ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
- ASIA, Asia National, LATEST NEWS
- June 17, 2025
ഹൈഫ: പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞത അർപ്പിക്കാനും ദൈവമാതാവിന്റെ മാധ്യസ്ഥം തേടാനും വിശ്വാസീസമൂഹം കർമല മലയിലേക്ക് പ്രവഹിച്ചപ്പോൾ ഇസ്രായേലി നഗരം അവിസ്മരണീയ മരിയൻ പ്രദക്ഷിണത്തിന് സാക്ഷിയായി. പരിശുദ്ധ അമ്മയോടുള്ള മേയ് മാസവണക്കത്തിന്റെ ഭാഗമായി, ഇസ്രായേലിലെ ഹൈഫ നഗരത്തിൽ ഒരുക്കിയ മരിയൻ പ്രദക്ഷിണത്തിൽ സഭാറീത്ത് ഭേദമില്ലാതെ ആയിരങ്ങളാണ് അണിചേർന്നത്. ഹൈഫയിലെ സെന്റ് ജോസഫ് ദൈവാലയത്തിൽനിന്ന് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധമായ കർമല മലയിലേക്ക് പരമ്പരാഗതമായി നടത്തുന്ന ഈ പ്രദക്ഷിണം ‘താലത്ത് അൽ-അദ്ര’ (കന്യകയുടെ ആരോഹണം) എന്ന പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണപുര ജില്ലയില്‍ ജനുവരി മുതല്‍ ജയിലിലടയ്ക്കപ്പെട്ട പ്രൊട്ടസ്റ്റ്ന്റ് സഭാനേതാക്കളായ പത്ത് പേര്‍ക്ക് ബിലാസ്പൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജൂഡീഷ്യറിയുടെ തീരുമാനം ധീരമാണെന്നും മതമൗലികവാദികളില്‍ നിന്നുള്ള സമ്മര്‍ദംകൊണ്ടാണ് അവര്‍ ജയിലിലടയ്ക്കപ്പെട്ടതെന്നും റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ താക്കൂര്‍ പറഞ്ഞു. ഇലക്ഷന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുവാനുള്ള വര്‍ഗീയപരമായ കാമ്പെയിനായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റ് ചെയ്‌പ്പെട്ട ക്രൈസ്തവര്‍ക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സോണ്‍ സിംഗ് വാദിച്ചു. അവര്‍ക്കെതിരെ കലാപം, മാരകായുധങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്.
ചെന്നൈ: ദരിദ്രരും ചൂഷിതരുമായ ജനങ്ങള്‍ക്കുവേണ്ടി പോരാടി ജീവന്‍ ഹോമിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ‘ഞാന്‍ ഒരു നിശബ്ദനായ കാഴ്ചക്കാരനല്ല’ എന്ന നാടകം ലയോള കോളജില്‍ അരങ്ങേറി. ഫാ. സ്റ്റാന്‍ സ്വാമിയുടെ 86-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഒര്‍മ്മയാചരണത്തിലാണ് നാടകം അരങ്ങേറിയത്. കോളജിലെ വിദ്യാര്‍ത്ഥികളടക്കം 500 ലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. മധുരൈ അതിരൂപതയും ജെസ്യൂട്ട് സഭാംഗങ്ങളും മറ്റ് കത്തോലിക്ക ഗ്രൂപ്പുകളും ചേര്‍ന്നാണ് നാടകം അവതരിപ്പിച്ചത്. വൈദികരും സന്യാസിനികളും വിദ്യാര്‍ത്ഥികളും നാടകത്തില്‍ അഭിനയിച്ചു. തമിഴ്‌നാട്ടില്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗരാന്‍ജി വില്ലേജിലെ ആദിവാസി ക്രൈസ്തവര്‍ക്ക് സാമൂഹികവിലക്കിന്റെ ഭാഗമായി ജോലിയും കൂലിയും നിഷേധിക്കുന്നതായി പരാതി. ഒമ്പത് ക്രൈസ്തവ കുടുംബങ്ങള്‍ ജില്ലയിലെ മുതിര്‍ന്ന റവന്യു അധികാരിക്ക് ജോലി ചെയ്യുവാനുള്ള അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് പരാതി എഴുതി നല്‍കി. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലാണ് അവര്‍ക്ക് ജോലി നിഷേധിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഗ്രാമത്തലവനായ ഗോപാല്‍ ദുഗ്ഗയാണ് മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം വഴിയുള്ള ജോലി അവര്‍ക്ക് നിരാകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ”ഈ കുടുംബങ്ങളും അപ്രഖ്യാപിത വിലക്കാണ് നേരിടുന്നത്. അവര്‍ക്ക്
ലാഹോർ: പാക്കിസ്ഥാനിൽ ഇസ്റ്റാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ മകളെ മോചിപ്പിച്ച ക്രൈസ്തവ വിശ്വാസി ബഷാരത് മസിഹ് കൊല്ലപ്പെട്ടു. 12 വയസുള്ള മകളുടെ മോചനത്തിനായി പ്രവർത്തിച്ച മസിഹിനെ തീവ്ര മുസ്ലീം ചിന്താഗതിക്കാരായ ചിലർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിലെ ഫൈസലാബാദ് കോടതി ഉത്തരവിനെ തുടർന്ന് മാർച്ചിൽ പെൺകുട്ടി മോചിതയായിരുന്നു. ഏപ്രിൽ 24ന് നടന്ന കൊലപാതകം ഇക്കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് മാധ്യമങ്ങളിൽ വാർത്തയായത്. ഒരു സംഘം ആളുകൾ ചേർന്ന് ബഷാരത് മസിഹിനെ തെരുവിൽവെച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരി
ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് പള്ളിയില്‍ മുട്ടുകുത്തുന്ന ആ മനുഷ്യന്റെ പാദങ്ങള്‍ പലപ്പോഴും പിന്നിലിരുന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വെള്ളകള്‍ വിണ്ടുകീറി വികൃതമാണവ. നീണ്ട നഖങ്ങള്‍ക്കിടയില്‍ കഴുകിയിട്ടും ശേഷിക്കുന്ന കട്ടയും മണ്ണും. കാലുകളുടെ പത്തിപ്പുറങ്ങളില്‍ എഴുന്നുനില്‍ക്കുന്ന നാഡീഞരമ്പുകള്‍. പറമ്പില്‍ പകലന്തിയോളം പണിയുന്ന അയാളുടെ അധ്വാനത്തിന്റെ അടയാളങ്ങളാണ് ഇവയെല്ലാം. കാലത്തെഴുന്നേറ്റ് പശുവിനെ കറക്കുന്നതോടെ തുടങ്ങും അയാളുടെ ദിനചര്യകള്‍. ജോലിത്തിരക്കിനിടയിലും മക്കളെ പള്ളിക്കൂടത്തില്‍ ആക്കാനും പലചരക്കുകടയില്‍ പോകാനും പത്രം വായിക്കാനും കുരിശുവരക്കാനുമൊക്കെ ആ സാധുവിന് സമയമുണ്ടുതാനും. അക്ഷരജ്ഞാനം അധികമില്ലെങ്കിലും അന്തിയില്‍ അരണ്ട
കൊച്ചി: ക്രൈസ്തവര്‍ക്ക് എതിരെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രധാനമന്ത്രിയുമായി ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാര്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. എല്ലാ ജനങ്ങള്‍ക്കും സംരക്ഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി മാര്‍ ആലഞ്ചേരി പറഞ്ഞു. ക്രൈസ്തവ സഭയുടെയും കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെന്ന് മാര്‍ ആലഞ്ചേരി വ്യക്തമാക്കി. കര്‍ഷകരുടെ ആവശ്യങ്ങള്‍, തീരദേശവാസികളുടെ ആശങ്കകള്‍,
ന്യൂഡല്‍ഹി: ചെറുപുഷ്പ സഭയുടെ (സിഎസ്ടി ഫാദേഴ്‌സ്) പഞ്ചാബ്-രാജസ്ഥാന്‍ മിഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഏപ്രില്‍ 26, 27 തീയതികളില്‍ നടക്കും. പഞ്ചാബ് – രാജസ്ഥാന്‍ സിഎസ്ടി ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 26ന് വൈകുന്നേരം അഞ്ചുമണിക്ക് പഞ്ചാബിലെ കൊട്ട്ഷമിര്‍, ലിറ്റില്‍ ഫ്ളവര്‍ ആശ്രമത്തിലും, 27ന് പഞ്ചാബിലെ ശ്രി മുക്തര്‍ സാഹിബ് ലിറ്റില്‍ ഫ്ളവര്‍ ആശ്രമത്തിലുമായി നടക്കും. ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ജലന്ദര്‍ രൂപത
Don’t want to skip an update or a post?