ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
തൃശൂര്‍: കര്‍ദിനാള്‍ സംഘത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട 21 പുതിനാള് കര്‍ദിനാള്‍മാരില്‍ തൃശൂരിന്റെ പൗത്രനും. മലേഷ്യയിലെ പെനാംഗ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മേച്ചേരിയെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ് തൃശൂര്‍ അതിരൂപത. ബിഷപ് ഡോ. മേച്ചേരിയുടെ പൂര്‍വീകര്‍ 1890-കളില്‍ തൃശൂര്‍ അതിരൂപതയിലെ ഒല്ലൂരില്‍നിന്നും മലേഷ്യയിലേക്ക് കുടിയേറിയവരാണ്. 1951 നവംബര്‍ 11-ന് ജോഹോറിലെ ജോഹോര്‍ ബഹ്റുവിലാണ് ഡോ. സെബാസ്റ്റ്യന്‍ മേച്ചേരി ജനിച്ചത്. 1967 ല്‍ സിംഗപ്പൂരിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1977 ജൂലൈ 28ന്
വാഷിംഗ്ടൺ ഡി.സി: ഹോളിവുഡിലെ വിഖ്യാതമായ ‘ഇന്ത്യാന ജോൺസ്’ സീരീസിലെ ഏറ്റവും പുതിയ സിനിമയായ ‘ഇന്ത്യാന ജോൺസ് ആൻഡ് ദ ഡയൽ ഓഫ് ഡെസ്റ്റിനി’യെ പിന്തള്ളി ‘സൗണ്ട് ഓഫ് ഫ്രീഡം’ അമേരിക്കൻ ബോക്സ് ഓഫീസ് ഹിറ്റിൽ ഒന്നാമത്! മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന സിനിമയായ ‘സൗണ്ട് ഓഫ് ഫ്രീഡ’ത്തിൽ ജിം കവിയേസലാണ് നായകൻ. ബോക്സ് ഓഫീസ് കണക്കുപ്രകാരം റിലീസ് ചെയ്ത് രണ്ട് ദിനങ്ങൾക്കുള്ളിൽ ‘ഇന്ത്യാന ജോൺസ്’
കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനമാണെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്). അടുത്തകാലത്തായി കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളും അനാവശ്യ നടപടികളും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണ്. മാധ്യമങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളോടുള്ള അവഹേളനമാണെന്ന് കേരള കാത്തലിക് ഫെഡറേഷന് യോഗം വിലയിരുത്തി. പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, വി.പി. മത്തായി, ഇ.ഡി. ഫ്രാന്‍സിസ്, വി.സി. ജോര്‍ജുകുട്ടി, ജോജി വിഴലില്‍, എന്‍.പി.
മാഡ്രിഡ്: ‘ടൂറിനിലെ തിരുക്കച്ച’യിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ച യേശുക്രിസ്തുവിന്റെ തിരുരൂപം ഇറ്റലിയിൽ പ്രദർശനത്തിനെത്തും. ഇറ്റലിയിലെ സാൻ ഡൊമിനിക്കോ ദൈവാലയത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ 2024 ജനുവരി ഏഴുവരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ‘ദ മിസ്റ്ററി മാൻ’ എന്ന പേരിൽ 2022ൽ സ്പെയിനിലെ സലാമങ്ക കത്തീഡ്രലിൽ ക്രമീകരിച്ച പ്രഥമ പ്രദർശനം ആഗോളതലത്തിൽതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അൽവാരോ ബ്ലാങ്കോ എന്ന പ്രമുഖ സ്പാനിഷ് ശിൽപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുരൂപം യാഥാർത്ഥ്യമാക്കിയത്. ഈശോയുടെ തിരുശരീരം കല്ലറയിൽ അടക്കം ചെയ്യാൻ പൊതിഞ്ഞതെന്ന്
മനാഗ്വേ: നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടവും രാജ്യത്തെ സഭാനേതൃത്വവും തമ്മിൽ നടത്തിയ ചർച്ചകൾ വിഫലം. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയെ നിരന്തരം വിമർശിക്കുന്നതിനെ തുടർന്ന് 26 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരിസ് വീണ്ടും ജയിലിലേക്ക്. ബിഷപ്പ് ജയിൽ മോചിതനായെന്ന വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് അധികം വൈകാതെ പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ബിഷപ്പ് അൽവാരസ് ജയിലിലേയ്ക്ക മടങ്ങാൻ നിർബന്ധിതനായി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ‘ബിഷപ്പിനെ
തൃശൂര്‍: മണിപ്പൂര്‍ കലാപത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. പ്രതിഷേധയോഗം സിബിസിഐ പ്രസിഡന്റും തൃശൂര്‍ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുവദിക്കുന്ന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും വേദനിക്കുന്ന മണിപ്പൂര്‍ ജനതയ്ക്കൊപ്പം മുഴുവന്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ ഫാ. ജോണ്സണ് തേക്കടയില്‍ മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ഹൃദയഭേദകമായ ക്രൈസ്തവ ഉല്‍മൂലനത്തിന്റെ നേരില്‍ കണ്ട അനുഭവങ്ങള്‍ വളരെ വേദനയോടെ പങ്കുവെച്ചു. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്
ഇടുക്കി: മണിപ്പൂര്‍ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ചേലച്ചുവട്ടില്‍ നടന്ന പ്രാര്‍ത്ഥനായജ്ഞം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഭരണാധികാരികള്‍ കുറ്റകരമായ നിസംഗത വെടിയണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. കലാപം ആരംഭിച്ചിട്ട് രണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും അത് അമര്‍ച്ച ചെയ്യാന്‍ കഴിയാത്തത് ഭരണകൂടത്തിന്റെ പരാജയമാണ്. കലാപകാരികളെ ആയുധ മണിയിച്ചത് ആരെന്ന് അന്വേഷിക്കുവാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. കേന്ദ്ര ഗവണ്മെന്റും പ്രധാനമന്ത്രിയും മൗനം വെടിഞ്ഞ് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിനെ
അടൂര്‍: ദൈവദാസന് മാര്‍ ഇവാനിയോസ് മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് മത്സരം ‘ഇവാനിയ’ ജൂലൈ 16 ന് നടക്കും. മാവേലിക്കര ഭദ്രാസനത്തിലെ പെരിങ്ങനാട് യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന ഈ മത്സരം മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ ക്വിസ് മത്സരമാണ്. കത്തോലിക്ക സഭയിലെ എല്ലാ യുവജന സംഘടനകളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നത് ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. ഒന്നാം സമ്മാനം 19,000 രൂപയും രണ്ടാം സമ്മാനം 9,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയും നാലാം സമ്മാനം 4,000 രൂപയും
Don’t want to skip an update or a post?