വനംവകുപ്പ് കര്‍ഷകരോട് പുലര്‍ത്തുന്നത് കാട്ടുനീതി: മാര്‍ ഇഞ്ചനാനിയില്‍
- ASIA, Featured, Kerala, LATEST NEWS
- March 17, 2025
തൃശൂര്‍: കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കാത്തലിക് ബിഷപ്‌സ് കൗ ണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ കാരിസ് ഇന്ത്യയുടെ മുഖ്യസംഘാടനത്തില്‍ ഓഗസ്റ്റ് 10-നാണ് തൃശൂരില്‍ പ്രോ-ലൈഫ് മഹാസമ്മേളനവും മാര്‍ച്ചും നടക്കുന്നത്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍, കെസിബിസി പ്രോ-ലൈഫ് സമിതി, തൃശൂര്‍ അതിരൂപത ഫാമിലി അപ്പസ്തലേറ്റ്, അതിരൂപത പ്രോ-ലൈഫ് സമിതി എന്നിവ സംയുക്തമായാണ് ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കുന്നത്. കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും ഓഗസ്റ്റ്
ആന്‍സന്‍ വല്യാറ മലബാര്‍ കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ് പാലക്കാട് രൂപതയുടെ ചരിത്രം. പ്രൗഢിയും പാരമ്പര്യവും വിവിധ സംസ്‌കാരങ്ങളും ഇടകലര്‍ന്ന പാലക്കാടിന്റെ വളര്‍ച്ചക്കുപിന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ വലിയ സംഭാവനകളുണ്ട്. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, സാമൂഹിക സേവനം എന്നീ മേഖലകളില്‍ ക്രൈസ്തവ സമൂഹത്തിന്റെ അധ്വാനവും സമര്‍പ്പണവും പാലക്കാടിന് പുത്തന്‍ മുഖച്ഛായ പകര്‍ന്നുവെന്നത് ചരിത്ര സത്യമാണ്. രൂപതയുടെ തുടക്കകാലത്ത് വലിയൊരു വിഭാഗം ആളുകള്‍ താമസിച്ചിരുന്ന മലമ്പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നില്ല. അക്കാലത്ത് അവിടെ സ്‌കൂളുകള്‍ തുടങ്ങുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യത്തിനായി സ്ഥാപനങ്ങള്‍
ഓഗസ്റ്റ് മാസത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകള്‍ വഴി ഓണ്‍ലൈനായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മദ്യവിതരണം നടത്തുന്നതിനുള്ള സാധ്യതയാണ് ഈ ദിനങ്ങളിലെ പത്രവാര്‍ത്തകളില്‍ നിറയുന്നത്. വരും തലമുറയും സ്ത്രീകളും കുട്ടികളുമടക്കം കേരളത്തിലെ വലിയൊരു വിഭാഗത്തെ മദ്യാസക്തിയുടെ പിടിയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള അപകടരമായ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി സഹൃദയരായ മനുഷ്യരും മദ്യവിരുദ്ധകൂട്ടായ്മകളും രംഗത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഒരു മനുഷ്യന് ഈ ലോകത്തില്‍ ജീവിക്കുവാന്‍ ഒരു അവസരം മാത്രമേ ഉള്ളൂ. ദീര്‍ഘായുസോടും സന്തോഷത്തോടുംകൂടി ആ ജീവിതം ജീവിച്ചുതീര്‍ക്കണം എന്നാണ് എല്ലാവരും കൊതിക്കുന്നത്. ചിലര്‍ക്കത് ലഭിക്കുന്നു, ചിലര്‍ക്കത് പല കാരണങ്ങളാല്‍ ലഭിക്കുന്നില്ല. ലഭിക്കാത്തതിന് മനുഷ്യനിര്‍മിതവും അല്ലാത്തതുമായ കാരണങ്ങളുണ്ട്. പൊതുവേ എല്ലാ മനുഷ്യരും ദീര്‍ഘായുസും സന്തോഷവും അനുഭവിച്ച് ജീവിക്കണമെന്ന് സമൂഹവും ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ അകാലമരണങ്ങള്‍ നമ്മെ വേദനിപ്പിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ രണ്ട് മനുഷ്യരുടെ കാര്യങ്ങള്‍ നമ്മെ ഒത്തിരി നൊമ്പരപ്പെടുത്തുന്നു.
കാക്കനാട്: സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. പാലാ രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന അസംബ്ലിയുടെ വിജയകമായ നടത്തിപ്പിനുവേണ്ട ക്രമീകരണങ്ങള്‍ അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പ്രമേയം ‘കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോ മലബാര്‍
ദൈവാലയത്തിന്റെ കീഴിലുള്ള 22 കുടുംബങ്ങളിലായി 77 കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നതിന് നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ മാര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഡോണയുടെയും കഥ പറയുന്ന ചിത്രമാണ് ‘സൗണ്ട് ഓഫ് ഹോപ്പ്: ദി സ്റ്റോറി ഓഫ് പോസം ട്രോട്ട്’. ഒരു പാസ്റ്ററിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ഈ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യുന്നതിനായാണ് യൂഫോറിയ, ഗ്രീന്‍ ലീഫ്, ബെസ്റ്റ് ഫ്രണ്ട്‌സ് പോലുള്ള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നികാ കിംഗ് എത്തിയത്. എന്നാല്‍ സിനിമയുടെ കഥ
കൊച്ചി: പെരിയാറിന്റെ തീരത്തുള്ള വ്യവസായശാലകളില്‍ നിന്ന് രാസമാലിന്യം പുറന്തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന മത്സ്യക്കുരുതി മൂലം ദുരിതമനുഭവിക്കുന്ന മത്സ്യക്കര്‍ഷകര്‍ക്ക് സഹായവുമായി കെസിവൈഎം. കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ലൈഫ് ലൈന്‍ ഫോര്‍ പെരിയാര്‍ കാമ്പയിന്‍ വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് മത്സ്യ കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു. കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂര്‍, മുളവുകാട് പഞ്ചായത്തു കളിലെയും മരട് മുനിസിപ്പാലിറ്റിയിലെയും മത്സ്യകര്‍ഷക ര്‍ക്കാണ് 500 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ വീതം
ഇടുക്കി: വയനാട്ടിലെ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ദുരിതബാധിതരായവര്‍ക്ക് കൈത്താങ്ങുമായി ഇടുക്കി രൂപത. ഓഗസ്റ്റ് 11 ഞായറാഴ്ച രൂപതയിലെ ദൈവാലയങ്ങളില്‍ ഈ ആവശ്യത്തിനായി പ്രത്യേക കളക്ഷന്‍ എടുക്കുകയാണ്. ലഭിക്കുന്ന തുക കേരള സോഷ്യല്‍ സര്‍വീസ് ഫോറം വഴിയും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴിയും ബന്ധപ്പെട്ടവരെ ഏല്പിക്കുകയാണ് ചെയ്യുന്നത്. നിസ്വാര്‍ത്ഥമായി എല്ലാവരും സഹകരിക്കണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു. ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയും ഇതിനോട് സഹകരിക്കാവുന്നതാണ്. ഫോണ്‍: 7510905929 Federal Bank: Karimpan A/c
Don’t want to skip an update or a post?