ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
- ASIA, Asia National, Featured, INTERNATIONAL, Kerala, LATEST NEWS, VATICAN, WORLD
- April 21, 2025
മാത്യു സൈമണ്‍ നിരീശ്വരവാദികള്‍ എപ്പോഴും ജാഗ്രതയോടെയിരിക്കണം എന്നതിന് തെളിവാണ് അലിസ്റ്റര്‍ മഗ്രാത്തിന്റെ ജീവിതം. 1950കളില്‍ വടക്കന്‍ അയര്‍ലണ്ടിലെ ക്രൈസ്തവ കുടുംബത്തിലായിരുന്നു അലിസ്റ്ററിന്റെ ജീവിതം. കൗമാര മധ്യത്തില്‍ മാര്‍ക്‌സിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട മഗ്രാത്ത് 1971 ഒക്‌ടോബറില്‍ രസതന്ത്ര പഠനത്തിന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെത്തി. ശാസ്ത്രപഠനത്തിലൂടെ ദൈവനിഷേധത്തിന്റെ വേരുകള്‍ ദൃഢമാക്കുക എന്നതായിരുന്നു മഗ്രാത്തിന്റെ ലക്ഷ്യം. ഓക്‌സ്‌ഫോര്‍ഡിന്റ വിശാലതയില്‍ അവന്‍ ഒട്ടനവധി ഗ്രന്ഥങ്ങള്‍ വായിച്ചുകൂട്ടി. അവയില്‍ ചില ക്ലാസിക് കൃതികളും ഉള്‍പ്പെട്ടിരുന്നു. അങ്ങനെ പ്ലേറ്റോയുടെ ‘റിപ്പബ്ലിക്’ എന്ന ഗ്രന്ഥത്തിലെത്തിപ്പെട്ടു. അതില്‍ സങ്കല്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന ഗുഹയും
ഫാ. ഡോ. ഡേവ് അഗസ്റ്റിന്‍ അക്കര ഉയിര്‍ക്കുന്നവന്‍ അവന്റെ കഥ കഴിഞ്ഞു, അവന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു. ഇനി മടങ്ങി വരവില്ല, ഇനിയൊന്നും പ്രതീക്ഷിക്കാനില്ല, എല്ലാം അവസാനിച്ചു. വ്യക്തികളെക്കുറിച്ചും കുടുംബങ്ങളെ കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും ചില രാജ്യങ്ങളെ കുറിച്ചും ഇത്തരം വിധി തീര്‍പ്പുകള്‍ പലരും കല്‍പ്പിക്കാറുണ്ട്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പഴയ നിയമത്തിലെ ജോബിനെ പോലെ വളരെ ശക്തമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തുന്ന അനേക ജീവിത സാക്ഷ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ക്രിസ്തു ശിഷ്യന്റെ ജീവിതം പട്ടുപരവതാനിയിലെ പൂച്ച
സ്‌നേഹത്തിന്റെ പാഠപുസ്തകമാണ് ക്രൂശിതന്‍. ക്രൂശിതന്റെ ഓരോ താളിലും നിറഞ്ഞു നില്ക്കുന്നത് സ്‌നേഹമെന്ന ഒറ്റവരി കവിത മാത്രമാണ്. അവന്‍ പറഞ്ഞതും പാടിയതുമെല്ലാം നിത്യമായ സ്‌നേഹത്തെക്കുറിച്ചു മാത്രമായിരുന്നു. ക്രൂശിതന്റെ ഹൃദയം നിറയെ സ്‌നേഹ കാവ്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്‌നേഹത്തിന്റെ സകല ഭാവങ്ങളും ക്രൂശിത നില്‍ നിഴലിച്ചിരുന്നു. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ലെന്നു സെന്റ് പോള്‍ എഴുതാന്‍ കാരണമായത് ക്രൂശിതനെന്ന പാഠപുസ്തകം വായിച്ചതുകൊണ്ടായിരുന്നു. ആനന്ദ് എന്ന എഴുത്തുകാരന്റെ പ്രശസ്തമായ കഥയാണ് ‘നാലാമത്തെ ആണി.’ ഈ കഥയിലേക്കുള്ള വാതായനം എങ്ങനെ വന്നു ചേര്‍ന്നു എന്നത്
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ,ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം പാശ്ചാത്യ രാജ്യങ്ങളാണ് ഗുഡ് ഫ്രൈഡേ എന്ന് പേരിട്ട് ആചരിച്ചു തുടങ്ങിയത്. ദൈവത്തിന്റെ ദിനം(God’s Friday) എന്ന പേരില്‍ നിന്നാണ് പിന്നീട് ഏറെ സാമാന്യവല്‍ക്കരിക്കപ്പെട്ട ഗുഡ് ഫ്രൈഡേയിലേക്ക് ഈ ദിനം മാറപ്പെട്ടത്. വിശുദ്ധ വെളളി ( Holy Friday ), വലിയ വെളളി (Great Friday), ഈസ്റ്റര്‍ വെളളി ( Easter Friday) എന്നിങ്ങനെ പല രാജ്യങ്ങളില്‍ ദു:ഖവെള്ളി അറിയപ്പെടുന്നുണ്ട്. രാജ്യാന്തര തലത്തില്‍
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി നമുക്കൊക്കെ ഒരിക്കലും ക്ഷമിക്കാന്‍ കഴിയാത്തവരായി ആരെങ്കിലുമൊക്കെ ഉണ്ടാകുമോ? സൈമണ്‍ വിഷന്താള്‍ തനിക്കുണ്ടായ ജീവിതാനുഭവത്തെ ആസ്പദമാക്കി എഴുതിയ പുസ്തകമാണ് സൺഫ്ലവർ (The Sunflower: On the Limits and Possibilities of Forgiveness). രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായ നാളുകളില്‍ നാസി സൈനികരെ ശുശ്രൂഷിച്ചിരുന്ന ഒരു ആശുപത്രിയില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ഇദ്ദേഹത്തെ കൊണ്ടുപോവുകയുണ്ടായി. അദ്ദേഹം അവിടെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു നഴ്‌സ് വന്ന് മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് അത്യാസന്ന നിലയില്‍ കിടക്കുന്ന ഒരു സൈനികന്
ആഗോളതാപനത്തിന് മരമാണ് മറുപടി എങ്കില്‍ വാഴ്‌വിലെ അപകടങ്ങളില്‍ നിന്നുമുള്ള മോചനത്തിന് മൗനമാണ് മറുപടി. ചില മൗനങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അര്‍ത്ഥതലങ്ങളുമുണ്ട്. ക്രൂശിതനില്‍ നിലനിന്നിരുന്ന മൗനത്തെ അങ്ങനെ വേണം കരുതാനും വ്യാഖ്യാനിക്കാനും. മൗനം അവന് ഹൃദയ സങ്കീര്‍ത്തനമായിരുന്നു. സ്‌നേഹത്തിന്റെ ഒളിമങ്ങാത്ത താരാട്ടു പാട്ടും. അവന്‍ ഭക്ഷിച്ചതും പാനം ചെയ്തതുമെല്ലാം മൗനത്തിന്റെ വിരുന്നുമേശയില്‍ ഇരുന്നു കൊണ്ടാണ്. മൗനം അഭ്യസിക്കാന്‍ ഏറെ പ്രയാസമേറിയ സുകൃതം തന്നെയാണ്. ക്ലാസില്‍ സംസാരിച്ചതിന് എത്രയോ തവണ നമ്മുടെയൊക്കെ പേരുകള്‍ സ്‌കൂളിലെ മെയിന്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വേദനയുടെ
ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍. (എഫേ 4 : 32) തൂവല്‍പോലെ ഭാരമേതും ഇല്ലാത്ത മനുഷ്യനാണ് ക്രൂശിതന്‍. അതുകൊണ്ടാണ് കുരിശില്‍ അവന്‍ മണിക്കൂറുകളോളം ചോര വാര്‍ത്തങ്ങനെ ഒരു പെലിക്കന്‍ പക്ഷിയെപ്പോലെ നിന്നത്. ഭാവിയുടെ ഭാരമില്ലാത്തവന്‍ എന്ന വിശേഷണം ക്രൂശിതന് നല്ലതുപോലെ ചേരുന്നുണ്ട്. ഒരപ്പൂപ്പന്‍ താടിപോലെ ജീവിക്കാനും മരിക്കാനും ക്രിസ്തുവിനു കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്നും ഹൃദയത്തില്‍ നൊമ്പരമാക്കി മാറ്റാതിരുന്നതുകൊണ്ടും ഉപേക്ഷയുടെ തത്വശാ സ്ത്രം ജീവിത നിയമമാക്കി ജീവിച്ചതുകൊണ്ടും മാത്രമാണ്.
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) ഉയിര്‍പ്പുതിരുനാള്‍ ആഗതമാകുകയാണ്. എന്താണ് ഉയിര്‍പ്പിന്റെ രഹസ്യം? മരിക്കാന്‍ തയാറാകുന്നവര്‍ക്കുമാത്രമേ ഉയിര്‍പ്പിന്റെ സന്തോഷത്തില്‍ പങ്കാളികളാകുവാന്‍ സാധിക്കുകയുള്ളൂ. ക്രിസ്തു നമ്മുടെ പാപങ്ങളെപ്രതി മരിച്ചു, അതിനാല്‍ പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചു. ഇന്ന് എല്ലാവരും ജീവിക്കാനുള്ള തത്രപ്പാടിലാണ്. സ്വന്തം സുഖവും സൗകര്യങ്ങളും വര്‍ധിപ്പിച്ച് ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ സമൂഹത്തിലും സഭയിലും സ്വയം ഇല്ലാതാകുന്ന സമര്‍പ്പിതരുടെ എണ്ണം വര്‍ധിക്കുമ്പോഴേ സമൂഹത്തിലും സഭയിലും ഉയിര്‍പ്പിന്റെ ശക്തി അനുഭവിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതൊന്നും എന്നെ ബാധിക്കുന്ന
Don’t want to skip an update or a post?