ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
- ASIA, Asia National, Featured, INTERNATIONAL, Kerala, LATEST NEWS, VATICAN, WORLD
- April 21, 2025
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) കൊളോണിയല്‍ സ്വാധീനത്തില്‍നിന്ന് മുക്തിനേടി സ്വന്തം തനിമ വീണ്ടെടുത്ത് വളരുവാനുള്ള ഒരു ത്വരയാണ് ലോകമെമ്പാടും ഇന്ന് കാണപ്പെടുന്നത്. അങ്ങനെയെങ്കില്‍ കൊളോണിയല്‍ ചുവയുള്ള സണ്‍ഡേസ്‌കൂള്‍ എന്ന പദംതന്നെയും അത് പ്രതിനിധാനം ചെയ്യുന്ന പരിശീലനപദ്ധതിയെയും ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ട സമയമായിരിക്കുന്നു. നമ്മുടെ പാരമ്പര്യമനുസരിച്ച് വിശ്വാസപരിശീലനത്തെ വേദപാഠം എന്നും അത് നല്‍കുന്നവരെ വേദപാഠ അധ്യാപകര്‍ എന്നുമാണ് വിളിക്കാറുള്ളത്. അപ്പോള്‍ അത് പകരപ്പെടുന്ന ഇടങ്ങളെ വേദപാഠശാലകള്‍ എന്ന് വിളിക്കുന്നതല്ലേ കൂടുതല്‍ അനുയോജ്യം? അതല്ലെങ്കില്‍ നമ്മുടെ സ്വത്വത്തെ വെളിപ്പെടുത്തുന്ന ഒരു
ഗുവഹത്തി: മണിപ്പൂരില്‍ ആക്രമം നടത്തുന്ന എല്ലാ വിഭാഗങ്ങളും അക്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജണ്‍ ബിഷപ്സ് കൗണ്‍സില്‍. അക്രമം ഒന്നിനുമുള്ള ശാശ്വതമായ പരിഹാരമല്ലെന്നും അക്രമം എപ്പോഴും കൂടുതല്‍ അക്രമത്തിലേക്ക് നയിക്കുമെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജണല്‍ ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റായ ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ പറഞ്ഞു. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്നത് ദുഃഖകരവും ഭയപ്പെടുത്തുന്നതുമായ കാര്യങ്ങളാ ണെന്നും അത് നമ്മുടെ യഥാര്‍ത്ഥ സ്വത്വമല്ല വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകളായി വിവിധ വിഭാഗങ്ങളിലുള്ള
എബ്രഹാം പുത്തന്‍കളം (ലേഖകന്‍ ചങ്ങനാശേരി ജീവന്‍ ജ്യോതിസ് പ്രോ-ലൈഫ് സെല്‍ കോ-ഓര്‍ഡിനേറ്ററാണ്). ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയെന്ന വാര്‍ത്ത ദിവസങ്ങള്‍ക്കുമുമ്പാണ് പുറത്തുവന്നത്. ഇത് ഇന്ത്യയിലെ ജനസംഖ്യ ക്രമാതീതമായി കൂടിയത് കൊണ്ടല്ല, ചൈനയിലെ ജനസംഖ്യ കുറഞ്ഞതിനാലാണ്. ചൈനയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം ആ രാജ്യത്തെ വലിയ പ്രതിസന്ധിയില്‍കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണ്. ചൈനയിലെ ജനനനിരക്ക് ഇപ്പോള്‍ 1.28 ആണ്. അതായത് കുടുംബങ്ങളില്‍ ശരാശരി 1.28 കുട്ടികള്‍ മാത്രം. ഓരോ രാജ്യത്തെയും ഇപ്പോഴുള്ള ജനസംഖ്യ നിലനിര്‍ത്തണമെങ്കില്‍
കൊച്ചി: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണം എന്ന ആവശ്യം സുപ്രീം കോടതിക്ക് മുന്നില്‍ ഉന്നയിക്കപ്പെടുകയും കേസില്‍ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും കത്തുകള്‍ അയച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിലും കുടുംബമായി ജീവിക്കാന്‍ അനുവദിക്കുന്നതിലും തെറ്റില്ല എന്ന പ്രാഥമിക നിരീക്ഷണം നടുക്കമുളവാക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ് എന്ന് കത്തില്‍ വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും
ചണ്ഡീഗഡ്: ഫാ. ബസേലിയൂസ് പാണാട്ട് 1931 ല്‍ മൂക്കന്നൂരില്‍ സ്ഥാപിച്ച ചെറുപുഷ്പ സന്യാസസഭയുടെ ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ പഞ്ചാബ് – രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോപരിപാടികള്‍ പഞ്ചാബിലെ കോട്ട്ഷമീര്‍ ലിറ്റില്‍ ഫ്ലവർ സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തിലും ശ്രീ മുക്‌സര്‍ സാഹിബിലെ ലിറ്റില്‍ ഫ്ലവർ കത്തോലിക്കാ ദൈവാലയത്തിലുമായി സംഘടിപ്പിച്ചു. ഫരീദാബാദ് രൂപത ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി അതിരൂപത ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസ് തോമസ് കുട്ടോ, ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.
ഹൈഫ: പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞത അർപ്പിക്കാനും ദൈവമാതാവിന്റെ മാധ്യസ്ഥം തേടാനും വിശ്വാസീസമൂഹം കർമല മലയിലേക്ക് പ്രവഹിച്ചപ്പോൾ ഇസ്രായേലി നഗരം അവിസ്മരണീയ മരിയൻ പ്രദക്ഷിണത്തിന് സാക്ഷിയായി. പരിശുദ്ധ അമ്മയോടുള്ള മേയ് മാസവണക്കത്തിന്റെ ഭാഗമായി, ഇസ്രായേലിലെ ഹൈഫ നഗരത്തിൽ ഒരുക്കിയ മരിയൻ പ്രദക്ഷിണത്തിൽ സഭാറീത്ത് ഭേദമില്ലാതെ ആയിരങ്ങളാണ് അണിചേർന്നത്. ഹൈഫയിലെ സെന്റ് ജോസഫ് ദൈവാലയത്തിൽനിന്ന് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധമായ കർമല മലയിലേക്ക് പരമ്പരാഗതമായി നടത്തുന്ന ഈ പ്രദക്ഷിണം ‘താലത്ത് അൽ-അദ്ര’ (കന്യകയുടെ ആരോഹണം) എന്ന പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണപുര ജില്ലയില്‍ ജനുവരി മുതല്‍ ജയിലിലടയ്ക്കപ്പെട്ട പ്രൊട്ടസ്റ്റ്ന്റ് സഭാനേതാക്കളായ പത്ത് പേര്‍ക്ക് ബിലാസ്പൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജൂഡീഷ്യറിയുടെ തീരുമാനം ധീരമാണെന്നും മതമൗലികവാദികളില്‍ നിന്നുള്ള സമ്മര്‍ദംകൊണ്ടാണ് അവര്‍ ജയിലിലടയ്ക്കപ്പെട്ടതെന്നും റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ താക്കൂര്‍ പറഞ്ഞു. ഇലക്ഷന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുവാനുള്ള വര്‍ഗീയപരമായ കാമ്പെയിനായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റ് ചെയ്‌പ്പെട്ട ക്രൈസ്തവര്‍ക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സോണ്‍ സിംഗ് വാദിച്ചു. അവര്‍ക്കെതിരെ കലാപം, മാരകായുധങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്.
ചെന്നൈ: ദരിദ്രരും ചൂഷിതരുമായ ജനങ്ങള്‍ക്കുവേണ്ടി പോരാടി ജീവന്‍ ഹോമിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ‘ഞാന്‍ ഒരു നിശബ്ദനായ കാഴ്ചക്കാരനല്ല’ എന്ന നാടകം ലയോള കോളജില്‍ അരങ്ങേറി. ഫാ. സ്റ്റാന്‍ സ്വാമിയുടെ 86-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഒര്‍മ്മയാചരണത്തിലാണ് നാടകം അരങ്ങേറിയത്. കോളജിലെ വിദ്യാര്‍ത്ഥികളടക്കം 500 ലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. മധുരൈ അതിരൂപതയും ജെസ്യൂട്ട് സഭാംഗങ്ങളും മറ്റ് കത്തോലിക്ക ഗ്രൂപ്പുകളും ചേര്‍ന്നാണ് നാടകം അവതരിപ്പിച്ചത്. വൈദികരും സന്യാസിനികളും വിദ്യാര്‍ത്ഥികളും നാടകത്തില്‍ അഭിനയിച്ചു. തമിഴ്‌നാട്ടില്‍
Don’t want to skip an update or a post?