Follow Us On

16

January

2025

Thursday

  • മണിപ്പൂര്‍: ഭാരത മനഃസാക്ഷിയിലെ ഉണങ്ങാത്ത മുറിവ്

    മണിപ്പൂര്‍: ഭാരത മനഃസാക്ഷിയിലെ ഉണങ്ങാത്ത മുറിവ്0

    കൊച്ചി: മണിപ്പൂരില്‍ രണ്ടു സ്ത്രീകള്‍ അത്യന്തം ഹീനമായ രീതിയില്‍ അവഹേളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും സംഭവം ഭാരത മനഃസാക്ഷിയിലെ ഉണങ്ങാത്ത മുറിവാണെന്ന് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍.  ലോകരാജ്യങ്ങള്‍ക്കിടയില്‍ മണിപ്പൂരിലെ ലജ്ജാ വഹമായ കിരാത പ്രവര്‍ത്തനങ്ങളുടെ പരമ്പരയ്ക്ക് മുന്നില്‍ തലകുനിക്കുകയാണ് ഇന്ത്യന്‍ ജനത. ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ മണിപ്പൂരില്‍ നടന്നുകഴിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഹൃദയ വേദനയായി മണിപ്പൂര്‍ തുടരുകയാണ്. ക്രൈസ്തവ ഭൂരിപക്ഷമായ കുക്കി ഗോത്ര വംശജര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷംമുതല്‍ പ്രതികാരബുദ്ധിയോടെ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍

  • മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നു; സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണം: കെസിബിസി

    മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നു; സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണം: കെസിബിസി0

    കൊച്ചി:  ഇന്ത്യന്‍ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്ര സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് കെസിബിസി. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ഒന്നല്ല നൂറുകണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബീരന്‍ സിംങ്ങ് രാഷ്ട്രീയക്കാര്‍ക്ക്  അപമാനമാണ്. കലാപം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും അത് അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവക്കുന്നതാണ് നല്ലത്. സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നാല്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ്

  • നാഷണൽ പ്രോ ലൈഫ് മാർച്ചിന് തയാറെടുത്ത് ഭാരതം; വേദി പൂനെ, തിയതി ഓഗസ്റ്റ് 10

    നാഷണൽ പ്രോ ലൈഫ് മാർച്ചിന് തയാറെടുത്ത് ഭാരതം; വേദി പൂനെ, തിയതി ഓഗസ്റ്റ് 100

    പൂനെ: ഗർഭച്ഛിദ്രത്തിനെതിരായ പോരാട്ടം എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ പ്രോ ലൈഫ് മാർച്ചിന് വീണ്ടും തയാറെടുത്ത് ഭാരതം. ഓഗസ്റ്റ് 10ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രോ ലൈഫ് മാർച്ചിന് മഹാരാഷ്ട്രയിലെ പൂനെ നഗരമാണ് വേദിയാകുന്നത്. ഇത് രണ്ടാം തവണയാണ് ഭാരതത്തിൽ ദേശീയ പ്രോ ലൈഫ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം രാജ്യതലസ്ഥാനമായ ഡൽഹിയാണ് പ്രഥമ മാർച്ചിന് വേദിയായത്. മാർച്ചിന്റെ ഭാഗമായി, ഗർഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാനാതുറകളിലുള്ള പ്രമുഖർ ഒപ്പിട്ട ഹർജി പൂനെ കളക്ടറിന് സമർപ്പിക്കുകയും ചെയ്യും.

  • പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ബ്രിട്ടീഷ്  മലയാളികളുടെ മരിയൻ തീർത്ഥാടനം;  വാത്‌സിംഗ്ഹാമിൽ വന്നണഞ്ഞത് ആയിരങ്ങൾ

    പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ബ്രിട്ടീഷ്  മലയാളികളുടെ മരിയൻ തീർത്ഥാടനം; വാത്‌സിംഗ്ഹാമിൽ വന്നണഞ്ഞത് ആയിരങ്ങൾ0

    യു.കെ: പരിശുദ്ധ ദൈവമാതാവ് നൽകിയ നന്മകൾക്ക് നന്ദി പറയാനും ഭാവി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാനുമായി വിശ്വാസീസമൂഹം പ്രവഹിച്ചപ്പോൾ ഇംഗ്ലണ്ടിലെ വിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ വാത്‌സിംഗ്ഹാം വിശ്വാസീസാഗരമായി. ‘ഇംഗ്ലണ്ടിലെ നസ്രത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ സമൂഹം സംഘടിപ്പിച്ച മരിയൻ തീർത്ഥാടനത്തിൽ അണിചേർന്നത് ആയിരങ്ങളാണ്. ഇംഗ്ലണ്ടിലെ സീറോ മലബാർ സമൂഹത്തിന് പരിശുദ്ധ അമ്മ നൽകിയ നന്മകളെപ്രതി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വിശ്വാസീസമൂഹം നടത്തിയ കൃതജ്ഞതാർപ്പണം

  • മണിപ്പൂരില്‍ സ്ത്രീകള്‍ക്കുനേരെ നടന്നത് പ്രാകൃതവും പൈശാചികമായ അക്രമം

    മണിപ്പൂരില്‍ സ്ത്രീകള്‍ക്കുനേരെ നടന്നത് പ്രാകൃതവും പൈശാചികമായ അക്രമം0

    കൊച്ചി: ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും ലജ്ജാ കരവും പ്രാകൃതവും പൈശാചികവുമായ  അക്രമ പ്രവര്‍ത്തനങ്ങളാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടന്നതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ).  മാസങ്ങളാ യി തുടരുന്ന ഈ ഭീകരാ വസ്ഥ നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്ന വരാണ് യഥാര്‍ത്ഥത്തില്‍ ഈ ആക്രമണ ങ്ങള്‍ക്ക് മറുപടി പറയേണ്ടത്.  സ്ത്രീകള്‍ ഇത്തര ത്തില്‍  ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നില്‍ രാജ്യ ത്തിന് അപമാനമാണ്. മണിപ്പൂരിലെ സഹോദരി മാരെ ഇത്തരം ക്രൂരതകള്‍ക്ക് വിട്ടു കൊടുത്തതിന് രാജ്യം ലജ്ജിച്ചു തലതാഴ്‌ത്തേണ്ട

  • മണിപ്പൂർ: സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, പ്രതിഷേധം ഇരമ്പുന്നു

    മണിപ്പൂർ: സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, പ്രതിഷേധം ഇരമ്പുന്നു0

    ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവിച്ചത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കൈക്കൊണ്ട നടപടികൾ കോടതിയെ അറിയിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർണായക ഇടപെടൽ. ‘ഈ ദൃശ്യങ്ങൾ കോടതിയെ വല്ലാതെ

  • മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ഇനി ദൈവദാസന്‍

    മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ഇനി ദൈവദാസന്‍0

    കൊച്ചി: മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മാതൃ ദൈവാലയമായ ചാത്യാത്  മൗണ്ട്  കാര്‍മല്‍ ദൈവാലയത്തില്‍ വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മി കത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേയായിരുന്നു ദൈവദാസ പ്രഖ്യാപനം നടന്നത്. മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസ പദവിയി ലേക്ക്  ഉയര്‍ത്തികൊണ്ടുള്ള പേപ്പല്‍ അനുമതി ലത്തീനില്‍ വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍ വായിച്ചു. തുടര്‍ന്ന് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ്  വടക്കുംതല സുവിശേഷ പ്രഘോഷണം

  • അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌

    അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌0

    രഞ്ജിത് ലോറന്‍സ് മെത്രാന്‍ പദവിയുടെ അധികാരങ്ങള്‍ വേണ്ടെന്നുവച്ചുകൊണ്ട് ഏകാന്ത താപസ ജീവിതത്തിലേക്ക് പ്രവേശിച്ച പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ഈ വര്‍ഷം 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെയും കിഡ്‌നി ദാനം ചെയ്തും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരെ ശുശ്രൂഷിച്ചുമൊക്കെ ക്രിസ്തുവിന്റെ പ്രതിരൂപമായി മാറിയ ഈ ഇടയന്‍ ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലാണ് താപസജീവിതം നയിക്കുന്നത്. കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന ആശ്രമത്തിലിരുന്ന് താപസ ജീവിതത്തിലേക്ക് കടന്നുവരാനിടയായ സാഹചര്യവും ദൈവപരിപാലനയുടെ നാള്‍വഴികളെക്കുറിച്ചും പിതാവ് മനസുതുറന്നു. ? ആദ്യം ലഭിച്ച ദൈവവിളയില്‍

Latest Posts

Don’t want to skip an update or a post?