Follow Us On

24

November

2024

Sunday

  • വീല്‍ച്ചെയറിലെ സ്വപ്നങ്ങളുടെ  മുകളില്‍ പതിഞ്ഞ കയ്യൊപ്പുകള്‍

    വീല്‍ച്ചെയറിലെ സ്വപ്നങ്ങളുടെ മുകളില്‍ പതിഞ്ഞ കയ്യൊപ്പുകള്‍0

    ജോസഫ് മൈക്കിള്‍ jmmoolayil@hotmail.com കാലിന്റെ സഹായമില്ലാതെ ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ കാറില്‍ രൂപമാറ്റം വരുത്തിയതിന് ഇന്ത്യയില്‍ ആദ്യമായി പേറ്റന്റ് ലഭിച്ചത് ബിജു വര്‍ഗീസിനാണ്. വീല്‍ച്ചെയറില്‍ ഇരുന്നാണ് ബിജു ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 23-ാം വയസില്‍ ഉണ്ടായ ഒരു ബൈക്ക് അപകടമാണ് ബിജുവിനെ വീല്‍ച്ചെയറിലാക്കിയത്. ദേശീയ അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ ബിജുവിന് സ്വന്തമായിക്കഴിഞ്ഞു. ദുഃഖവെള്ളികള്‍ക്കപ്പുറം ഉയിര്‍പ്പു ഞായറുകള്‍ കാത്തിരിപ്പുണ്ടെന്ന് ബിജുവിന്റെ ജീവിതം ഓര്‍മിപ്പിക്കുന്നു. കൊട്ടാരക്കരയില്‍നിന്നും എരുമേലിക്കായിരുന്നു ബിജു വര്‍ഗീസിന്റെ ആ യാത്ര. സുഹൃത്താണ് ബൈക്ക് ഓടിച്ചിരുന്നത്. മൈലം

  • പീഡാനുഭവങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ  ആര്‍ച്ചുബിഷപ്‌

    പീഡാനുഭവങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ ആര്‍ച്ചുബിഷപ്‌0

    ഡമാസ്‌കസ്: ഈ വര്‍ഷത്തെ പീഡാനുഭവ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ആര്‍ച്ച്ബിഷപ് ജാക്വസ് മൗറാദിന്റെ മനസില്‍ താന്‍ അനുഭവിച്ച പീഡനങ്ങളുടെ ഓര്‍മകളും കടന്നുവരാതിരിക്കില്ല. ഒപ്പം ഗുരുവും സഹപ്രവര്‍ത്തകനുമായിരുന്ന ഫാ. പാവോലോ ഡാള്‍ ഒഗ്ലിയോ എസ്‌ജെക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും. 2013-ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. ഫാ. ജാക്വസ് മൗറാദിനെ ഇക്കഴിഞ്ഞ ജനുവരിയിലാണ് നേരിട്ട് സിറിയയിലെ ഹോംസ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്. ആര്‍ച്ചുബിഷപ് ജാക്വസ് മൗറാദ് അഞ്ച് മാസം ഐഎസിന്റെ തടവില്‍ കഴിഞ്ഞിരുന്നു

  • സ്വാതന്ത്ര്യം

    സ്വാതന്ത്ര്യം0

    കൊള്ളരുതാത്ത സകല ആശകളില്‍നിന്നും ക്രമരഹിതമായ സ്‌നേഹങ്ങളില്‍നിന്നും അങ്ങെന്നെ മോചിപ്പിക്കുക. അങ്ങനെ ഞാന്‍ അങ്ങയോടൊത്ത് മഹാഹൃദയ സ്വാതന്ത്ര്യത്തോടെ വ്യാപാരിച്ചുകൊള്ളും (ക്രിസ്ത്വാനുകരണം). അടിമത്വത്തിന്റെ നുകം വലിച്ചു വലിച്ചു നമ്മളുടെ മുഖം ഇന്ന് നല്ലതുപോലെ വികൃതമായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ കഥകളും കവിതകളുമാണ് എല്ലാവരും എഴുതുകയും പാടുകയുമൊക്കെ ചെയ്യുന്നതെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെന്ന് നമ്മുടെയൊക്കെ അടക്കിപ്പിടിച്ച വിലാപമാണ്. അടിമത്വത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനാണ് നമ്മള്‍ ആഗ്രഹിക്കു ന്നതെങ്കില്‍ സമയം വൈകാതെ ക്രൂശിതനിലേക്ക് യാത്ര ചെയ്യാനാണ് യോഹന്നാന്‍ ശ്ലീഹ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. വചനം പറയുന്നതിപ്രകാരമാണ്:

  • ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വാസത്തിന്റെ ‘ജെം’

    ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വാസത്തിന്റെ ‘ജെം’0

    രഞ്ജിത് ലോറന്‍സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ വനിതാ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മുന്‍നിര ബാറ്ററായ ജെമീമ റോഡ്രിഗസ്. അടുത്തിടെ നടന്ന വുമണ്‍സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളില്‍ 2.20 കോടി രൂപയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനുവേണ്ടി കളിച്ച ജെമി എന്ന് വിളിക്കുന്ന ജെമീമക്ക് ലഭിച്ചത്. 22 വയസിനുള്ളില്‍ ജെമി കരസ്ഥമാക്കിയ നേട്ടങ്ങളുടെ പട്ടിക ആരെയും അത്ഭുതപ്പെടുത്തും. എന്നാല്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ജെമി അതിജീവിച്ച പ്രതിബന്ധങ്ങളുടെ നീണ്ട നീര കൂടെ ചേര്‍ത്തുവയ്ക്കുമ്പോള്‍ മാത്രമാണ്

  • നിരീശ്വരവാദികള്‍ ജാഗ്രതൈ!!

    നിരീശ്വരവാദികള്‍ ജാഗ്രതൈ!!0

    മാത്യു സൈമണ്‍ നിരീശ്വരവാദികള്‍ എപ്പോഴും ജാഗ്രതയോടെയിരിക്കണം എന്നതിന് തെളിവാണ് അലിസ്റ്റര്‍ മഗ്രാത്തിന്റെ ജീവിതം. 1950കളില്‍ വടക്കന്‍ അയര്‍ലണ്ടിലെ ക്രൈസ്തവ കുടുംബത്തിലായിരുന്നു അലിസ്റ്ററിന്റെ ജീവിതം. കൗമാര മധ്യത്തില്‍ മാര്‍ക്‌സിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട മഗ്രാത്ത് 1971 ഒക്‌ടോബറില്‍ രസതന്ത്ര പഠനത്തിന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെത്തി. ശാസ്ത്രപഠനത്തിലൂടെ ദൈവനിഷേധത്തിന്റെ വേരുകള്‍ ദൃഢമാക്കുക എന്നതായിരുന്നു മഗ്രാത്തിന്റെ ലക്ഷ്യം. ഓക്‌സ്‌ഫോര്‍ഡിന്റ വിശാലതയില്‍ അവന്‍ ഒട്ടനവധി ഗ്രന്ഥങ്ങള്‍ വായിച്ചുകൂട്ടി. അവയില്‍ ചില ക്ലാസിക് കൃതികളും ഉള്‍പ്പെട്ടിരുന്നു. അങ്ങനെ പ്ലേറ്റോയുടെ ‘റിപ്പബ്ലിക്’ എന്ന ഗ്രന്ഥത്തിലെത്തിപ്പെട്ടു. അതില്‍ സങ്കല്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന ഗുഹയും

  • ക്രിസ്തുശിഷ്യന്‍:  ഉയിര്‍ക്കുന്നവനും ഉയിര്‍പ്പിക്കുന്നവനും

    ക്രിസ്തുശിഷ്യന്‍: ഉയിര്‍ക്കുന്നവനും ഉയിര്‍പ്പിക്കുന്നവനും0

    ഫാ. ഡോ. ഡേവ് അഗസ്റ്റിന്‍ അക്കര ഉയിര്‍ക്കുന്നവന്‍ അവന്റെ കഥ കഴിഞ്ഞു, അവന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു. ഇനി മടങ്ങി വരവില്ല, ഇനിയൊന്നും പ്രതീക്ഷിക്കാനില്ല, എല്ലാം അവസാനിച്ചു. വ്യക്തികളെക്കുറിച്ചും കുടുംബങ്ങളെ കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും ചില രാജ്യങ്ങളെ കുറിച്ചും ഇത്തരം വിധി തീര്‍പ്പുകള്‍ പലരും കല്‍പ്പിക്കാറുണ്ട്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പഴയ നിയമത്തിലെ ജോബിനെ പോലെ വളരെ ശക്തമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തുന്ന അനേക ജീവിത സാക്ഷ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ക്രിസ്തു ശിഷ്യന്റെ ജീവിതം പട്ടുപരവതാനിയിലെ പൂച്ച

  • സ്‌നേഹം

    സ്‌നേഹം0

    സ്‌നേഹത്തിന്റെ പാഠപുസ്തകമാണ് ക്രൂശിതന്‍.  ക്രൂശിതന്റെ ഓരോ താളിലും നിറഞ്ഞു നില്ക്കുന്നത് സ്‌നേഹമെന്ന ഒറ്റവരി  കവിത മാത്രമാണ്. അവന്‍ പറഞ്ഞതും പാടിയതുമെല്ലാം നിത്യമായ സ്‌നേഹത്തെക്കുറിച്ചു മാത്രമായിരുന്നു. ക്രൂശിതന്റെ ഹൃദയം നിറയെ സ്‌നേഹ കാവ്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്‌നേഹത്തിന്റെ  സകല ഭാവങ്ങളും ക്രൂശിത നില്‍ നിഴലിച്ചിരുന്നു. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ലെന്നു സെന്റ് പോള്‍ എഴുതാന്‍  കാരണമായത്  ക്രൂശിതനെന്ന പാഠപുസ്തകം വായിച്ചതുകൊണ്ടായിരുന്നു. ആനന്ദ് എന്ന എഴുത്തുകാരന്റെ പ്രശസ്തമായ കഥയാണ് ‘നാലാമത്തെ ആണി.’ ഈ കഥയിലേക്കുള്ള വാതായനം എങ്ങനെ വന്നു ചേര്‍ന്നു എന്നത്

  • ദുഃഖവെള്ളിയെന്ന് മലയാളീകരിക്കപ്പെട്ട ഗുഡ് ഫ്രൈഡേ

    ദുഃഖവെള്ളിയെന്ന് മലയാളീകരിക്കപ്പെട്ട ഗുഡ് ഫ്രൈഡേ0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ,ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം പാശ്ചാത്യ രാജ്യങ്ങളാണ് ഗുഡ് ഫ്രൈഡേ എന്ന് പേരിട്ട് ആചരിച്ചു തുടങ്ങിയത്. ദൈവത്തിന്റെ ദിനം(God’s Friday) എന്ന പേരില്‍ നിന്നാണ് പിന്നീട് ഏറെ സാമാന്യവല്‍ക്കരിക്കപ്പെട്ട ഗുഡ് ഫ്രൈഡേയിലേക്ക് ഈ ദിനം മാറപ്പെട്ടത്. വിശുദ്ധ വെളളി ( Holy Friday ), വലിയ വെളളി (Great Friday), ഈസ്റ്റര്‍ വെളളി ( Easter Friday) എന്നിങ്ങനെ പല രാജ്യങ്ങളില്‍ ദു:ഖവെള്ളി അറിയപ്പെടുന്നുണ്ട്. രാജ്യാന്തര തലത്തില്‍

Latest Posts

Don’t want to skip an update or a post?