Follow Us On

06

September

2025

Saturday

  • ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു

    ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു0

    തൃശൂര്‍: ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നതായി ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടന്ന അവകാശ ദിന റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ നിലവിലുള്ള 80:20 അനുപാതം ഭരണഘടന വിരുദ്ധമാണെ ന്നുപറഞ്ഞ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഈ വിവേചനത്തിന് ഉദാഹരണമാണെന്ന് മാര്‍ താഴത്തു പറഞ്ഞു. 2013 ല്‍ രൂപീകൃതമായ

  • രോഗീലേപനം ‘അന്ത്യ’കൂദാശയല്ല സൗഖ്യത്തിന്റെ കൂദാശ

    രോഗീലേപനം ‘അന്ത്യ’കൂദാശയല്ല സൗഖ്യത്തിന്റെ കൂദാശ0

    രോഗീലേപനം സൗഖ്യത്തിന്റെയും പുനരുദ്ധാരണത്തിന്റെയും കൂദാശയാണെന്നും അത് മരണാസന്നര്‍ക്ക് മാത്രം നല്‍കുന്ന കൂദാശയല്ലെന്നും വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. രോഗീലേപനം സ്വീകരിക്കുന്നവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും കര്‍ത്താവിന്റെ ശക്തി ലഭിക്കുന്നതിനും അങ്ങനെ ആ കൂദാശ കാരുണ്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായി മാറുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പുറത്തിറക്കിയ ജൂലൈ മാസത്തിലെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് ഈ കാര്യം പാപ്പ പറഞ്ഞത്. രോഗികളായവര്‍ക്ക് ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭ്യമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ വീഡിയോയില്‍ ആവശ്യപ്പെട്ടു. രോഗീലേപനം ആത്മാവിനെ സൗഖ്യപ്പടുത്തുന്ന കൂദാശയാണെന്നും രോഗം

  • ശ്രേയസ് പുരസ്‌കാരം പിഎം  ജോയിക്ക് സമ്മാനിച്ചു

    ശ്രേയസ് പുരസ്‌കാരം പിഎം ജോയിക്ക് സമ്മാനിച്ചു0

    സുല്‍ത്താന്‍ ബത്തേരി: മലങ്കര കത്തോലിക്കാ രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിന്റെ ഈ വര്‍ഷത്തെ സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കോസ് ശ്രേയസ്-2024, ഗ്രാമീണ്‍ ശക്തി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാമൂഹിക, കാര്‍ഷിക, സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ കണക്കിലെടുത്ത് പി.എം. ജോയി പുളിയംമാക്കലിനാണ് ശ്രേയസ്-2024 പുരസ്‌കാരം. ‘കര്‍ഷക മിത്രം’ ചെയര്‍മാനായ ജോയി, കാര്‍ഷിക പുരോഗമന സമിതിയുടെ അമരക്കാരനാണ്. നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രേയസ് കാസര്‍ഗോഡ്,

  • ബത്തേരി രൂപതാദിനം  ആഘോഷിച്ചു

    ബത്തേരി രൂപതാദിനം ആഘോഷിച്ചു0

    ബത്തേരി: ബത്തേരി രൂപത ദിനാഘോഷം, ബിഷപ് ജോസഫ് മാര്‍ തോമസിന്റെ നാമഹേതുക തിരുനാള്‍ ആഘോഷം, പൂന ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസിനു സ്വീകരണം, എംസിഎ സഭാതല സെന്റ് തോമസ് ദിനാഘോഷം എന്നിവ രൂപത ആസ്ഥാനത്തു നടത്തി. സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തിലായിരുന്നു ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസിനു സ്വീകരണം. തുടര്‍ന്ന് കത്തീഡ്രലില്‍ പിതാക്കന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. രൂപതാദിനാഘോഷം, എംസിഎ സഭാതല സെന്റ് തോമസ് ദിനാഘോഷം, അനുമോദന സമ്മേളനം എന്നിവ ശ്രേയസ് ഹാളില്‍ നടന്നു. ഡോ. ജോസഫ്

  • അറിവുകളുടെ വികസന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്:  ബിഷപ് ജോസഫ് മാര്‍ തോമസ്

    അറിവുകളുടെ വികസന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്: ബിഷപ് ജോസഫ് മാര്‍ തോമസ്0

    പുല്‍പ്പള്ളി: അറിവുകളുടെ വികസന കാലഘട്ടമാണിതെന്നും ഉന്നത വിദ്യാഭ്യാസംകൊണ്ട് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നതി വര്‍ധിപ്പിക്കുന്നതിനൊപ്പം മനുഷ്യ സമൂഹത്തിനാകെ നന്മയുളവാക്കാനും കഴിയണമെന്നും ബത്തേരി രൂപതാധ്യക്ഷനും പുല്‍പ്പള്ളി പഴശിരാജാ കോളേജ് മാനേജരുമായ ഡോ. ജോസഫ് മാര്‍ തോമസ്. കോഴിക്കോട് യൂണിവേഴ്‌സിറ്റി ജില്ലാതല ബിരുദദാന ചടങ്ങിനോടനുബന്ധിച്ചു പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശരിയായ വിദ്യാഭ്യാസം ഏറ്റവും നല്ല പൗരന്മാരെ സൃഷ്ടിക്കുകയും  ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കു ന്നതില്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ഡോ. ജോസഫ്മാര്‍ തോമസ് പറഞ്ഞു.  കാലിക്കറ്റ്

  • ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

    ചരിത്ര പുസ്തകം പ്രകാശനം ചെയ്തു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ (LRC) നേതൃത്വത്തില്‍ നടന്ന ചരിത്ര ഗവേഷണ പഠനഫലമായി രൂപംകൊണ്ട ‘Apostolate of St. Thomas in India’ എന്ന ഗ്രന്ഥം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സഭാദിന ആഘോഷവേളയില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍വച്ച് പ്രകാശനം ചെയ്തു. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവര്‍ത്തനത്തിന്റെ ചരിത്ര തെളിവുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊഫസര്‍ ഫാ. പയസ് മലേക്കണ്ടത്തില്‍ ആണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍.

  • ജീവന്റെ സംസ്‌കാരത്തെ  പ്രോ-ലൈഫ് ശുശ്രുഷകള്‍ സജീവമാക്കുന്നു: മാര്‍ പാംപ്ലാനി

    ജീവന്റെ സംസ്‌കാരത്തെ പ്രോ-ലൈഫ് ശുശ്രുഷകള്‍ സജീവമാക്കുന്നു: മാര്‍ പാംപ്ലാനി0

    കാഞ്ഞങ്ങാട്:  സഭയിലും സമൂഹത്തിലും ജീവന്റെ സംസ്‌കാരം സജീവമാക്കുവാന്‍ ലോകവ്യാപകമായി പ്രോ-ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവസംരക്ഷണ സന്ദേശ കേരള യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യരാണ് സമൂഹത്തിന്റെ പ്രധാന സമ്പത്തെന്നും, വരും തലമുറയുടെ സുരക്ഷിതത്വ സന്ദേശം പ്രഘോഷിക്കുന്ന മഹനീയ ശുശ്രുഷയാണ് കെസിബിസി പ്രോ-ലൈഫ് സമിതിനിര്‍വഹിക്കുന്നതെന്നും,

  • മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് സഭയോടൊപ്പം ഒന്നിച്ചു മുന്നേറാം:  മാര്‍ റാഫേല്‍ തട്ടില്‍

    മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് സഭയോടൊപ്പം ഒന്നിച്ചു മുന്നേറാം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് വിശ്വാസസ്ഥിരതയോടെ സഭയോടൊപ്പം ഒന്നിച്ചു മുന്നേറാനുള്ള ആഹ്വാനവുമായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസഘട്ടങ്ങളില്‍ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാന്‍ തോമാശ്ലീഹായുടെ ജീവിതമാതൃക നമ്മെ സഹായിക്കുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ എം.എസ്.എം.ഐ. സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, കത്തോലിക്കാ

Latest Posts

Don’t want to skip an update or a post?