 14-ന് നടക്കുന്ന ചടങ്ങില്‍ ഫാ. മോയിസസ് ലിറാ സെറാഫിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഫാ. മോയിസസ് ലിറാ സെറാഫിന്‍ അംഗമായിരുന്ന മിഷനറീസ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസസമൂഹമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോ കാര്‍മിക്വതം വഹിക്കും. സെപ്റ്റംബര്‍ 13-ന് ഫാ. മോയിസസിന്റെ ജീവിതത്തെയും ആത്മീയതയെയും ആധാരമാക്കിയുള്ള കോണ്‍ഗ്രസ് മെക്‌സിക്കോ സിറ്റിയില്‍ സംഘടിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെക്‌സിക്കോ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കൃതജ്ഞതാബലിയും ഉണ്ടായിരിക്കും.
ഏപ്രില്‍ മാസം അവസാനം ആരംഭിച്ച പ്രളയത്തില്‍ 150 ഓളമാളുകള്‍ മരണമടകയും ആറ് ലക്ഷത്തിലധികമാളുകള്‍ ഭവനങ്ങളില്‍ നിന്ന് മാറേണ്ടിവരുകയും ചെയ്ത സാഹചര്യത്തില്‍ ബ്രസീലിന് കൈത്താങ്ങുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്റെ ദാനധര്‍മപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അപ്പസ്‌തോലിക്ക് അല്‍മോണര്‍ വഴിയായി ഒരു ലക്ഷം യൂറോ പാപ്പ കൈമാറിയതായി ബ്രസീലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ജെയിം സ്‌പെംഗ്ലര്‍ വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളിലേക്ക് തുക കൈമാറുമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. നേരത്തെ ഉയിര്‍പ്പുകാല ത്രിസന്ധ്യജപ പ്രാര്‍ത്ഥനയക്ക് ശേഷം തെക്കന്‍ ബ്രസീലിലെ പ്രളയത്തില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടിയും അവരുടെ
തൃശൂര്‍: അമല ആശുപത്രിയുടെ സ്ഥാപകന്‍ പദ്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐയുടെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ 100 പേര്‍ രക്തം ദാനം ചെയ്തു. അമല ആശുപത്രിയിലെ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും അമല നഗര്‍ സെന്റ് ജോസഫ് ഇടവകയിലെ അംഗങ്ങളും രക്തദാനത്തില്‍ പങ്കാളികളായി. മീറ്റിങ്ങില്‍ അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷനായിരുന്നു. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറലും തൃശൂര്‍ ദേവമാത പ്രൊവിന്‍സിന്റെ പ്രൊവില്‍ഷ്യലും അമലയുടെ മുന്‍ ഡയറക്ടറും ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളുടെ സംഗമവും മാതൃ ദിനാചാരണവും പൊടിമറ്റം നിര്‍മല റീന്യൂവല്‍ സെന്ററില്‍ നടത്തി. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ദൈവിക സ്വപ്നങ്ങളില്‍ പങ്കാളികളാകുന്നവരാണ് മാതാപിതാക്കളെന്ന് അദ്ദേഹം പറഞ്ഞു. ദൈവം നല്‍കിയ ജീവനെ തുറന്ന മനസോടെ സ്വീകരിച്ച സമൂഹവും കുടുംബവും മാത്രമേ അഭിവൃദ്ധി പ്രാപിച്ചിട്ടുള്ളൂ. ദൈവം നിങ്ങളുടെ സൂക്ഷത്തിനു ഏല്‍പ്പിച്ച സമ്മാനങ്ങളാണ് മക്കളെന്ന ചിന്തയോടെ അവരെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു. രൂപത ഡയറക്ടര്‍
എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷന്‍ ഫൊറോന ഹാളില്‍ നടത്തിയ നേതൃസംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവമാണ് ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചിരിക്കുന്നതെന്ന ബോധ്യം നമ്മുടെ ദൗത്യം ഉത്തരവാദി ത്വത്തോടെ നിര്‍വഹിക്കുന്നതിന് ശക്തിപ്പെടുത്തുമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കടുപ്പില്‍, ഇടുക്കി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Don’t want to skip an update or a post?