Follow Us On

24

November

2024

Sunday

  • പ്രാര്‍ത്ഥന

    പ്രാര്‍ത്ഥന0

    എല്ലാ പ്രാര്‍ഥനയുടെയും സംക്ഷിപ്ത രൂപം ക്രിസ്തുവിന്റെ ഓരോ പ്രാര്‍ത്ഥനയിലും അന്തര്‍ലീനമായിട്ടുണ്ട്. ക്രിസ്തു പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നെന്നു തന്നെയാണ് അവന്റെ ഓരോ ചലനത്തില്‍ നിന്നും നാം മനസിലാക്കുന്നത്. പ്രാര്‍ത്ഥിക്കാതെ  കുരിശു  ചുമക്കാനും കുരിശില്‍ തൂങ്ങി മരിക്കാനും മൂന്നാം ദിവസം ഉയിര്‍ക്കാനും ക്രിസ്തുവിന്  കഴിയുമായിരുന്നില്ല. ക്രിസ്തു ക്രിസ്തുവായത്  അവന്റെ പ്രാര്‍ത്ഥനാ ജീവിതം കൊണ്ടുമാത്രമാണ്. അപകടങ്ങളെ തരണം ചെയ്യാനും അനര്‍ത്ഥങ്ങളുടെ മധ്യേ തളരാതിരിക്കാനും ക്രിസ്തുവിന് ശക്തി കിട്ടിയത് അവന്റെ പ്രാര്‍ത്ഥന കൊണ്ടാണ്. കുരിശില്‍ കിടന്നു പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിനെ നിശ്ചയമായും നോമ്പില്‍ ധ്യാന വിഷയമാക്കണം.

  • ബാക്കാ താഴ്‌വരയിലെ രണ്ടു തരം  അനുഭവങ്ങള്‍

    ബാക്കാ താഴ്‌വരയിലെ രണ്ടു തരം അനുഭവങ്ങള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) സങ്കീര്‍ത്തനം 84:5-7 വചനങ്ങള്‍ ആദ്യമേ ഉദ്ധരിക്കട്ടെ. അധികംപേര്‍ക്കും ഈ വചനം പരിചയം ഉണ്ടാകണമെന്നില്ല. പക്ഷേ നമ്മെ സ്വാധീനിക്കുവാന്‍ കഴിവുള്ള വചനങ്ങളാണ്. ഇനി ആ വചനങ്ങള്‍ വായിക്കുക: അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ ഭാഗ്യവാന്മാര്‍. അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികള്‍ ഉണ്ട്. ബാക്കാ താഴ്‌വരയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അതിനെ നീരുറവകളുടെ താഴ്‌വരയാക്കുന്നു. ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങള്‍കൊണ്ട് നിറക്കുന്നു. അവര്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. ഈ വചനഭാഗം മനസിലാക്കാന്‍ കുറച്ച് പഴയനിയമ

  • മടിയന്‍

    മടിയന്‍0

    മടിയന്‍ മല ചുമക്കുമെന്ന് മാത്രമേ നാം വായിച്ചിട്ടുള്ളൂ. പക്ഷെ വിവേകിയായ അദ്ധ്വാനി കുരിശ് ചുമന്ന് വിജയം നേടി എന്നുകൂടെ നാം ഇനി മുതല്‍ വായിക്കണം. ക്രിസ്തുവിനെ എന്തിനാണ് ഭൂമിയിലേക്കയച്ചത്. വേറെ എത്രയോ പേര്‍ സ്വര്‍ഗത്തില്‍ ഉണ്ടായിരുന്നിരിക്കണം. ക്രിസ്തു മാത്രമേ മടി കൂടാതെ കുരിശ് ചുമന്നു മാലോകര്‍ക്ക് രക്ഷ നേടാന്‍ മനസ് കാണിക്കൂ എന്ന് പിതാവായ ദൈവത്തിനു നല്ലതുപോലെ അറിയാനാണ് സാധ്യത. മടി കൂടാതെ ജീവിക്കുന്നുണ്ടോ നീ എന്ന് നോമ്പില്‍ ചിന്തിക്കണം. രാവിലെ നേരത്തെ ഉണര്‍ന്നതുകൊണ്ട് മാത്രം നീ

  • പാലം

    പാലം0

    ഗുരു ശിഷ്യരെല്ലാവരുടെയും കൈയിലേക്ക് ഒരു ഭാരമുള്ള കുരിശ് നല്‍കി. പലരും കുരിശു കൈയില്‍ കിട്ടിയപാടെ ഈ കുരിശു ചുമക്കുന്നത് പാടാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. ചിലര്‍ കുരിശ് കുറച്ചു ദൂരം കൊണ്ടുപോയി. തിരിഞ്ഞു നോക്കിയ പ്പോള്‍ ഗുരുവിനെ കാണാതായപ്പോള്‍ ഗുരു തന്ന കുരിശ് ആരും കാണാതെ കളഞ്ഞു. പിന്നെയും ചിലര്‍ കുരിശിന്റെ ഭാരം കുറച്ചു. ചിലര്‍ കുരിശിന്റെ പകുതി മുറിച്ചു മാറ്റി. ഒരേ ഒരു ശിഷ്യന്‍ മാത്രം ഗുരു  തന്ന കുരിശു നെഞ്ചിലേറ്റി വിയര്‍ത്തു. ആ ശിഷ്യനെ കൂട്ടത്തിലുള്ളവരെല്ലാം

  • ചതി

    ചതി0

    എല്ലാ ചതികളും കൊലപാതകത്തോളം വലിപ്പമുള്ളത് തന്നെ. ചതിയില്‍ വലിപ്പ  ചെറുപ്പങ്ങളില്ല. എല്ലാ ചതിക്കും ഒരേ ഒരു ശിക്ഷ തന്നെയാണ് നിയമത്തിലുള്ളത്,  തൂക്കുമരം. കല്ല് അല്ലല്ലോ ഗുരുവിനെ എറിയാന്‍ കൈയിലെടുത്ത്… കല്ലെന്ന വ്യാജേന നല്ല മണമുള്ള നിറമുള്ള റോസാപൂവാണ് ഞാന്‍ ഗുരുവിനെ എറിയാന്‍ കൈയിലിടുത്തതെന്നു ന്യായം പറയുന്ന ശിഷ്യനോട്; എനിക്ക് അവരെറിഞ്ഞ കല്ലിനെക്കാള്‍ വേദന സഹിക്കേണ്ടി വന്നത് നീ എറിഞ്ഞ റോസപൂവിലായിരുന്നെന്നു ഗുരു കലഹിക്കുമ്പോള്‍ ചതിയുടെ വേദനയല്ലാതെ മറ്റൊന്നുമല്ല ഗുരു ശിഷ്യനെ ഓര്‍മ്മിപ്പിക്കുന്നത്. ചതിക്കാന്‍ ആഗ്രഹിക്കുന്നവരോടൊക്കെ നസ്രായന് ഒന്നേ

  • സഭയെ ജീവനുതുല്യം സ്‌നേഹിച്ച പിതാവ്‌

    സഭയെ ജീവനുതുല്യം സ്‌നേഹിച്ച പിതാവ്‌0

    ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെ ദീപികയുടെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടി. ദേവപ്രസാദ് അനുസ്മരിക്കുന്നു. ‘രക്തസാക്ഷിയാകണം എന്നായിരുന്നു കുട്ടിക്കാലത്ത് എനിക്കാഗ്രഹം. ഓരോ പുതിയ നിയോഗവും അതിനാവും എന്നാണ് ഞാന്‍ കരുതുന്നത്,…” കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് മെത്രാപ്പോലീത്തയായി സ്ഥലം മാറിയപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ വൈദികര്‍ കൊടുത്ത യാത്രയയപ്പു യോഗത്തില്‍ പവ്വത്തില്‍ പിതാവ് തന്നെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യമാണിത്. രക്തസാക്ഷിയാകണം എന്ന ആഗ്രഹം ആ ഹൃദയത്തിന്റെ താളമായിരുന്നു എന്നത് ആ ജീവിതത്തെ വായിച്ചെടുക്കുവാന്‍ സഹായിക്കുന്ന താക്കോല്‍ തന്നെയാണ്. അദ്ദേഹം അന്ന് വൈദികരോട്

  • കര്‍ഷകര്‍ക്കുവേണ്ടി  വാദിക്കുന്നത് വര്‍ഗീയതയോ?

    കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുന്നത് വര്‍ഗീയതയോ?0

    സ്വന്തം ലേഖകന്‍ കണ്ണൂര്‍ കര്‍ഷകര്‍ക്കുവേണ്ടി നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ വര്‍ഗീയതയുടെ പരിവേഷം നല്‍കി യാഥാര്‍ത്ഥ്യങ്ങളെ എത്രകാലം മൂടിവയ്ക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്. റബറിന് കിലോയ്ക്ക് 300 രൂപ ഏര്‍പ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മലയോര കര്‍ഷകരുടെ പിന്തുണ വാഗ്ദാനം ചെയ്ത തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്നും ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ആ പ്രസംഗത്തില്‍തന്നെ മാര്‍ പാംപ്ലാനി ഉയര്‍ത്തിയിരുന്നു. പക്ഷേ, പ്രസംഗം വിവാദമാക്കാന്‍ ശ്രമിച്ചവര്‍ മനഃപൂര്‍വം

  • വിജയം

    വിജയം0

    കുരിശിലെ വിജയത്തിനൊരു അഴകുണ്ട്. ചാരുതയുണ്ട്, സത്യസന്ധതയുണ്ട്, കൃപയുടെ ആഴമുണ്ട്. കാരണം, ആ വിജയം ആത്യന്തികമാണ്. നശ്വരമായ വിജയത്തിന്റെ  ഒരു ചേരുവയും കുരിശിലെ വിജയത്തിനില്ല. തനി തങ്കംകൊണ്ട് തിളങ്ങുന്ന വിജയമാണ്. മഴവില്ലിനേക്കാള്‍ ആ വിജയത്തിന് നിറങ്ങളുണ്ട, നിറഭേദങ്ങളുണ്ട്. ആരെയും അസൂയപ്പെടുത്തുന്ന  വിജയമായി രുന്നു കുരിശിലെ വിജയം.  വിജയം എന്ന വാക്കിന്റെ മുഴുവന്‍ അര്‍ത്ഥതലങ്ങളും കുരിശിലെ വിജയത്തില്‍ നിഴലിക്കുന്നുണ്ട്. ഈ വിജയാഘോഷ ത്തില്‍ സ്വര്‍ഗസൈന്യം അകമ്പടി ചേരുന്നുണ്ട്. മാലാഖമാര്‍ നൃത്തം ചവിട്ടുന്നുണ്ട്. സ്‌നേഹത്തിന്റെ പൂമ്പാറ്റകള്‍ ഈ വിജയ കൊടിക്ക് ചുറ്റും

Latest Posts

Don’t want to skip an update or a post?