ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
മെൽബൺ: ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമ വേദിയിലെ മുഖ്യപ്രഭാഷകരുടെ നിരയിൽ മലയാളിയായ അൽമായനും. ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപത യൂത്ത് അപ്പോസ്‌തേലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യനാണ് മുഖ്യപ്രഭാഷകരിൽ ഒരാളായി നിയോഗിതനായത്. ‘മാതാവിന്റെ ശിഷ്യത്വത്തിലൂടെയുള്ള നേതൃത്വം’ എന്ന വിഷയത്തിലാണ് പ്രസ്തുത കോൺഫറൻസ്. ഓഗസ്റ്റ് മൂന്ന് ഉച്ചയ്ക്ക് 2.00മുതൽ 3.00 വരെ കോൺഫറൻസിന് ഫോറം ലിസ്‌ബോവ അസംബ്ലിയ മുനിസിപ്പൽ ഡി ലിസ്‌ബോവയാണ് വേദി. അന്താരാഷ്ട്ര പ്രശസ്തി നേടിയ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയമുഖമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. രോഗബാധിതനായിരിക്കുമ്പോള്‍പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് ശാരീരികമായി തന്റെ ക്ലേശങ്ങളെക്കാളും സാധാരണക്കാരന്റെ കണ്ണീരായിരുന്നു. അദ്ദേഹത്തിന്റെ പൊതുജീവിതം മാതൃകാപരമായിരുന്നു. സാധാരണക്കാരന്റെ ആവശ്യങ്ങളുടെ മുന്നില്‍ അദ്ദേഹത്തിന്റെ വീടോ ഓഫീസോ കൊട്ടിയടയ്ക്കപ്പെട്ടിരുന്നില്ല. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള പിന്തുണയും പ്രോത്സാഹനവും എന്നും ഓര്‍മിക്കപ്പെടുമെന്ന്
കൊച്ചി: ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് കെസിബിസി. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി ലക്ഷക്കണ ക്കിന് ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കു ന്നതിന് ഉപകരിച്ചു. കേരളത്തിന്റെ വികസനം മുന്നില്‍ക്കണ്ട് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു. എല്ലാവരോടും ബഹുമാനത്തോടെ പ്രതികരിക്കാനും സഹകരിക്കാനും സാധിച്ച മികച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ കേരള ജനതയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമൊപ്പം ദുഃഖിക്കുകയും
കാഞ്ഞിരപ്പള്ളി: അവശതയനുഭവിക്കുന്നവരോട് പ്രത്യേക കരുതലുള്ള മനുഷ്യസ്നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മുഖ്യമന്ത്രിയായും മന്ത്രിയായും നിയമസഭാ സാമാജികനായും ദീര്‍ഘവീക്ഷണ ത്തോടെ പദ്ധതികള്‍ വിഭാവനം ചെയ്ത അദ്ദേഹം സകലര്‍ക്കും സംലഭ്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ മാനിക്കുകയും വിമര്‍ശനങ്ങളെ അക്ഷോഭ്യനായി നേരിടുകയും ചെയ്തു. പൊതു പ്രവര്‍ത്തനരംഗത്തെ തിരക്കുകള്‍ക്കിടയിലും വിശ്വാസജീവിതത്തെ മുറുകെപ്പിടിച്ച് കരുത്താര്‍ജിച്ച വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. കാഞ്ഞിരപ്പള്ളി രൂപതയുള്‍പ്പെടുന്ന പ്രദേശ ങ്ങളുടെ ജനപ്രതിനിധിയെന്ന നിലയില്‍ നല്‍കിയ മികച്ച സംഭാവനകള്‍ സ്മരണീയമാണ്. അദ്ദേഹത്തിലൂടെ
കോട്ടപ്പുറം: പ്രവര്‍ത്തനങ്ങളും നിലപാടുകളുംകൊണ്ട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കണ്ണൂര്‍ ബിഷപ്പും കോട്ടപ്പുറം രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനുവേണ്ടി നിലകൊണ്ട രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ജാതി-മത രാഷ്ട്രീയ വിവേചനമില്ലാതെ എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്നും അനുസ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആന്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.
ഇടുക്കി: അധികാരത്തിന്റെ ഗര്‍വില്ലാതെ സാധാരണക്കാരുടെ ഇടയില്‍ ജീവിച്ച പൊതുപ്രവര്‍ ത്തകനായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുസ്മരിച്ചു. വലിയ ജന ക്കൂട്ടത്തിന്റെ നടുവിലായിരുന്നു എപ്പോഴും അദ്ദേഹ ത്തിന്റെ സ്ഥാനം. അതിനര്‍ത്ഥം അദ്ദേഹം ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു എന്നാണ്. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ഇടുക്കിയുടെ വളര്‍ച്ചയ്ക്കായി വലിയ സംഭാവ നകള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ഒരു പൊതുപ്രവര്‍ത്തകന്റെ ഹൃദയമനോഭാവം എന്തായിരിക്കണമെന്ന് അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി വ്യക്തമാക്കിയിരുന്നു. 50 വര്‍ഷത്തിലധികം നിയമസഭാ
മാൻഹട്ടൻ: ഉറങ്ങാത്ത നഗരമെന്ന് ലോകം വിശേഷിപ്പിക്കുന്ന ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ പ്രഥമ നിത്യാരാധന ചാപ്പൽ ഒരുങ്ങുന്നു. ഡൊമിനിക്കൻ സന്യാസ സഭയ്ക്കു കീഴിലുള്ള ഗ്രീൻവിച്ച് വില്ലേജിലെ സെന്റ് ജോസഫ് ദൈവാലയത്തോട് ചേർന്ന് ഒരുങ്ങുന്ന നിത്യാരാധനാ ചാപ്പൽ ജൂലൈ 30ന് വിശ്വാസികൾക്കായി തുറന്നു നൽകും. രാപ്പകൽ ഭേദമെന്യേ ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യമുണ്ടാകുമെന്നതും ചാപ്പലിന്റെ സവിശേഷതയാണ്. സെന്റ് ജോസഫ് ദൈവാലയത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയെ തുടർന്നാകും ചാപ്പലിന്റെ കൂദാശാകർമം. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിക്ക് സമീപത്തായി ഉയരുന്ന നിത്യാരാധന ചാപ്പൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക്
കൊച്ചി: പിന്നാക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ). സംവരണ വിഷയങ്ങളില്‍ ലത്തീന്‍ കത്തോലി ക്കരുടെ ആവശ്യങ്ങള്‍ അദ്ദേഹം അനുഭവപൂര്‍വ്വം പരിഗണിച്ചെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 2000 ല്‍, ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍, 4370 തൊഴിലവസരങ്ങള്‍ 10 വര്‍ഷത്തെ മാത്രം കണക്കുകളുടെ പരിശോധ നയില്‍ ലത്തീന്‍ കത്തോലിക്കാര്‍ക്ക് നഷ്ടമായിട്ടുണ്ട് എന്നായിരുന്നു. അതേതുടര്‍ന്ന്
Don’t want to skip an update or a post?