ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
- ASIA, Asia National, LATEST NEWS
- June 17, 2025
അവന്റെ തിരുവിലാവില്‍നിന്നും രക്തവും വെള്ളവും ഒഴുകി എന്നാണ് തിരുലിഖിതം. എന്തിനാണാവോ ക്രൂശിതന്‍ ഈ ഹൃദയത്തില്‍ നിന്നും വെള്ളം നമുക്ക് നല്‍കാന്‍ തിടുക്കം കാണിച്ചതെന്നു കുഞ്ഞുനാളില്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മുതിര്‍ന്നപ്പോഴാണ് തിരുവിലാ വില്‍ നിന്നൊഴുകിയ വെള്ളത്തിന്റെ രഹസ്യം ചുരുളഴിഞ്ഞു കിട്ടിയത്. ജോര്‍ദ്ദാനില്‍ വെച്ചാണ് ഈശോ ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അവന്‍ വെള്ളംകൊണ്ട് സ്‌നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ചു കഴിഞ്ഞപ്പോഴാണ് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങിയതും ആത്മാവിന്റെ അഭിഷേക ജലം സ്വീകരിച്ച മിശിഹാ ആത്മാവില്‍ ജ്വലിക്കാന്‍ തുടങ്ങിയതും. നോമ്പ് ആത്മാവിന്റെ അഭിഷേകം
കാക്കനാട്: ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു ഇന്നസെന്റ് എന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മലയാളികളുടെ മനം കവര്‍ന്ന ഹാസ്യ-സ്വഭാവനടന്‍ ഇന്നസെന്റിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപെടുത്തുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. സിനിമാനടന്‍ എന്നതിലുപരി മുന്‍ ലോക്‌സഭാംഗവും സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റും സാംസ്‌കാരിക പ്രവര്‍ത്തകനും പൊതുജനസേവകനുമായ ഇന്നസെന്റ് വിടപറയു മ്പോള്‍ മലയാളികള്‍ക്കെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തകളും സ്‌നേഹവികാരങ്ങളും
ഇരിങ്ങാലക്കുട: ആശങ്കകളുടെയും പരാജയങ്ങളുടെയും ഇരുട്ടിലും പ്രകാശത്തിന്റെ തിരിനാളം കണ്ടെത്താന്‍ ശ്രമിക്കണമെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ഇന്നസെന്റ് എന്ന മികച്ച കലാകാരന്‍ ബാക്കിവയ്ക്കുന്നതെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. സിനിമാ നടനായും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ എംപിയായും കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിച്ച കലാകാരനായിരുന്നു ഇന്നസെന്റ. ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ജനിച്ചു വളര്‍ന്നു സിനിമയില്‍ മികവിന്റെ ഉയരങ്ങള്‍ താണ്ടിയപ്പോഴും താന്‍ കടന്നുവന്ന വഴികളെ അദ്ദേഹം വിസ്മരിച്ചില്ല. ജീവിത ത്തില്‍ നേരിട്ട നഷ്ടങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാമെന്ന്
കൊച്ചി: ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് ഇന്നത്തെ സാമൂഹിക പശ്ചാത്ത ലത്തില്‍ അനിവാര്യമാണെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷേധിക്കപ്പെട്ട അവകാശ ങ്ങള്‍ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയ ത്തില്‍ സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന തിന് ഇത് ആവശ്യമാണെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. രാഷ്ട്രീയമായും സാമൂഹികമായും പാര്‍ശ്വവല്‍ ക്കരിക്കപ്പെട്ട ലത്തീന്‍ സമുദായത്തിന്റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം
ഒരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ് യോഹന്നാനും യുദാസുമൊക്കെ ക്രിസ്തുവിനരികെ വന്നതും അവന്റെ ശിഷ്യരായതും. പക്ഷെ അതില്‍ ഒരാളുടെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ തകരുകയും മറ്റൊരാളുടെ സ്വപ്നങ്ങള്‍ സഫലമാകുകയും ചെയ്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആരുടെ സ്വപ്നമാണ് സഫലമായത് ആരുടെ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത് എന്നു ചോദിച്ചാല്‍ നമുക്ക് നിസംശയം പറയാം യോഹന്നാന്റെ സഫലം. യൂദാസിന്റെ വിഫലം. എല്ലാ സ്വപ്നങ്ങളും സഫലമാവാന്‍ കുരിശോട് ചേര്‍ന്നുനിന്നാല്‍ മാത്രം മതി എന്നാണ് യോഹന്നാന്റെ ജീവിതം പറഞ്ഞുതരുന്നത്. കുരിശോട് ചേര്‍ന്നുനില്‍ക്കാതിരുന്ന യൂദാസിന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞു എന്നാണ്
അവന്റെ മരണ നേരത്തു സൂര്യന്‍ പ്രകാശം തരാതെയായി എന്നൊരു സങ്കടം സുവിശേഷകര്‍ ഒന്നടങ്കം ഏറ്റു പാടുന്നുണ്ട്. ഭൂമിയിലെങ്ങും അന്ധകാരം നിറഞ്ഞത് അവന്‍ മിഴി പൂട്ടിയ പ്പോഴാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ബാഹ്യമായ അന്ധകാരം മാത്രമല്ല ജീവിതം ശ്യൂന്യമായി പോകുന്ന ദുരനുഭവം ഒരാള്‍ ഏറ്റെടുക്കുന്നത് ക്രിസ്തു അവനില്‍ മരണപ്പെടു മ്പോഴാണ്. അന്ധകാര ശക്തികള്‍ പ്രഭലപ്പെടുന്ന തും ജീവിതത്തിന്റെ സ്വാദ് തീര്‍ന്നുപോകുന്നതും ക്രൂശിതന്‍ മിഴിപൂട്ടുമ്പോഴാണ്. നിന്റെ ശരീരത്തില്‍ പാപം ചേക്കേറാന്‍ തുടങ്ങുമ്പോഴാണ് ക്രിസ്തു മിഴിപൂട്ടുന്നതെന്നു ഈ നോമ്പില്‍ ഗൗരവമായി ചിന്തിച്ചേ തരമുള്ളൂ.
ചൈന: മതസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെ മറ്റൊരു മുഖവുമായി ചൈനീസ് ഭരണകൂടം വീണ്ടും രംഗത്ത്. കിന്റർഗാർടനിൽ പഠിക്കുന്ന കുട്ടിക്കുന്ന മാതാപിതാക്കളോട് മതവിശ്വാസികളല്ലെന്ന് സത്യവാങ്മൂലം നല്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കിഴക്കൻ ചൈനീസ് നഗരമായ വെൻഷൗവിലെ അധികാരികൾ. മതവിശ്വാസം പുലർത്തുന്നില്ലെന്നും മതപരമായ ഒരു പ്രവർത്തനത്തിലും പങ്കെടുക്കുന്നില്ലെന്നും ഒരു സ്ഥലത്തും മതം പ്രചരിപ്പിക്കുന്നില്ലെന്നും ഉറപ്പുവരുത്തണമെന്നുമാണ് ഉത്തരവിറക്കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ചൈന എയ്ഡ് വെളിപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കവും രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും മാതൃകാപരമായി പാലിക്കുന്നുവെന്നും ആരാധനാ സംഘടനകളിൽ ചേരരുതെന്നും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെൻഷൗവ് സംസ്ഥാനത്തെ ജനസംഖ്യയുടെ
എത്ര തലമുറ പിന്നിട്ടാലും ചില ശാപങ്ങള്‍ ആ ജനതയെ പിന്തുടരുകതന്നെ ചെയ്യും എന്നറിയുന്നത് പഴയ നിയമ വായനയില്‍ നിന്നാണ്. ശപിക്കപ്പെട്ട പല കുടുംബങ്ങളെ കുറിച്ചുള്ള detailed discriptions എല്ലാം പഴയ നിയമ പുസ്തകങ്ങളില്‍ നാം കണ്ടെത്തുന്നുണ്ട്. ഈ ശാപം തീര്‍ക്കാന്‍ വല്ല പോംവഴിയും ഉണ്ടോയെന്ന് ചോദിക്കുന്നവര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള പവിത്രമായ സ്ഥലമാണ് കാല്‍വരി. ശപിക്കപ്പെട്ട മണ്ണാണ് കാല്‍വരിയിലേത്. ഈ ശാപമേറ്റ മണ്ണ് ഇന്ന് വിശുദ്ധ മണ്ണായി പരിലസിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണമായത് ഒരേ ഒരു മരണമാണ്. നസ്രായന്റെ മരണത്തിലൂടെ
Don’t want to skip an update or a post?