Follow Us On

15

November

2025

Saturday

  • ആത്മാവിന്റെ ചിറകിലേറിയ  പുരോഹിതന്‍

    ആത്മാവിന്റെ ചിറകിലേറിയ പുരോഹിതന്‍0

    ജോസ് പി. മാത്യു പാലാ എപ്പാര്‍ക്കി അംഗവും സെന്റ് തോമസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ.കുര്യന്‍ മറ്റം യുവഹൃദയങ്ങളെ കീഴടക്കിയ ഒരു വൈദികനാണ്. ജീസസ് യൂത്ത് ആത്മീയമുന്നേറ്റത്തെ നെഞ്ചിലേറ്റിയ അച്ചന്റെ സാന്നിധ്യവും ഉപദേശങ്ങളും യുവാക്കള്‍ക്ക് ഇന്നും ആവേശമാണ്. 2001-ല്‍ സെന്റ് തോമസ് കോളജിന്റെ പടിയിറങ്ങിയ കുര്യനച്ചന്‍ കൂടുതല്‍ തിരക്കുകളിലേക്കും ആവേശകരമായ പ്രവര്‍ത്തനങ്ങളിലേക്കുമാണ് കാലെടുത്തുവച്ചത്. ജലന്തര്‍ ട്രിനിറ്റി കോളജിന്റെ ആദ്യപ്രിന്‍സിപ്പല്‍, പാലാ രൂപതാ ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍, ജീസസ് യൂത്തിന്റെ പാലാ രൂപതാ ഡയറക്ടര്‍, ധ്യാനഗുരു, ഇടവകവികാരി

  • നീയും മാലാഖയാണ്‌

    നീയും മാലാഖയാണ്‌0

    ഫാ. മാത്യു ആശാരിപറമ്പില്‍ കഴിഞ്ഞ നോമ്പുകാലത്ത് ധ്യാനം നടത്താനായി അമേരിക്കയിലേക്ക് പോകാന്‍ ഞാന്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട്, അവിടെനിന്ന് തലസ്ഥാനമായ വാഷിംഗ്ടണ്‍ വരെ നീളുന്ന ഏകദേശം 22 മണിക്കൂര്‍ യാത്ര. ഉള്ളിലേക്ക് കയറാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് പുറകില്‍ കുറച്ചുപേര്‍കൂടി ഏകദേശം എഴുപതു വയസിന് മുകളില്‍ പ്രായമുള്ള ഒരു അമ്മച്ചിയെ യാത്രയാക്കുന്നത് ശ്രദ്ധിച്ചത്. മകനും മകന്റെ ഭാര്യയും മക്കളുംകൂടിയാണ് യാത്രയാക്കുന്നത്. വളരെ ദീര്‍ഘമായ യാത്ര ചെയ്യേണ്ടതിന്റെ, അതും തനിച്ച്, ആകുലതയും അസ്വസ്ഥതകളും അമ്മച്ചിയിലും ഒറ്റയ്ക്കുവിടുന്നതിന്റെ

  • മലബാറിന്റെ വികസന നായകന്‍

    മലബാറിന്റെ വികസന നായകന്‍0

    പ്ലാത്തോട്ടം മാത്യു തലശേരി രൂപതയുടെ പ്രഥമ മെത്രാനും ആഗോള കത്തോലിക്കാ സഭയില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ക്കുടമയുമായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത് 2006 ഏപ്രില്‍ നാലിനാണ്. മലബാറിലെ കുടിയേറ്റക്കാരുടെ പിതാവായ മാര്‍ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികളുടെ പ്രാരംഭമായി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മൂന്നംഗ കമ്മീഷനെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാര്‍ വള്ളോപ്പിള്ളിയുടെ മധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹങ്ങളും അത്ഭുതങ്ങളും പരിശോധിച്ച്, കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാമകരണം സംബന്ധിച്ച തുടര്‍ നടപടികള്‍ രൂപതാധ്യക്ഷന്‍ സ്വീകരിക്കുക. രണ്ടാം

  • ക്ഷമയുടെ പര്യായമായി ബിഷപ് മാരി ഇമ്മാനുവേല്‍

    ക്ഷമയുടെ പര്യായമായി ബിഷപ് മാരി ഇമ്മാനുവേല്‍0

    സിഡ്‌നി: തന്നെ വധിക്കാന്‍ ശ്രമിച്ച ഭീകരനോട് നിരുപാധികം ക്ഷമിച്ച ബിഷപ് മാര്‍ മാരി ഇമ്മാനുവേലിന്റെ വാക്കുകളാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ബിഷപ് ഇമ്മാനുവേല്‍ താന്‍ പ്രസംഗിച്ച വാക്കുകള്‍ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു. അള്‍ത്താരയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ് മാരി ഇമ്മാനുവേലിന് നേരെ അക്രമി നടന്നുവരുന്നതും കത്തികൊണ്ട് പലപ്രാവശ്യം കുത്തുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ക്രൂരകൃത്യത്തിന്റെ ഭീകരതെയ നിഷ്പ്രഭമാക്കുന്ന ക്ഷമയുടെ വാക്കുകളാണ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ പിടിച്ചുകുലുക്കുന്നത്. തിരിച്ചടി വേണ്ട, പ്രാര്‍ത്ഥനമതി

  • അതിരുവിടുന്ന  ആഘോഷങ്ങള്‍

    അതിരുവിടുന്ന ആഘോഷങ്ങള്‍0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ‘വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു’ എന്ന പഴഞ്ചൊല്ല് സുപരിചിതമാണ്. ആദ്യമായി അതു പറഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്ത സാഹിത്യകാരനായ ജോണ്‍ ലിലി ആയിരുന്നു. ഓരോ വ്യക്തിക്കും തന്റെ ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളാണ് വിവാഹാഘോഷങ്ങള്‍ നല്‍കുന്നത് എന്നതില്‍ സംശയമില്ല. രണ്ടു ജീവിതങ്ങള്‍ ഒന്നായിചേര്‍ന്ന് ഒരു കുടുംബത്തിന് രൂപം നല്‍കുന്നു. രാഷ്ട്രവും സമൂഹവും ഈ ബന്ധത്തിന് അംഗീകാരത്തിന്റെ മുദ്ര നല്‍കുന്നു. ആഢംബരങ്ങളുടെ പ്രദര്‍ശനവേളകള്‍ വിവാഹാഘോഷങ്ങള്‍ ഇന്ന് വളരെയേറെ ആര്‍ഭാടപൂര്‍വം നടത്തപ്പെടുന്നു.

  • ഓര്‍മകളുടെ ഫ്രെയ്മിലേക്കു  നടന്നുകയറുന്നവര്‍

    ഓര്‍മകളുടെ ഫ്രെയ്മിലേക്കു നടന്നുകയറുന്നവര്‍0

    ഫാ. ജിന്‍സണ്‍ ജോസഫ് മാണി സിഎംഎഫ് ആ ട്രെയിന്‍ യാത്രയ്ക്കിടയില്‍ അടുത്തിരുന്ന വ്യക്തി ചോദിച്ചു: യുക്തിവാദികള്‍ പെരുകുമ്പോള്‍ നിങ്ങള്‍ വിശ്വാസികള്‍ എന്തു ചെയ്യുന്നു? ”ഒന്നും ചെയ്യുന്നില്ല.” ”അതെന്താ….നിങ്ങള്‍ അവരെ ബോധ്യപ്പെടുത്താത്തത് ?” ”ആര്‍ക്കും ആരെയും ബോധ്യപ്പെടുത്താന്‍ പറ്റും എന്ന് തോന്നുന്നില്ല.” അതോടെ എന്നിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ട് അവര്‍ കിടന്നുറങ്ങി. ദൈവത്തെ കാണാന്‍ സാധിക്കുന്നവര്‍ ഉണ്ട്. ഇതെല്ലാം മിഥ്യയാണെന്നും പറയുന്നവരുണ്ട്. വിശ്വാസി ഓരോ നിമിഷവും ദൈവത്തെ കണ്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസിക്ക് ദൈവം അപ്പനാണ്, അമ്മയാണ്. ആ ബോധ്യമാണ് ഉള്ളത്തെ തകര്‍ക്കുന്ന

  • പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ

    പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ0

    കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധമാര്‍ച്ചുകള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ജനങ്ങളുടെ സ്വരം ശ്രവിക്കാന്‍ ഗവണ്‍മെന്റ് തയാറാകണമെന്നും കര്‍ദിനാള്‍ ലൂയിസ്  ജോസ് റുയേഡ. കൊളംബിയന്‍ ഗവണ്‍മെന്റ് ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരായ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധ റാലികള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് തലവനായ കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡയുടെ പ്രസ്താവന. മഴയെ അവഗണിച്ചുപോലും തലസ്ഥാനനഗരിയായ ബൊഗോതയില്‍ പ്രതിഷേധത്തിനായി അണിനിരന്ന ആയിരങ്ങള്‍ക്ക് പുറമെ കുകുത, ബുക്കാരമാംഗ, മെഡല്ലിന്‍, ഇബാഗ്വ, കാര്‍ത്തജേന,

  • ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു

    ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു0

    അനാ എസ്ട്രാഡാ എന്ന 47 കാരി ഇനി ഇല്ല. ദയാവധമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദയാരഹിതമായ കൊലപാതകത്തിന്റെ പെറുവിലെ ആദ്യത്തെ ഇരയായി അന്ന യാത്രയായി. ദയാവധത്തിന് പെറുവിലെ ഭറണഘടന അനുമതി നല്‍കുന്നില്ലെങ്കിലും അനാ എസ്ട്രാഡയുടെ പ്രത്യേക കേസ് പെറുവിലെ സുപ്രീം കോടതി ദയാവധത്തിനായി അംഗീകരിക്കുകയായിരുന്നു. മസിലുകളുടെ പ്രവര്‍ത്തനം ക്രമാനുഗതമായി ദുര്‍ബലമാകുന്ന പോളിമൈസ്റ്റോസിസ് എന്ന ഭേദപ്പെടുത്താനാവാത്ത രോഗബാധിതയായതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്ത അന്നയുടെ ആത്മാവിന് വേണ്ടി നമുക്ക് ഇനി ചെയ്യാവുന്നത് പ്രാര്‍ത്ഥികുക എന്നത് മാത്രം. മനുഷ്യന്റെ ജീവനെ അപഹരിക്കുന്നത് ഒരു

Latest Posts

Don’t want to skip an update or a post?