ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
ജൂബ: കുട്ടിപ്പടയാളിയാക്കാൻ ഭീകരർ പിടിച്ചുകൊണ്ടുപോയെങ്കിലും അവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും കുട്ടിക്കാലത്തെ ആഗ്രഹംപോലെതന്നെ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത സുഡാനിയൻ യുവാവിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. തിരുപ്പട്ടം സ്വീകരിച്ചശേഷം റോമിൽ ഫിലോസഫി പഠനം നടത്തുന്ന ഫാ. ചാൾസ് എംബിക്കോ എന്ന ദക്ഷിണ സുഡാൻ സ്വദേശിയാണ് ഭീകരരുടെ പിടിയിലും ക്രിസ്തുവിന്റെ കരം നെഞ്ചോട് ചേർത്തുപിടിച്ച ആ അത്ഭുതബാലൻ. 1988ൽ, 12-ാം വയസിലായിരുന്നു ചാൾസിന്റെ സെമിനാരി പ്രവേശനം. സെമിനാരി ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തെ തലകീഴായി മറിച്ച ആ സംഭവം- ഭരണകൂടത്തിനെതിരെ പ്രക്ഷോഭം
കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായും അഞ്ചു ദശാബ്ദക്കാലത്തിലേറെ നിയമസഭാംഗമായും പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കെആര്‍ എല്‍സിസി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സമാനരില്ലാത്ത ഉജ്വല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും പീഡനങ്ങളുടെയും നടുവില്‍ അചഞ്ചലനായി നിലകൊണ്ട മാതൃകാ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ പ്രശ്നങ്ങളിലും കേരളത്തിന്റെ വികസന കുതിപ്പിലും അനിതരസാധാരണമായ അതിവേഗത ആയിരുന്നു അദ്ദേഹം പ്രകടിപ്പിച്ചി രുന്നതെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ്ട്രീയ കാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ് എന്നിവര്‍ അനുസ്മരിച്ചു.
കോഴിക്കോട്: ഹൃദയത്തില്‍ അഗ്നിയും കാലുക ളില്‍ ചിറകുമുണ്ടായിരുന്ന ഒരു മാന്യനായ വ്യക്തിയായിരുന്നു മുന്‍മന്ത്രി ഉമ്മന്‍ ചാണ്ടി എന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കേരളീയ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതൃത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നിസഹായരായവരുടെയും പാര്ശ്വവല്ക്കരി ക്കപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കു ന്നതില്‍ അദ്ദേഹം എക്കാലത്തും സവിശേഷമായ ശ്രദ്ധ പതിപ്പിച്ചിരുന്നു. കേരളത്തിന്റെ വികസ നത്തിനായി അതിവേഗം മുന്നോട്ടു പോയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. കുടുംബാംഗ ങ്ങളുടെയും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതി നൊപ്പം
കൊച്ചി: മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന് നടക്കും. വൈകുന്നേരം 4ന് ദൈവദാസപ്രഖ്യാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദീപശിഖ ചാത്യാത് ദൈവാലയ വികാരിക്ക് നല്‍കും. തുടര്‍ന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നിന്നും ആരംഭിക്കുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ ഛായാചിത്ര പ്രയാണവും ഇതിനോട് കൂടിച്ചേരും. എറണാകുളം ക്യുന്‍സ് വാക്ക്വേയില് വച്ച് ചാത്യാത് ഇടവകാംഗങ്ങള്‍ പ്രയാണങ്ങളെ സ്വീകരിക്കും.
ഡോ. ഡെയ്സന്‍ പാണേങ്ങാടന് വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ മെയ് 3 ന് ആരംഭിച്ച അസ്വാരസ്യം, സ്ഫോടനാത്മകമായി തുടരുകയുമാണ്. അനൗദ്യോഗിക സ്ഥിരീകരണമനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 150 നടുത്തെത്തി. ഇതിനകം തകര്‍ത്തെറിഞ്ഞ വീടുകള്‍ മൂവായിരത്തോളമാണ്. ഇരുവിഭാഗങ്ങളിലുമായി അഞ്ഞൂറിലധികം ക്രൈസ്തവ ദൈവാലയങ്ങള്‍ ആസൂത്രിതമായി തകര്‍ക്കപ്പെട്ടു. നാടും വീടും ഉപേക്ഷിച്ച് ബന്ധു വീടുകളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും കഴിയുന്നവരുടെ എണ്ണം അരലക്ഷത്തോളമാണ്. വംശീയ കലാപമെന്ന രീതിയില്‍ ആരംഭിച്ച അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഇംഫാല്‍ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ
കൊച്ചി: അമ്പത്തിമൂന്നു വര്‍ഷം എംഎല്‍എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയ്ത സേവനങ്ങള്‍ കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളവയാണെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. രാഷ്ട്രീയ പ്രവത്തകരുടെയിടയില് അദ്ദേഹം ഒരു ആചാര്യ നായിരുന്നു. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയ പ്രതിയോ ഗികളോടുപോലും
കൊച്ചി: ഏതു പ്രതിസന്ധി കാലഘട്ടത്തിലും അക്ഷോഭ്യനായി കാണാന്‍ കഴിഞ്ഞിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. സാധാരണ ജനസമൂഹത്തിന് എന്നും സമീപസ്ഥനായിരുന്ന ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും സഹിഷ്ണുതയോടു കൂടി കണ്ടിരുന്ന അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ജനകീയ മുഖമായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന, കത്തോലിക്കാ സഭയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിന് വലിയ നഷ്ടമാണെന്നും ആര്‍ച്ചുബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തെരേസ ജോസഫ് വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ പലപ്പോഴും വീണുപോകുന്ന യുവജനങ്ങള്‍ക്ക് മാതൃകയാണ് ദൈവദാസിയായ ക്ലെയര്‍ ഡി കാസ്റ്റല്‍ബാജ. 1953 ല്‍ ഫ്രാന്‍സില്‍ ജനിച്ച ക്ലെയര്‍ കേവലം 21 വര്‍ഷക്കാലം മാത്രമാണ് ഈ ഭൂമിയില്‍ ജീവിച്ചത്. വളരെ സാധാരണമെന്ന് വിശേഷപ്പിക്കാവുന്ന ജീവിതത്തിലെ അസാധാരണമായ ചില നന്മകളാണ് ക്ലെയറിന്റെ നാമകരണനടപടികള്‍ക്ക് തുടക്കംകുറിക്കാന്‍ കാരണമായത്. ഫ്രാന്‍സിലെ ഗ്രാമീണമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു ക്ലെയര്‍. പാചകത്തിലും ചിത്രകലയിലും നീന്തലിലുമൊക്കെ ചെറുപ്പത്തില്‍ തന്നെ ക്ലെയര്‍ പ്രാവീണ്യം നേടി. അന്ധയായ മൂത്ത സഹോദരി ആനിയുമായി
Don’t want to skip an update or a post?