ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
പാരിസ്: ദിവ്യബലി അർപ്പണമധ്യേ ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ രക്തസാക്ഷിത്വത്തിന് ഏഴ് വയസ്. ആ അരുംകൊലയുടെ നടക്കുന്ന ഓർമകൾക്കുമുമ്പിൽ സ്മരണാജ്ഞലികൾ അർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിശുദ്ധാരാമ പ്രവേശനം വേഗത്തിലാകുമെന്ന പ്രതീക്ഷകളും വർദ്ധിക്കുകയാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെയും വഴിയേ, ഫാ. ഹാമിൽ അതിവേഗം വിശുദ്ധാരാമത്തിൽ എത്തുമെന്നു തന്നെയാണ് വിശ്വാസീസമൂഹത്തിന്റെ പ്രതീക്ഷ. 2016 ജൂലൈ 26ന് ഫ്രാൻസിലെ നോർമണ്ടി ‘സെന്റ് എറ്റിനി ഡു റൂവ്റേ’ ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കവേയാണ് രണ്ട്
മാനന്തവാടി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരം മിന്നു മണിയെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ സ്‌തേ ഫാനോസ് പൊന്നാടയണിയിച്ച് ആദരിച്ചു. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നു മണിക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബിഷപ് രചിച്ച പുസ്തകവും സമ്മാനിച്ചു. ചടങ്ങില്‍ വൈദിക സെക്രട്ടറി ഫാ. ജെയിംസ് വന്‍മേലില്‍, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി സെന്റ് ജോര്‍ജ് യാക്കേബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലേസ് ഓലിക്കല്‍,
തിരുവല്ല: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും തിരുവല്ലയില്‍ നാളെ (27/07/2023) നൈറ്റ് മാര്‍ച്ച് നടത്തുന്നു. വിവിധ ക്രൈസ്തവസഭകളുടെ സഹകരണ ത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്മെന്റ് ഫോര്‍ ജസ്റ്റിസ് ആണ് ഐക്യദാര്‍ഢ്യ സാമാധാന മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കത്തിച്ച മെഴുകുതിരികളുമായി നാളെ വൈകുന്നേരം 6.30-ന് തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബൈപ്പാസ് വഴി ടൗണ്‍ ചുറ്റി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ സമാപിക്കും. ഡോ. തിയഡോഷ്യസ്
പരാന: മുതിർന്നവരുടെ മാമ്മോദീസ സ്വീകരണത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടാകാമെങ്കിലും ഒരു പക്ഷേ, 100 വയസ് പിന്നിട്ട ഒരു മുത്തച്ഛന്റെ മാമ്മോദീസയെ കുറിച്ച് അത്രയൊന്നും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഹൊസെ ലോറങ്കോ എന്ന 104 വയസുകാരന്റെ മാമ്മോദീസാ സ്വീകരണ വാർത്ത സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വാർത്തയാവുകയാണ്. ബ്രസീലിയൻ സ്വദേശിയാണ് ഹൊസെ ലോറങ്കോ. പരാന സംസ്ഥാനത്തെ ആൾട്ടോ പിക്കൂരിയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള ചാപ്പലിൽ ഇക്കഴിഞ്ഞ ജൂൺ 17നായിരുന്നു മാമ്മോദീസാ സ്വീകരണം. അന്നേദിനംതന്നെ സാവോ ഹൊസെ
യു.കെ: മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് തുറന്നടിച്ചും അക്രമങ്ങൾക്ക് അറുതിവരുത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇംഗ്ലണ്ടിലെ ജന സഭ. സകലപരിധിയും വിടുന്ന മണിപ്പൂരിലെ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം ലോകത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുംവിധം പ്രധാനമന്ത്രി ഋഷി സുനക്ക് സർക്കാരിന്റെ മതസ്വാതന്ത്ര്യ സമിതിയുടെ അധ്യക്ഷകൂടിയായ എം.പി ഫിയോണ ബ്രൂസ് വിഷയം ചർച്ചയ്ക്ക് കൊണ്ടുവരികയായിരുന്നു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്‌സംഘത്തിന് ഇരയാക്കുകയും ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് ഇക്കാര്യം ജന സഭ ചർച്ച
ടി. ദേവപ്രസാദ് മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍, ദീപിക ദീപികയുടെ പ്രതിനിധിയായി 1979-ല്‍ തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകനായി എത്തിയതുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, സി.അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍, സിഎച്ച് മുഹമ്മദ് കോയ, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ അടുത്തു കാണുന്നതിനും സംസാരിക്കുന്നതിനും അവരുടെ പത്രസമ്മേളനങ്ങളില്‍ സംബന്ധിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എല്ലാവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നൊന്നും പറയാനാവില്ലെങ്കിലും അടുത്തുനിന്ന് വീക്ഷിക്കാനും വിലയിരുത്താനും സാധിച്ചിട്ടുണ്ട്. ഇ.എം.എസ്
ന്യൂഡല്‍ഹി: ക്രിസ്ത്യാനിയായതുമൂലം രാജ്യസ്‌നേഹം ഒരുതരത്തിലും കുറയുന്നില്ലെന്ന് അദിലാബാദ് രൂപത ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍. മണിപ്പൂര്‍ കാലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിനുമുള്ള തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. മാതൃരാജ്യത്തോടുള്ള വിശ്വസ്തതയെയും അതിന്റെ നേതാക്കളോടുള്ള ബഹുമാനത്തെയും ക്രിസ്തീയ വിശ്വാസം പ്രോത്സാഹിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സ്വന്തം മതവിശ്വാസം പുലര്‍ത്തി വിദേശ രാജ്യങ്ങളില്‍ സമാധാനപരമായി ജീവിക്കുമ്പോള്‍, എന്തുകൊണ്ടാണ് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് മാതൃരാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്തത്? ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കും മറ്റേതൊരു പൗരനെയും
ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രൈസ്തവ മിഷനറിമാരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുവാനുള്ള പോലീസിന്റെ നീക്കം വിവാദമായി. മധ്യപ്രദേശില്‍ സേവനം ചെയ്യുന്ന എല്ലാ മിഷനറിമാരെക്കുറിച്ചും എല്ലാ വിവരങ്ങളും ശേഖരിക്കാനാണ് അവിടുത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മധ്യപ്രദേശിലെ കത്തോലിക്ക സഭാ വാക്താവായ ഫാ. ആല്‍ഫ്രഡ് ഡിസൂസ പറഞ്ഞു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓരോ പോലീസ് സ്റ്റേഷന്റെയും പരിധിയില്‍ വരുന്ന ക്രൈസ്തവ മിഷനറിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുവാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതിനായി 15 ചോദ്യങ്ങള്‍ ഉള്ള ചോദ്യാവലിയാണ് അവര്‍ക്ക് അയച്ചുകൊടുത്തിരിക്കുന്നത്. വൈദികരുടെയും കന്യാസ്ത്രീകളുടെയും കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക്
Don’t want to skip an update or a post?