ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ 'ഹോപ്പ്' പുറത്തിറങ്ങി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 15, 2025
അലപ്പോ: ഇസ്ലാമിക തീവ്രവാദികൾ സിറിയയിൽ തേർവാഴ്ച നടത്തിയ നാളിലും അജപാലന ദൗത്യം സധൈര്യം നിർവഹിച്ച ഫാ. ഹന്ന ജലൂഫ് അലപ്പോ അപ്പസ്‌തോലിക് വികാരിയത്തിന്റെ ഇടയദൗത്യത്തിലേക്ക്. ഇക്കഴിഞ്ഞ ദിവസമാണ് അലപ്പോയുടെ അപ്പസ്‌തോലിക് വികാരിയായി ഇദ്ദേഹത്തെ ഫ്രാൻസിസ് പാപ്പ നിയമിച്ചത്. സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കിടയിൽ സേവനം ചെയ്ത അദ്ദേഹത്തെ 2014ൽ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ഏതാനും ദിവസം ബന്ധിയാക്കുകയും ചെയ്തിരുന്നു. അലപ്പോയിൽ അധിവസിക്കുന്ന ലത്തീൻ ആരാധനക്രമം പിന്തുടരുന്ന വിശ്വാസീസമൂഹത്തിന്റെ അജപാലനമാണ് അലപ്പോ അപ്പസ്‌തോലിക് വികാരിയത്തിന്റെ ലക്ഷ്യം. രൂപത സ്ഥാപിക്കാൻ
ലിസ്ബൺ: ലോകയുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, വിഖ്യാതമായ ‘ഡബ്ല്യു.വൈ.ഡി’ കുരിശും ദൈവമാതാവിന്റെ ഐക്കൺ ചിത്രവും പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെത്തി. ലോകയുവജന സംഗമത്തിന്റെ രണ്ട് ഐക്കണുകളാണ് ‘ഔർ ലേഡി സാലസ് പോപ്പുലി റൊമാനി’യുടെ ഐക്കൺ രൂപവും മരത്തിൽ നിർമിച്ച വലിയ കുരിശും. ലോകമെമ്പാടും പര്യടനത്തിനെത്തിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ യുവജനങ്ങൾക്ക് കൈമാറിയതാണ് പ്രസ്തുത ഐക്കണുകൾ. അൽകോബാകയിലെ ആശ്രമത്തിൽ ലിസ്ബൺ പാത്രിയർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവബലിമധ്യേ, അവിസ്മരണീയ സ്വകരണമാണ് ഐക്കൺ ചിത്രത്തിനും കുരിശിനും
ഡബ്ലിൻ: മനുഷ്യജീവന്റെ മൂല്യം ലോകത്തോട് പ്രഘോഷിച്ചും രാജ്യത്തെ ഗർഭച്ഛിദ്ര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചും ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽ സമ്മേളിച്ചത് ആയിരങ്ങൾ. ജീവന്റെ പ്രഘോഷകരാകാൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രോലൈഫ് ജനത ഡബ്ലിനിലേക്ക് പ്രവഹിച്ചപ്പോൾ ഇത്തവണത്തെ ‘റാലി ഫോർ ലൈഫ്’ പ്രൗഢോജ്വല നിമിഷങ്ങൾക്ക് സാക്ഷിയായി. അയർലൻഡിലെ സീറോ മലബാർ സമൂഹത്തിനും ശാലോം വേൾഡിനുമൊപ്പം നിരവധി മലയാളികൾ മാർച്ചിൽ അണിചേർന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗർഭച്ഛിദ്രം നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾ വേണം, ഗർഭച്ഛിദ്രത്തിനു മുമ്പ് വിചിന്തനത്തിനായി ഏർപ്പെടുത്തിയിരുന്ന ‘മൂന്ന് ദിവസത്തെ
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി മറ്റേതൊരു അപ്പസ്‌തോലനെയുംപോലെ സ്വപ്‌നങ്ങളുടെ വലിയ ഭണ്ഡാരവുമായിട്ടാവണം തോമാശ്ലീഹായും ക്രിസ്തുവിനെ അനുധാവനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടാവുക. റോമിനെതിരെ പടവെട്ടുന്ന മിശിഹായുടെ അടുത്ത അനുയായിത്തിളങ്ങി, അവന്റെ രാജകീയ മഹത്വത്തില്‍ അവനോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹങ്ങള്‍… അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളും വിപ്ലവകരമായ ഇടപെടലുകളൊക്കെ അവന്റെ ശിഷ്യനെന്ന നിലയില്‍ തോമാശ്ലീഹായുടെ പ്രതീക്ഷകളും മോഹങ്ങളും വാനോളം ഉയര്‍ത്തിയിട്ടുണ്ടാവണം. അങ്ങനെ യേശു തന്റെ ദൗത്യത്തിന്റെ മഹത്വത്തില്‍ നില്‍ക്കുമ്പോള്‍ നടത്തുന്ന പീഡനുഭവ പ്രവചനങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ തോമാശ്ലീഹായ്ക്ക് കഴിയാതെ വരുമ്പോഴും, ‘അവനോടൊപ്പം നമുക്കും
അയർലണ്ട്: കേവലം രണ്ടേ രണ്ടു വർഷം, അയർലൻഡിൽ ‘മെൻസ് റോസറി’ക്ക് സമാരംഭമായത് 22 സ്ഥലങ്ങളിലാണ്. അതെ, വടക്കൻ അയർലണ്ടിലേയും റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നിരത്തുകളിലേക്കെല്ലാം ‘മെൻസ് റോസറി’ അതിവേഗം വ്യാപിക്കുകയാണ്. അതിശയോക്തിയല്ല, മാസാദ്യ ശനിയാഴ്ചകൾ തോറും സംഘടിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ ജപമാല റാലി നഗരഗ്രാമ വ്യത്യാസമില്ലാതെ അവിഭക്ത അയർലൻഡിൽ തരംഗമായിക്കഴിഞ്ഞു. ഓരോ മാസവും പുതിയ സ്ഥലങ്ങളിലേക്ക് ജപമാല റാലി വ്യാപിക്കുന്നു എന്നുമാത്രമല്ല, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാസംതോറും പങ്കാളിത്തം വർദ്ധിക്കുന്നു എന്നതും ശ്രദ്ധേയം. ഫാത്തിമാ നാഥയുടെ തിരുരൂപവുമായി പോളണ്ടിലെ നിരത്തുകളിൽ പുരുഷന്മാർ
ജയിംസ് ഇടയോടി സിസ്റ്റര്‍ ജോയ്‌സ് ലിസാ എസ്എച്ച് നാസിക് മിഷനില്‍ എത്തിയിട്ട് 33 വര്‍ഷങ്ങളായി. ഈ നാടിന്റെ മുഖഛായ മാറ്റുന്നതില്‍ നിര്‍ണായകമായി മാറിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സിസ്റ്ററിന് കഴിഞ്ഞു. 76-ാം വയസിലും യുവത്വത്തിന്റെ കരുത്തോടെയാണ് സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍. മഹാരാഷ്ട്രയിലെ നാസിക് തന്ത്രപ്രധാനമായ സൈനിക മേഖലയാണ്. നഗരകേന്ദ്രീകൃത വികസനമായതുകൊണ്ടുതന്നെ നിരക്ഷരതയും തൊഴിലില്ലായ്മയും ദാരിദ്ര്യ വും സാധാരണക്കാരുടെ കൂടെപ്പിറപ്പുകളായിരുന്നു. അവിടേയ്ക്കാണ് അക്ഷരജ്ഞാനത്തിന്റെ മെഴുകുതിരി വെട്ടവുമായി 33 വര്‍ഷങ്ങള്‍ക്കുമുമ്പ് കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്‍സിലെ തിരുഹൃദയ സന്യാസിനികള്‍ എത്തിയത്. വിദ്യ
ജോസഫ് മൂലയില്‍ ആമസോണ്‍ വനത്തില്‍നിന്നും 40 ദിവസങ്ങള്‍ക്കുശേഷം രക്ഷപ്പെട്ട നാല് കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകം അമ്പരപ്പോടെയാണ് കേട്ടത്. പൈലറ്റടക്കം ആ ചെറുവിമാനത്തില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരും അപകടത്തില്‍ മരണമടഞ്ഞിരുന്നു. സ്വന്തം അമ്മയുടെ മരണതീരത്തുനിന്നാണ് 13,11, 4, കേവലം 11 മാസം മാത്രം പ്രായമുള്ള കുട്ടിയടക്കം ജീവിതത്തിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. തനിക്ക് ഇവിടെനിന്നും രക്ഷപ്പെടുക അസാധ്യമാണെന്ന് അപകടം നടന്ന് നാല് ദിവസത്തിനുശേഷം അമ്മ തിരിച്ചറിഞ്ഞ്, മക്കളോടു കാടിനു പുറത്തേക്ക് നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത എം. ഗോവിന്ദന്റെ ജീവിതകര്‍മമണ്ഡലങ്ങളെ അനുപമമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് പ്രഫ. എം.കെ. സാനു ഒരു ജീവചരിത്രം ഒരുക്കിയിട്ടുണ്ട്. അതില്‍ പരാമര്‍ശിക്കുന്ന ഒരു നാടകത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം. എം. ഗോവിന്ദന്‍ നേതാവായിരുന്നില്ല. നേതാവാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് സാനുമാഷിന്റെ നിരീക്ഷണം. കാരണം തന്റെ കാലഘട്ടത്തില്‍ നേതാവ് ഏതു രൂപത്തിലുള്ളവനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അയൊനെസ്‌കോ ( Ionesco ) യുടെ ‘നേതാവ്’ ( The leader ) എന്ന നാടകം നേതാവിന്റെ ആ രൂപത്തെയാണ് വെളിപ്പെടുത്തുന്നത്. ആ നാടകത്തില്‍
Don’t want to skip an update or a post?