Follow Us On

27

November

2024

Wednesday

  • അമല ബ്ലഡ് സെന്ററിന് എന്‍എബിഎച്ച് അംഗീകാരം

    അമല ബ്ലഡ് സെന്ററിന് എന്‍എബിഎച്ച് അംഗീകാരം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്  ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍എബിഎച്ച്) അംഗീകാരം ലഭിച്ചു. കേരളത്തില്‍  ആദ്യമായാണ്  മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചുള്ള ബ്ലഡ് സെന്ററിന്നു പ്രത്യേകമായി എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. ബ്ലഡ് സെന്ററിന്റെ ഗുണമേന്മയെ നിര്‍ണ്ണയിക്കുന്നതാണ് ഈ അംഗീകാരം.  അമല ബ്ലഡ് സെന്ററിന്റെ മികവാര്‍ന്ന സേവനങ്ങെളെയും  പരിചയസമ്പന്നരായ സ്റ്റാഫ് അംഗങ്ങളെയും ഗുണമേന്മയേറിയ ഉപകരണങ്ങളെയും രക്തദാന രീതികളെയും  പ്രവര്‍ത്തന മികവുകളെയും ക്വാളിറ്റി  കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ധര്‍

  • ഇരുകൈയും നീട്ടി നേപ്പാള്‍…

    ഇരുകൈയും നീട്ടി നേപ്പാള്‍…0

     അജോ ജോസ്‌ വളരെ പരിമിതമായ ചുറ്റുപാടില്‍ ജീവിച്ചുപോരുന്ന നേപ്പാളിലെ നവല്‍പൂര്‍ ജില്ലയിലെ താരു ആദിവാസി ജനതയുടെ ഗ്രാമമായ ഷെഹരിലേക്ക് ക്രിസ്തുവിന്റെ സുവിശേഷവുമായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്ന് മൂന്ന് സിസ്റ്റേഴ്‌സ് ചെന്നെത്തി. സിഎംസി കോതമംഗലം പാവനാത്മാ പ്രൊവിന്‍സിലെ സിസ്റ്റര്‍ അഞ്ജലി, സിസ്റ്റര്‍ ജൂലി, സിസ്റ്റര്‍ ആന്‍ ജോസ് എന്നിവര്‍ അതിഥികളായി കഴിഞ്ഞ രണ്ടുമാസമായി ഈ ഗ്രാമത്തില്‍ താമസിച്ചുവരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഗ്രാമീണരുമായി അടുത്തിടപഴകി സുവിശേഷമായി ജീവിക്കാന്‍ ഈ സിസ്റ്റേഴ്‌സിന് സാധിക്കുന്നു. സുവിശേഷപ്രഘോഷണത്തിനായുള്ള ഏറ്റവും എളുപ്പവഴി ഭവനസന്ദര്‍ശനമാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍

  • ജെ.ബി  കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്  പ്രസിദ്ധീകരിക്കണം;  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി0

    തൃശൂര്‍: സംസ്ഥാനത്തെ  ക്രൈസ്തവ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി  സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.  റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് പ്രതിനിധി സംഘത്തിന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ജൂലൈ 3 സെന്റ് തോമസ് ദിനം അവധി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിനിധി സംഘം മുഖ്യമന്ത്രിയെ

  • ദുരന്ത ഭൂമിയില്‍ കരുണയുടെ കൈത്താങ്ങായി എകെസിസി

    ദുരന്ത ഭൂമിയില്‍ കരുണയുടെ കൈത്താങ്ങായി എകെസിസി0

    കല്‍പ്പറ്റ: ദുരന്തബാധിതര്‍ക്കിടയില്‍ കരുണയുടെ കരങ്ങളുമായി എകെസിസി മാനന്തവാടി രൂപത സമിതി. മേപ്പാടി ഗവ.എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് എകെസിസിയുടെ സേവനം. ഉരുള്‍പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു രക്ഷപ്പെടുത്തിയതില്‍ 300ല്‍പരം ആളുകളാണ് ഈ ക്യാമ്പില്‍ താമസിക്കുന്നത്. നെഞ്ചകം നിറയെ വ്യഥയുമായി ക്യാമ്പില്‍ കഴിയുന്നവര്‍ക്കു ഭക്ഷണം വച്ചു വിളമ്പിയാണ് എകെസിസി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹകാരികളായത്. ക്യാമ്പില്‍ രണ്ട് ദിവസം ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ഉത്തരവാദിത്വമായിരുന്നു എകെസിസി ഏറ്റെടുടുത്തത്. സ്ത്രീകള്‍ അടക്കം എകെസിസിയിലെ 40 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍

  • കെസിബിസി  സമ്മേളനം ഓഗസ്റ്റ് 5 മുതല്‍ 9 വരെ

    കെസിബിസി സമ്മേളനം ഓഗസ്റ്റ് 5 മുതല്‍ 9 വരെ0

    കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ  (കെസിബിസി) സമ്മേളനം ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന്  ആരംഭിക്കും. വയനാട് ജില്ലയിലെ മേപ്പാടി മേഖലയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും, കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മറ്റും പ്രകൃതി ദുരന്തമുണ്ടായ ഇടങ്ങളിലെ പുനരധിവാസം ഉള്‍പ്പടെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഓഗസ്റ്റ് 9 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. മാത്യു കക്കാട്ടു പള്ളിലാണ് ആണ് ധ്യാനം നയിക്കുന്നത്.

  • ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച്;  ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

    ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു0

    തൃശൂര്‍: കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കാത്തലിക് ബിഷപ്‌സ് കൗ ണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ കാരിസ് ഇന്ത്യയുടെ മുഖ്യസംഘാടനത്തില്‍ ഓഗസ്റ്റ് 10-നാണ് തൃശൂരില്‍ പ്രോ-ലൈഫ് മഹാസമ്മേളനവും മാര്‍ച്ചും നടക്കുന്നത്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍, കെസിബിസി പ്രോ-ലൈഫ് സമിതി, തൃശൂര്‍ അതിരൂപത ഫാമിലി അപ്പസ്തലേറ്റ്, അതിരൂപത പ്രോ-ലൈഫ് സമിതി എന്നിവ സംയുക്തമായാണ് ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കുന്നത്. കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും ഓഗസ്റ്റ്

  • സുവര്‍ണ ജൂബിലി നിറവില്‍ പാലക്കാട് രൂപത

    സുവര്‍ണ ജൂബിലി നിറവില്‍ പാലക്കാട് രൂപത0

    ആന്‍സന്‍ വല്യാറ മലബാര്‍ കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ് പാലക്കാട് രൂപതയുടെ ചരിത്രം. പ്രൗഢിയും പാരമ്പര്യവും വിവിധ സംസ്‌കാരങ്ങളും ഇടകലര്‍ന്ന പാലക്കാടിന്റെ വളര്‍ച്ചക്കുപിന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ വലിയ സംഭാവനകളുണ്ട്. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, സാമൂഹിക സേവനം എന്നീ മേഖലകളില്‍ ക്രൈസ്തവ സമൂഹത്തിന്റെ അധ്വാനവും സമര്‍പ്പണവും പാലക്കാടിന് പുത്തന്‍ മുഖച്ഛായ പകര്‍ന്നുവെന്നത് ചരിത്ര സത്യമാണ്. രൂപതയുടെ തുടക്കകാലത്ത് വലിയൊരു വിഭാഗം ആളുകള്‍ താമസിച്ചിരുന്ന മലമ്പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നില്ല. അക്കാലത്ത് അവിടെ സ്‌കൂളുകള്‍ തുടങ്ങുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യത്തിനായി സ്ഥാപനങ്ങള്‍

  • കേരളത്തെ കാത്തിരിക്കുന്ന  വലിയ വിപത്തിന്റെ  മുന്നറിയിപ്പ്‌

    കേരളത്തെ കാത്തിരിക്കുന്ന വലിയ വിപത്തിന്റെ മുന്നറിയിപ്പ്‌0

    ഓഗസ്റ്റ് മാസത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകള്‍ വഴി ഓണ്‍ലൈനായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മദ്യവിതരണം നടത്തുന്നതിനുള്ള സാധ്യതയാണ് ഈ ദിനങ്ങളിലെ പത്രവാര്‍ത്തകളില്‍ നിറയുന്നത്. വരും തലമുറയും സ്ത്രീകളും കുട്ടികളുമടക്കം കേരളത്തിലെ വലിയൊരു വിഭാഗത്തെ മദ്യാസക്തിയുടെ പിടിയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള അപകടരമായ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി സഹൃദയരായ മനുഷ്യരും മദ്യവിരുദ്ധകൂട്ടായ്മകളും രംഗത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍

Latest Posts

Don’t want to skip an update or a post?