സഭൈക്യത്തിന്റെ വേദിയായി ആകാശ് ബഷീറിന്റെ മൃതകുടീരം
- Featured, INTERNATIONAL, LATEST NEWS, WORLD
- January 21, 2025
മംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കത്തോലിക്കാ സ്കൂളില്‍നിന്ന് അധ്യാപികയായ കന്യാസ്ത്രീയെ സസ്പെന്റ് ചെയ്തു. സിസ്റ്റേഴ്സ് ഓഫ് മരിയ ബാംബിന സന്യാസസഭ നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മംഗളൂരുവിലെ ജെപ്പുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി പ്രഭ സെല്‍വരാജിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മോറല്‍ എഡ്യൂക്കേഷന്‍ ക്ലാസില്‍ സിസ്റ്റര്‍ മേരി പ്രഭ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ മുന്‍ ഡയറക്ടറും വരാപ്പുഴ അതിരൂപതയിലെ പ്രമുഖ വൈദികനും കര്‍ത്തേടം സെന്റ് ജോര്‍ജ് ഇടവകാംഗവുമായ മോണ്‍. ആന്റണി കളത്തിവീട്ടില്‍ (87) അന്തരിച്ചു. 1984 മുതല്‍ 1998 വരെ ലൂര്‍ദ്ദ് ആശുപത്രിയുടെ ഡയറക്ടറായിരുന്ന മോണ്‍. കളത്തിവീട്ടില്‍ ആശുപത്രിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആരംഭിച്ചതും സമൂഹത്തിന് നന്മ ചെയ്യാനുള്ള ഉപകരണം ആക്കി മാറ്റിയതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. 2009 സെപ്റ്റംബര്‍ 13-ന് വല്ലാര്‍പാടം തീര്‍ത്ഥയാത്രയുടെ അവസരത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മാനന്തവാടി പടമല സ്വദേശി അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും. മരണമടഞ്ഞ അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ തുക മരണമടഞ്ഞ അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരില്‍ മാനന്തവാടിയിലുള്ള ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇടാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് 18 വയസ് തികയുമ്പോള്‍
ബത്തേരി: വനംവകുപ്പിന്റെ നിഷ്ക്രിയത്വവും ഉത്തരവാദിത്തമില്ലായ്മയും കാരണം ആനയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട അജീഷിന്റെ മരണത്തില്‍ പ്രതിഷേധിച്ചു ബത്തേരി മേഖല കത്തോലിക്ക കോണ്‍ഗ്രസ് കെസിവൈഎം, മിഷന് ലീഗ്, മാതൃവേദി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും റാലിയും നടത്തി. മനുഷ്യന്റെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്കുന്നതില് നിരന്തരം പരാജയപ്പെടുന്ന വനം വകുപ്പ് പിരിച്ച് വിടുകയും വനം മന്ത്രി രാജിവെക്കുകയും വന സംരക്ഷണം ആദിവാസികളെയും കര്‍ഷകരെയും ഏല്പ്പി ക്കുകയും ചെയ്യണമെന്നുള്ള മുദ്രാവാക്യങ്ങള്‍ പ്രതിഷേധ റാലിയില്‍ ഉയര്‍ന്നു. റേഡിയോ കോളര്‍ ധരിച്ച
കൊച്ചി: മനുഷ്യജീവന് വിലകല്പിക്കാത്ത ഭരണസം വിധാനങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ പൊതുതിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ ജനങ്ങള്‍ ഉണരണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. വന്യജീവി അക്രമങ്ങളുടെപേരില്‍ മനുഷ്യജീവന് നഷ്ടപ്പെടുന്നവരുടെ എണ്ണം ദിവസംതോറും ഉയരുമ്പോള്‍ നിലവിലുള്ള നിയമംപോലും നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ്. കാട്ടുമൃഗങ്ങള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ മുതലക്കണ്ണീര് പൊഴിച്ച് ഒളിച്ചോടുന്ന ജനപ്രതിനിധികള്‍ ജനദ്രോഹികളാണ്. പാര്‍ലമെന്റിലും നിയമസഭയിലും ജനദ്രോഹ നിയമങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളേയും വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുവാന്‍ പരാജയപ്പെടുന്ന ഉദ്യോഗ സ്ഥരേയും,
കാക്കനാട്: മൃഗങ്ങളുടെ ജീവനെക്കാള്‍ മനുഷ്യജീവനു പ്രാധാന്യം കൊടുക്കാത്ത സമീപനം ഒരു പരിഷ്കൃത സമൂഹത്തിനു ചേരുന്നതല്ലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മലയോര മേഖലകളില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും കാത്തിരിക്കുന്നതു ജനങ്ങളോടും അവരുടെ ന്യായമായ ആവശ്യങ്ങളോടുമുള്ള നിസംഗതയായി കാണേണ്ടിവരുമെന്നു മാര്‍ തട്ടില്‍ പറഞ്ഞു. മാനന്തവാടിയില്‍ പടമല പനച്ചിയില്‍ അജീഷിനെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണ്. പ്രിയപ്പെട്ടവര്‍ നോക്കിനില്ക്കവേയാണ് അജീഷ് അതിദാരുണമായി കൊല്ലപ്പെട്ടത്. വന്യമൃഗങ്ങള്‍ മനുഷ്യരുടെ വാസസ്ഥലങ്ങളില്‍
മാനന്തവാടി: 10 ലക്ഷം രൂപ നല്കി കര്‍ഷകരെ ആശ്വസിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൂഢസ്വപ്നം മാത്രമാണെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു മാര്‍ ഇഞ്ചനാനിയില്‍. അമ്പതുവര്‍ഷം മുമ്പ് കുടിയേറിയ കുടുംബത്തിന് ഇവിടെ സമാധാനത്തോടെ ജീവിക്കാമായിരുന്നു. അന്നിവിടെ കടുവയും ആനയും ഒന്നുമില്ലായിരുന്നു. ഇന്ന് എല്ലാ തരത്തിലുമുള്ള വന്യജീ വികളും ഇവിടെ വിഹരിക്കുകയാണ്. ആരും സഹായിക്കാ നില്ലാതെ കര്‍ഷകര്‍ കഷ്ട പ്പെടുകയാണ്. ക്ഷമയുടെ
കോട്ടയം: വിജയപുരം രൂപയുടെ പ്രഥമ സഹായ മെത്രാനായി ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ അഭിഷിക്തനായി. വിമലഗിരി കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ വിവിധ സഭാധ്യ ക്ഷന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും പങ്കുചേര്‍ന്നു. തിരുക്കര്‍മ്മങ്ങളില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഡോ. തോമസ് ജെ. നെറ്റോയും സഹകാര്‍മികരായി. ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പിലിനെ വിജയപുരം സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ബൂള ചാന്‍സലര്‍ മോണ്‍. ജോസ് നവസ് ലത്തീനിലും വൈസ് ചാന്‍സലര്‍
Don’t want to skip an update or a post?