ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്സിംഗ് കോളജ് സന്ദര്‍ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് ‘കുഞ്ഞുമായി ഫ്ലാറ്റിലേക്ക് കയറി പോയ കുള്ളനെ കുറച്ചു ദിവസത്തേക്ക് ആരും കണ്ടില്ല. മഴയും ഇടിയും വെയിലും ഉള്ള ഒരു വൈകുന്നേരം കുള്ളന്റെ ഫ്ലാറ്റിന്റെ വാതില്‍ തുറന്നു. അയാള്‍ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി.. അയാള്‍ എന്നത്തേയും പോലെ കുട ഉയര്‍ത്തി പിടിച്ചിരുന്നു.. കുഞ്ഞ് കരയുന്നുണ്ട്, കുഞ്ഞിനെ മാറോടു ചേര്‍ത്തു ഒരു ഉമ്മ നല്കി അയാള്‍ നടന്നു നീങ്ങി. അപ്പോള്‍ അവിടെ കൂടി നിന്ന എല്ലാവരിലും ഒരു വിചിത്ര ബോധോദയം ഉണ്ടായി. ‘ആ മനുഷ്യന്റെ
ജോമോന് മണിമല എവര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ് ചോക്ലേറ്റുകള്‍. എന്നാല്‍ ഈ ചോക്ലേറ്റ് നിര്‍മ്മാണത്തിലെ പ്രധാനഘടകമായ കൊക്കോയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് കോട്ടയം ജില്ലയിലെ മണിമല കൊച്ചുമുറിയില്‍ കെ.ജെ. വര്‍ഗീസ് എന്ന മോനായി. കൊക്കോയില്‍നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും വിദേശങ്ങളിലേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുകയും ചെയ്യുന്ന കൊക്കോ മോനായിയെന്നു നാട്ടുകാര്‍ വിളിക്കുന്ന ഇദ്ദേഹം തന്റെ രീതികളില്‍ വ്യത്യസ്തനാവുകയാണ്. നാലര പതിറ്റാണ്ടായി കൊക്കോ കൃഷിയെ ഹൃദയത്തിലേറ്റിയ ഇദ്ദേഹം സ്വന്തമായി കൃഷി ചെയ്യുന്നതോടൊപ്പം കൊക്കോ കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്നു. കൊക്കോ സംസ്കരിച്ച് അമേരിക്കയിലേക്കുവരെ
ഇഗ്നേഷ്യസ് ഗോന്‍സാല്‍വസ് ”കൊച്ചി മഹാനഗരത്തിലെ നല്ല സമരിയാക്കാരന്,’ ‘കേരളത്തിന്റെ വിയാനി’ എന്നൊക്കെയുള്ള പേരുകളിലാണ് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് അറിയപ്പെടുന്നത്. എലിയാസ് ലോപ്പസിന്റെയും തെരേസ ലോപ്പസിന്റെയും നാല് മക്കളില്‍ മൂത്തമകനായി ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ 1908 മെയ് 10ന് ഇന്നത്തെ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ വാണിജ്യ കേന്ദ്രമായ എറണാകുളം പട്ടണത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ചാത്യാത്തില്‍ ജനിച്ചു. കേരളത്തിലെ കര്‍മലീത്താ പാരമ്പര്യത്തില്‍ പ്രമുഖനായ മാത്തേവൂസ് പാതിരി 1673-ല്‍ സ്ഥാപിച്ച ചാത്യാത് മൗണ്ട് കാര്‍മല്‍ ഇടവക ഇപ്പോഴും 10,000-ത്തിലധികം വിശ്വാസികളുമായി
കാക്കനാട്: ലോക യുവജന സമ്മേളനത്തിന് ആദ്യമായി സീറോമലബാര്‍ സഭാപ്രതിനിധികളും. ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സീറോമലബാര്‍സഭയുടെ യുവജ നപ്രസ്ഥാനമായ എസ്എംവൈഎമ്മില് നിന്നും ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുക്കുന്നു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ ആത്മീയ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നുമായി 16 പേര് ഡല്‍ഹിയില്‍ നിന്നും ലിസ്ബണിലേക്ക് യാത്ര തിരിച്ചു. മാര്‍പാപ്പ വിളിച്ചുചേര്‍ത്ത ആഗോള യുവജന സമ്മേളനത്തിന് മുന്നോടിയായി പോര്‍ച്ചുഗലിലെ ഗ്രാമ പ്രദേശമായ ബേജാ
ലിസ്ബൺ: ലോക യുവജന സംഗമത്തിലെ സീറോ മലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണമാക്കാൻ പോർച്ചുഗലിൽതന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോ മലബാർ സഭ. ഭാരതത്തിന് വെളിയിലെ സീറോ മലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ‘സീറോ മലബാർ യൂത്ത് മൂവ്മെന്റ് കമ്പൈൻഡ് മിഷനാ’ണ് ‘സീറോ മലബാർ യൂത്ത് ഫെസ്റ്റിവെലി’ന്റെ സംഘാടകർ. ജൂലൈ 26മുതൽ 31 വരെയുള്ള ആറു ദിനങ്ങളിലായി ക്രമീകരിക്കുന്ന ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നത് ലിസ്ബണിന് സമീപമുള്ള മിൻഡേ പട്ടണമാണ്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോക യുവജന സംഗമം.
ന്യൂഡല്‍ഹി: 2023 ന്റെ ആദ്യപകുതി പിന്നിടുമ്പോഴേക്കും ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 400 ലധികം അക്രമസംഭവങ്ങളാണെന്ന റിപ്പോര്‍ട്ടുമായി എക്യുമെനിക്കല്‍ ഗ്രൂപ്പായ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ക്രൂരതകള്‍ വര്‍ഷം തോറും വര്‍ധിക്കുമ്പോള്‍ എന്ന തലക്കെട്ടിലാണ് ഫോറം അവരുടെ കണക്കുകള്‍ പത്രപ്രസ്താവനയായി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 23 ലും ക്രൈസ്തവ പീഡനങ്ങള്‍ അരങ്ങേറുന്നു. മണിപ്പൂരില്‍ കലാപമെന്ന പേരില്‍ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഫോറം വക്താക്കള്‍ സൂചിപ്പിച്ചു. 2022 ല്‍ ഇതേ കാലയളവില്‍ ക്രൈസ്തവര്‍ക്ക്
കോയമ്പത്തൂര്‍: സഭയെ ഒരു സിനഡല്‍ സഭയാക്കി പരിവര്‍ത്തനം ചെയ്യുന്നതിന് സഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയകളില്‍ സഭാനേതാക്കള്‍ സമവായം പരിപോഷിപ്പിക്കണമെന്ന് ആര്‍ച്ചുബിഷപ് ജോര്‍ജ് അന്തോണിസാമി. കോയമ്പത്തൂരില്‍ നടന്ന തമിഴ്നാട് റീജിയണല്‍ ബിഷ്പ്സ് കൗണ്‍സില്‍ മീറ്റിംഗില്‍ ഇന്‍സ്ട്രുമെന്റും ലബോറിസിന്റെ ഇന്ത്യന്‍ എഡീഷന് പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിസിബിഐയുടെ പ്രസിഡന്റും തമിഴ്നാട് റീജിയണല്‍ ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ അദ്ദേഹം മദ്രാസ്-മൈലാപ്പൂര് ആര്‍ച്ചുബിഷപ്പാണ്. പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നത്. അതുകൊണ്ട് തീരുമാനങ്ങളെടുക്കുമ്പോള്‍ നാം നിരന്തരമായി പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ടിരിക്കണം. ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും അഭിപ്രായം സ്വരൂപിച്ചുകൊണ്ട് സ്വീകാര്യമായ
ബംഗളൂരു: ഓള് കര്‍ണാടക-യുണൈറ്റഡ് ഫോറം ഫോര്‍ ക്രിസ്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന മണിപ്പൂരി ജനതയോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗളൂരുവില്‍ റാലി സംഘടിപ്പിച്ചു. മണിപ്പൂരിലെ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ ക്രൈസ്തവരും അവരോടൊപ്പം ചേര്ന്നുനില്ക്കണമെന്ന് ഐകദാര്ഢ്യറാലിയില് പ്രസംഗിച്ച ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ അഭ്യര്‍ത്ഥിച്ചു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും മണിപ്പൂരിലേക്ക് സമാധനം തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ റാലി ഒരു പ്രതിഷേധ റാലി അല്ലെന്നും മറിച്ച് മണിപ്പൂരിലെ ജനതയോടുള്ള ഐകദാര്ഢ്യറാലി ആണെന്നും ആര്‍ച്ചുബിഷപ്
Don’t want to skip an update or a post?