വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 17, 2025
പാലാ: എംഎസ്ടി സമൂഹത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ വൈദികരത്നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ (99) എംഎസ്ടി നിര്യാതനായി. സഭയ്ക്ക് നല്കിയ സംഭാവനകളെപ്രതി സീറോ മലബാര്‍ സഭ അദ്ദേഹത്തിന് 2016-ല്‍ വൈദിക രത്നം പുരസ്കാരം നല്കി ആദരിച്ചിരുന്നു. 1955 ലാണ് ഫാ. സെബാസ്റ്റ്യന്‍ പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് പാലാ രൂപതയിലെ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനര്‍ സെമിനാരിയിലുമായി അനേകം വൈദിക വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു. 25 മെത്രാന്മാരും അഞ്ഞൂ റിലധികം വൈദികരും
ഗുവഹത്തി: ആസാമില്‍ ബാപ്റ്റിസ് സഭയുടെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത രണ്ട് അമേരിക്കന്‍ പൗരന്മാരെ വ്യാജമതപരിവര്‍ത്തനക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ക്രൈസ്തസംഘടനകള്. ആസാമിലെ സോണിറ്റ്പൂര്‍ ജില്ലയില്‍ നടന്ന ബില്‍ഡിംഗ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഥികളായെത്തിയതായിരുന്നു അമേരിക്കന്‍ പൗരന്മാരായ ജോണ്‍ മാത്യു ബ്രൂണും, മൈക്കല്‍ ജെയിംസ് ഫ്ലിച്ചും. അവരുടെ പേരില്‍ ആരോപിക്കപ്പെട്ട മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്നും അതില്‍ യാതൊരു സത്യവുമില്ലെന്നും ആസാം ക്രിസ്ത്യന്‍ ഫോറം വാക്താവ് അലന് ബ്രൂക്ക്സ് പറഞ്ഞു. ആസാമിലെ സോണിറ്റ്പൂരില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ അവരെ മതപരമായ
വത്തിക്കാന്‍ സിറ്റി: അടിമയായി വില്‍ക്കപ്പെട്ടെങ്കിലും പിന്നീട് സന്യാസിനിയായി മാറിയ വിശുദ്ധ ബക്കിത്തയുടെ തിരുനാള്‍ദിനമായ ജനുവരി എട്ടാം തിയതി മനുഷ്യക്കടത്തിനെതിരായുള്ള അവബോധമുണര്‍ത്തുന്ന പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ക്ലേശങ്ങളനുഭവിക്കുന്ന മനുഷ്യരുടെ നിലവിളിക്ക് ചെവികൊടുക്കണമെന്ന് ദിനാചരണത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. യുദ്ധവും സംഘര്‍ഷവും മൂലവും കാലാവസ്ഥാ വ്യതിയാനം മൂലവും പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായവരോട്, പ്രത്യേകിച്ചും ലൈംഗികമായി ചൂഷണത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടുപ്പമാണ് തന്റെ ചിന്തകളെന്ന് പാപ്പ പറഞ്ഞു. ഒരോ മനുഷ്യന്റെയും അന്തസ്സിനെ അംഗീകരിക്കുവാനും മനുഷ്യക്കടത്തും എല്ലാ തരത്തിലുള്ള ചൂഷണത്തെയും ഏതിര്‍ക്കുവാനും
ന്യൂഡല്‍ഹി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 11 ന് പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മേജര്‍ ആര്‍ച്ച്ബിഷപ്പായ ശേഷം ആദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയെ കാണുന്നത്. സഭയുടെ സ്നേഹവും ആദരവും സര്‍ക്കാരിനെ അറിയിക്കാനാണ് സന്ദര്‍ശനം നടത്തിയതെന്ന് മാര്‍ തട്ടില്‍ വ്യക്തമാക്കി. ബംഗളുരൂവില്‍ നടന്ന സിബിസിഐ സമ്മേളനത്തിനു ശേഷമായിരുന്നു അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
തൃശൂര്‍: കമ്പ്യൂട്ടറിലെ ഇംഗ്ലീഷ് കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്താല്‍ മലയാളം അക്ഷരങ്ങള്‍ കിട്ടുന്ന സംവിധാനം മലയാളികളെ പഠിപ്പിച്ച ഫാ. ജോര്‍ജ് പ്ലാശേരി (80) സിഎംഐ ഓര്‍മയായി. അദ്ദേഹം രൂപപ്പെടുത്തിയ പ്ലാശേരി ഫോണ്ടായിരുന്നു അതിന്റെ പിന്നില്‍. 1990 പകുതിയോടുകൂടി രൂപംകൊണ്ട് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതിക വിപ്ലവത്തിലേക്കു മലയാളഭാഷയെ കൈപിടിച്ചുകയറ്റിയ മലയാളം കമ്പ്യൂട്ടര്‍ അക്ഷരങ്ങളുടെ പിതാവാണ് ഫാ. ജോര്‍ജ് പ്ലാശേരി സിഎംഐ. 1988-ല്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ സഭ ഫാ. പ്ലാശേരിയെ അമേരിക്കയ്ക്ക് അയച്ചു. അമേരിക്കയില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ഗുഹാവത്തി: ക്രൈസ്തവര്‍ നടത്തുന്ന സ്കൂളുകളിലെ ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടന്‍ മാറ്റണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകളുടെ അന്ത്യശാസനം. കുടുംബസുരക്ഷാ പരിഷത്ത് പ്രസിഡന്റ് സത്യരഞ്ജന് ബറുവ ഗുഹാവത്തിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ തങ്ങള്‍ ‘വേണ്ടതു’ ചെയ്യുമെന്നും അതിന്റെ ഉത്തരവാദിത്വം സ്ഥാപന അധികൃതര്ക്കായിരിക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. സ്കൂളുകളില്‍ സേവനംചെയ്യുന്ന വൈദികരും സിസ്റ്റേഴ്സും സഭാവസ്ത്രങ്ങള്‍ ധരിച്ച് ജോലിചെയ്യരുതെന്നും സ്കൂളുകളില്‍ ക്രൈസ്തവ പ്രാര്‍ഥനകള്‍ പാടില്ലെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരമൊരാവശ്യം ആരും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്നാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ
കോഴിക്കോട്: കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷിച്ചു. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. കര്‍ദിനാള്‍മാര്‍, ആര്‍ച്ചുബിഷപുമാര്‍, ബിഷപുമാര്‍ എന്നിവര്‍ സഹകാര്‍മികരായി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ദിവ്യബലി മധ്യേ സന്ദേശം നല്കി. ഇടയശുശ്രൂഷയുടെ തെളിമയാര്‍ന്ന നന്മയും ശ്രേഷ്ഠതയുമാണ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖമുദ്രയെന്ന് മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. വിസ്മയിപ്പിക്കുന്ന ദൈവത്തിന്റെ വാത്സല്യത്തിന്റെ മുദ്രകളാണ് അദ്ദേഹം പേറുന്നത്.
പാക്കിസ്ഥാനില്‍ മുസ്ലീം തോക്കുധാരികള്‍ 14-കാരനെ വെടിവച്ചു കൊലപ്പെടുത്തി. സുനില്‍ മസിഹു എന്ന ക്രൈസ്തവ ബാലനാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയിലെ ഗുജ് റന്വാല ജില്ലയിലാണ് യാതൊരു പ്രകോപനവുമില്ലാതെ അക്രമികള്‍ ക്രൈസ്തവവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് സുനിലിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്. സെുനില് മസിഹും ക്രൈസ്തവരായ കുറച്ചുപേരും മണ്ടിയാല വാരയ്ച്ച് പ്രദേശത്തെ മാര്‍ക്കറ്റില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്ആറുപേര് ബൈക്കിലെത്തി ‘ ഈ പ്രദേശത്ത് ക്രൈസ്തവരായ ഒരാളും ജീവനോടെ അവശേഷിക്കുവാന്‍ പാടില്ല’ എന്നാക്രോശിച്ചുകൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായെങ്കിലും ഒരു മതിലിന്റെ മറവില്‍
Don’t want to skip an update or a post?