ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ (ലേഖകന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്) ഒരു ഇടവേളക്കുശേഷം ഏകീകൃത സിവില്‍ കോഡ് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഏകീകൃത സിവില്‍ കോഡ് സംബന്ധമായ ചര്‍ച്ചകള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇന്ത്യയുടെ ഭരണഘടന രൂപീകൃതമായ 1950നും മുമ്പ് മുതല്‍ അത് ആരംഭിക്കുന്നു. വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം തുടങ്ങിയവ സംബന്ധിച്ച നിയമപരമായ നടപടിക്രമങ്ങള്‍ക്കും മത സംബന്ധമായി നിലവിലുണ്ടായിരുന്ന നടപ്പുരീതികള്‍ക്കും നിയമങ്ങള്‍ക്കും ബദലായി ഏകീകൃത നിയമം ആവശ്യമോ എന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍
ലിസ്ബൺ: ജീവന്റെ സംരക്ഷണത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഒരുങ്ങി പോർച്ചുഗീസ് ഫെഡറേഷൻ ഫോർ ലൈഫ്. ലിസ്ബണിൽ നടക്കാൻ പോകുന്ന വേൾഡ് യൂത്ത് ഡേയുടെ ഭാഗമായി ആഗസ്റ്റ് 2ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കും. ജനിക്കാതെപോയ കുട്ടികൾ, ഏറ്റവും ദാരിദ്രമനുഭവിക്കുന്നവർ, കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മമാർ, രോഗികൾ, പ്രായമായവർ തുടങ്ങി എല്ലാവരുടെയും സംരക്ഷണത്തിനായി നടത്തുന്ന പരസ്യപോരാട്ടമാണിതെന്ന് ഫെഡറേഷൻ സംഘാടകർ അറിയിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ ഇടങ്ങളിൽ, അനീതിക്കും പൊതുനന്മയ്‌ക്കെതിരായ നിയമങ്ങൾക്കുമെതിരെ
പാലാ: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19-ന് ആരംഭിച്ച് 28-ന് സമാപിക്കും. 19-ന് രാവിലെ 11.15 ന് കൊടിയേറ്റ് – മാര്‍ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാധ്യക്ഷന്‍). 11.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (പാലക്കാട് രൂപതാ മെത്രാന്‍). 20 മുതല്‍ 27 വരെ രാവിലെ 11.30-നുള്ള ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപതാ മെത്രാന്‍),
പത്തനംതിട്ട: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അക്രഡിറ്റേഷനില്‍ അഭിമാന നേട്ടവുമായി കോഴഞ്ചേരി സെന്റ് തോമസ് കോളജ്. രാജ്യത്തെ എ പ്ലസ് പ്ലസ് നേടിയ നൂറ്റിയെഴുപത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കോഴഞ്ചേരി കോളജും സ്ഥാനം പിടിച്ചു. കേരളത്തിലെ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ആറാം സ്ഥാനവും കോഴഞ്ചേരി സെന്റ് തോമസ് കോളജിനുണ്ട്. നാലില്‍ 3.67 പോയിന്റ് നേടിയാണ് കോളജ് ചരിത്രനേട്ടം സ്വന്തമാക്കിയത്. പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് ഒരു എയ്ഡഡ് കോളജ് എ പ്ലസ് പ്ലസ്
കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 23 ാമത് ലോഗോസ് ക്വിസ് മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ജൂലൈ 31 ന് അവസാനിക്കും. ജോഷ്വാ:13-24,പ്രഭാഷകന്‍:27-33, ലൂക്കാ:1-8, 2 കോറിന്തോസ്:1-6 എന്നീ അധ്യായങ്ങളാണ് പഠനഭാഗമായി നല്‍കിയിരിക്കുന്നത്. രൂപതാ തലത്തിലുള്ള പരീക്ഷ സെപ്റ്റംബര്‍ 24 നും സംസ്ഥാനതലത്തിലുള്ള മത്സരം നവംബര്‍ അഞ്ചിനും മെഗാ ഫൈനല്‍ നവംബര്‍ 18,19 തിയതികളിലും നടക്കും. 10 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഇടവകയുമായി ബന്ധപ്പെടുക.
ബത്തേരി: സ്വന്തമായി ഒരു വീട് എന്ന അനേകരുടെ സ്വപ്‌നത്തിന് നിറംപകരുകയാണ് ബത്തേരി രൂപത. ‘ബിഷപ് ഹൗസിംഗ് പ്രോജക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഭവന പദ്ധതിയിലൂടെ 200 വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങളില്‍ 60 പേര്‍ക്ക് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ അഞ്ച് സെന്റ് സ്ഥലം നല്‍കി അതില്‍ വീടു നിര്‍മിച്ചുനല്‍കുന്നു എന്നൊരു പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. 25 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തീയാകുന്നതോടെ, വാടകയ്ക്കും പുറമ്പോക്കുകളിലും താമസിച്ചിരുന്ന 200 കുടുംബങ്ങള്‍ സ്വന്തമായി വീടും സ്ഥലവും ഉള്ളവരായി
നെയ്യാറ്റിന്‍കര: മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വന്ന പരാജയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍, അപകടത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ കള്ള ക്കേസ് എടുത്തതിലും ലത്തീന്‍ കത്തോലിക്കരെ അധിക്ഷേപിച്ചതിലും പ്രതിഷേധിച്ച് ജൂലൈ 15ന് വൈകുന്നേരം 6-ന് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. ലത്തീന്‍ കത്തോലിക്കാ വിശ്വാസികള്‍ ഏറെ സ്‌നേഹത്തോടും ബഹുമാനത്തോടും കാണുന്ന രൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേരക്ക് എതിരെ എടുത്ത കള്ളകേസുകള്‍ പിന്‍വലി ക്കുക യും മന്ത്രിമാര്‍ മാപ്പുപറയുകയും ചെയ്യുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കാ നും അപകടങ്ങള്‍
കൊച്ചി: മുതലപ്പൊഴിയിലെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് കെആര്‍എ ല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമാകുന്ന വിധം അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. അതെല്ലാം ‘ഷോ’ ആണെന്ന മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമാണെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. ലത്തീന്‍ കത്തോലിക്ക സഭാ നേതൃത്വത്തെ നിരന്തരം കുറ്റപ്പെടുത്താനും ജനങ്ങള്‍ക്കുവേണ്ടി പ്രതികരിക്കുന്നവരെ
Don’t want to skip an update or a post?