Follow Us On

07

February

2025

Friday

  • വിജയം

    വിജയം0

    കുരിശിലെ വിജയത്തിനൊരു അഴകുണ്ട്. ചാരുതയുണ്ട്, സത്യസന്ധതയുണ്ട്, കൃപയുടെ ആഴമുണ്ട്. കാരണം, ആ വിജയം ആത്യന്തികമാണ്. നശ്വരമായ വിജയത്തിന്റെ  ഒരു ചേരുവയും കുരിശിലെ വിജയത്തിനില്ല. തനി തങ്കംകൊണ്ട് തിളങ്ങുന്ന വിജയമാണ്. മഴവില്ലിനേക്കാള്‍ ആ വിജയത്തിന് നിറങ്ങളുണ്ട, നിറഭേദങ്ങളുണ്ട്. ആരെയും അസൂയപ്പെടുത്തുന്ന  വിജയമായി രുന്നു കുരിശിലെ വിജയം.  വിജയം എന്ന വാക്കിന്റെ മുഴുവന്‍ അര്‍ത്ഥതലങ്ങളും കുരിശിലെ വിജയത്തില്‍ നിഴലിക്കുന്നുണ്ട്. ഈ വിജയാഘോഷ ത്തില്‍ സ്വര്‍ഗസൈന്യം അകമ്പടി ചേരുന്നുണ്ട്. മാലാഖമാര്‍ നൃത്തം ചവിട്ടുന്നുണ്ട്. സ്‌നേഹത്തിന്റെ പൂമ്പാറ്റകള്‍ ഈ വിജയ കൊടിക്ക് ചുറ്റും

  • വിശ്വാസ സാഗരമായി പാലയൂര്‍ മഹാതീര്‍ത്ഥാടനം

    വിശ്വാസ സാഗരമായി പാലയൂര്‍ മഹാതീര്‍ത്ഥാടനം0

    പാലയൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന 26-ാമത് പാലയൂര്‍ മഹാതീര്‍ത്ഥാടനം വിശ്വാസ സാഗരമായി. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഫാ. ഡേവിസ് പുലിക്കോട്ടിലിനു മഹാതീര്‍ത്ഥാടനത്തിന്റെ  പതാക കൈമാറിയതോടെ ആയിരങ്ങള്‍ അണിചേര്‍ന്നു. തീര്‍ത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകളും ഉണ്ടായിരുന്നു. പാലയൂരില്‍ എത്തിച്ചേര്‍ന്ന മുഖ്യപദയാത്രയുടെ പതാക പാലയൂര്‍ മാര്‍തോമാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ  ഏറ്റുവാങ്ങി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മേജര്‍ ആര്‍ക്കി

  • ജീവജലം

    ജീവജലം0

    അവന്റെ തിരുവിലാവില്‍നിന്നും രക്തവും വെള്ളവും ഒഴുകി എന്നാണ് തിരുലിഖിതം. എന്തിനാണാവോ ക്രൂശിതന്‍ ഈ ഹൃദയത്തില്‍ നിന്നും വെള്ളം നമുക്ക് നല്‍കാന്‍ തിടുക്കം കാണിച്ചതെന്നു കുഞ്ഞുനാളില്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മുതിര്‍ന്നപ്പോഴാണ് തിരുവിലാ വില്‍ നിന്നൊഴുകിയ വെള്ളത്തിന്റെ രഹസ്യം ചുരുളഴിഞ്ഞു കിട്ടിയത്. ജോര്‍ദ്ദാനില്‍ വെച്ചാണ് ഈശോ ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അവന്‍ വെള്ളംകൊണ്ട് സ്‌നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ചു കഴിഞ്ഞപ്പോഴാണ് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങിയതും ആത്മാവിന്റെ അഭിഷേക ജലം സ്വീകരിച്ച മിശിഹാ ആത്മാവില്‍ ജ്വലിക്കാന്‍ തുടങ്ങിയതും. നോമ്പ് ആത്മാവിന്റെ അഭിഷേകം

  • വിടപറഞ്ഞത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യപ്രതിഭ

    വിടപറഞ്ഞത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യപ്രതിഭ0

    കാക്കനാട്: ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു ഇന്നസെന്റ് എന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മലയാളികളുടെ മനം കവര്‍ന്ന ഹാസ്യ-സ്വഭാവനടന്‍ ഇന്നസെന്റിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപെടുത്തുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. സിനിമാനടന്‍ എന്നതിലുപരി മുന്‍ ലോക്‌സഭാംഗവും സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റും സാംസ്‌കാരിക പ്രവര്‍ത്തകനും പൊതുജനസേവകനുമായ ഇന്നസെന്റ്  വിടപറയു മ്പോള്‍ മലയാളികള്‍ക്കെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തകളും സ്‌നേഹവികാരങ്ങളും

  • ഇന്നസെന്റ് നല്‍കുന്നത് പ്രതീക്ഷയുടെ സന്ദേശം

    ഇന്നസെന്റ് നല്‍കുന്നത് പ്രതീക്ഷയുടെ സന്ദേശം0

    ഇരിങ്ങാലക്കുട: ആശങ്കകളുടെയും പരാജയങ്ങളുടെയും ഇരുട്ടിലും പ്രകാശത്തിന്റെ തിരിനാളം കണ്ടെത്താന്‍ ശ്രമിക്കണമെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ഇന്നസെന്റ് എന്ന മികച്ച കലാകാരന്‍ ബാക്കിവയ്ക്കുന്നതെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. സിനിമാ നടനായും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ എംപിയായും കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിച്ച കലാകാരനായിരുന്നു ഇന്നസെന്റ.  ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ജനിച്ചു വളര്‍ന്നു സിനിമയില്‍ മികവിന്റെ ഉയരങ്ങള്‍ താണ്ടിയപ്പോഴും താന്‍ കടന്നുവന്ന വഴികളെ അദ്ദേഹം വിസ്മരിച്ചില്ല. ജീവിത ത്തില്‍ നേരിട്ട നഷ്ടങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാമെന്ന്

  • ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കണം

    ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കണം0

    കൊച്ചി:  ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് ഇന്നത്തെ സാമൂഹിക പശ്ചാത്ത ലത്തില്‍ അനിവാര്യമാണെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നിഷേധിക്കപ്പെട്ട അവകാശ ങ്ങള്‍ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയ ത്തില്‍ സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന തിന് ഇത് ആവശ്യമാണെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. രാഷ്ട്രീയമായും സാമൂഹികമായും പാര്‍ശ്വവല്‍ ക്കരിക്കപ്പെട്ട ലത്തീന്‍ സമുദായത്തിന്റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം

  • സ്വപ്നങ്ങള്‍

    സ്വപ്നങ്ങള്‍0

    ഒരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ്  യോഹന്നാനും യുദാസുമൊക്കെ ക്രിസ്തുവിനരികെ വന്നതും അവന്റെ ശിഷ്യരായതും. പക്ഷെ അതില്‍ ഒരാളുടെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ തകരുകയും മറ്റൊരാളുടെ സ്വപ്നങ്ങള്‍ സഫലമാകുകയും ചെയ്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആരുടെ സ്വപ്നമാണ് സഫലമായത് ആരുടെ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത് എന്നു ചോദിച്ചാല്‍ നമുക്ക് നിസംശയം പറയാം യോഹന്നാന്റെ സഫലം. യൂദാസിന്റെ വിഫലം. എല്ലാ സ്വപ്നങ്ങളും സഫലമാവാന്‍ കുരിശോട് ചേര്‍ന്നുനിന്നാല്‍ മാത്രം മതി എന്നാണ് യോഹന്നാന്റെ  ജീവിതം പറഞ്ഞുതരുന്നത്. കുരിശോട് ചേര്‍ന്നുനില്‍ക്കാതിരുന്ന യൂദാസിന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞു എന്നാണ്

  • വെളിച്ചം

    വെളിച്ചം0

    അവന്റെ മരണ നേരത്തു സൂര്യന്‍ പ്രകാശം തരാതെയായി എന്നൊരു സങ്കടം സുവിശേഷകര്‍ ഒന്നടങ്കം ഏറ്റു പാടുന്നുണ്ട്. ഭൂമിയിലെങ്ങും അന്ധകാരം നിറഞ്ഞത് അവന്‍ മിഴി പൂട്ടിയ പ്പോഴാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ബാഹ്യമായ അന്ധകാരം മാത്രമല്ല ജീവിതം ശ്യൂന്യമായി പോകുന്ന ദുരനുഭവം ഒരാള്‍ ഏറ്റെടുക്കുന്നത് ക്രിസ്തു അവനില്‍ മരണപ്പെടു മ്പോഴാണ്. അന്ധകാര ശക്തികള്‍ പ്രഭലപ്പെടുന്ന തും ജീവിതത്തിന്റെ സ്വാദ് തീര്‍ന്നുപോകുന്നതും ക്രൂശിതന്‍ മിഴിപൂട്ടുമ്പോഴാണ്. നിന്റെ ശരീരത്തില്‍ പാപം ചേക്കേറാന്‍ തുടങ്ങുമ്പോഴാണ് ക്രിസ്തു മിഴിപൂട്ടുന്നതെന്നു ഈ നോമ്പില്‍ ഗൗരവമായി ചിന്തിച്ചേ തരമുള്ളൂ.

Latest Posts

Don’t want to skip an update or a post?