Follow Us On

08

August

2025

Friday

  • ദൈവം കരുണ കാണിക്കുന്നതുപോലെ മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ?

    ദൈവം കരുണ കാണിക്കുന്നതുപോലെ മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ?0

    നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്ന യേശുവിന്റെ വചനം ജീവിതത്തിലുടനീളം നാം പുലര്‍ത്തേണ്ട പ്രതിബദ്ധതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ ഈ പ്രബോധനം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണോ? ദൈവം സ്‌നേഹിക്കുന്നതുപോലെയും കരുണ കാണിക്കുന്നതുപോലെയും മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ താന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ടെന്ന് പാപ്പ തുടര്‍ന്നു. ദൈവം ഒരു അമ്മയെപ്പോലെയോ അപ്പനെപ്പോലെയോ തന്റെ നിസീമമായ സ്‌നേഹം സൃഷ്ടികളില്‍ മുഴുവന്‍ ചൊരിയുന്നത് രക്ഷാകര ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും. അത് ദൈവത്തിന് മാത്രം മനസിലാക്കാന്‍ പറ്റുന്ന സ്‌നേഹമാണ്. അതിന്റെ ഉച്ചകോടിയാണ്

  • ശതാബ്ദി നിറവില്‍ വിസിറ്റേഷന്‍ സഭ

    ശതാബ്ദി നിറവില്‍ വിസിറ്റേഷന്‍ സഭ0

    ഡോ. സിസ്റ്റര്‍ റോഷിന്‍ കുന്നേല്‍ ജോണ്‍ എസ്‌വിസി 1924 ജനുവരി 29-ന് സ്ഥാപിതമായ ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ ശതാബ്ദി നിറവിലാണ്. സ്വര്‍ഗീയ മധ്യസ്ഥരായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിന്റെയും വിശുദ്ധ ജെയിന്‍ ഡി ഷന്താളിന്റെയും ആത്മീയതയും ജീവിത ദര്‍ശനവും അടിസ്ഥനമാക്കി, പ്രാര്‍ത്ഥനാ നിര്‍ഭരമായ ഉപവിയുടെ ജീവിതചര്യ എന്ന അടിത്തറയില്‍ ദൈവദാസന്‍ സെബാസ്റ്റ്യന്‍ ലോറന്‍സ് കാസ്മിര്‍ പ്രസന്റേഷനച്ചന്‍ പണിതുയര്‍ത്തിയതാണ് ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ. സഭയുടെ തുടക്കം സെബാസ്റ്റ്യന്‍ പാതിരി എന്ന് തീരമക്കള്‍ വിളിച്ചിരുന്ന വല്യച്ചന്‍ 1867 ഓഗസ്‌റ് 10

  • കേരളത്തിന്റെ  നവോത്ഥാന ശില്പി

    കേരളത്തിന്റെ നവോത്ഥാന ശില്പി0

    റവ. ഡോ. റോയ് പാലാട്ടി സിഎംഐ വിശുദ്ധര്‍ക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കി മാറ്റും. ഏതൊരു വിശുദ്ധാത്മാവിന്റെയും ജീവിതം ധ്യാനിക്കുമ്പോള്‍ നമ്മുടെതന്നെ സാധ്യതയെയാണ് ധ്യാനിക്കുന്നത്. ഒരു വിശുദ്ധനെ ചിന്തിക്കുമ്പോള്‍ ആ വിശുദ്ധര്‍ ചെയ്ത പ്രവൃത്തികളാണ് പലപ്പോഴും പറയാറുള്ളത്. എന്നാല്‍, ഒരു കാര്യം മറക്കരുത്, എത്ര മനോഹരമായ പ്രവൃത്തി ചെയ്താലും നാം വിശുദ്ധരുടെ ഗണത്തില്‍ എണ്ണപ്പെടണമെന്നു നിര്‍ബന്ധമില്ല. കാരണം, ഈശോ നോക്കുന്നത് നമ്മുടെ പെര്‍ഫോമന്‍സല്ല, മറിച്ച് അതിന്റെ പിന്നിലുള്ള പ്രചോദകശക്തിയാണ്. ചിലരുടെ വലിയ പ്രവര്‍ത്തനങ്ങള്‍ കണ്ട് നാം അവര്‍ക്ക് വലിയ

  • ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം

    ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം0

    വത്തിക്കാന്‍ സിറ്റി: മാരകരോഗം ബാധിച്ച് സുഖപ്പെടാന്‍ സാധ്യതയില്ലാതെ കഴിയുന്ന രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനായിയോഗം പ്രസിദ്ധീകരിച്ച വീഡിയോയിലാണ് മാരകരോഗം ബാധിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്. രോഗം സുഖപ്പെടാന്‍ സാധ്യത ഇല്ലാത്തപ്പോഴും രോഗിക്ക് വൈദ്യശാസ്ത്രപരവും മാനസികവും ആത്മീയവും ശാരീരികവുമായ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാപ്പ വീഡിയോയില്‍ ഓര്‍മിപ്പിച്ചു. സൗഖ്യം സാധ്യമല്ലാത്തപ്പോഴും രോഗിയെ പരിചരിക്കുവാനും ശുശ്രൂഷിക്കുവാനും സാധിക്കുമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന രോഗികള്‍ ഒറ്റയ്ക്കാകുന്നില്ലെന്ന് കുടുംബങ്ങള്‍

  • അയര്‍ലണ്ടിന്റെ മധ്യസ്ഥയായ വിശുദ്ധ ബ്രിജിഡിന്റെ  1500-ാം മരണവാര്‍ഷികം ആചരിച്ചു

    അയര്‍ലണ്ടിന്റെ മധ്യസ്ഥയായ വിശുദ്ധ ബ്രിജിഡിന്റെ 1500-ാം മരണവാര്‍ഷികം ആചരിച്ചു0

    വിശുദ്ധ പാട്രിക്കിനും വിശുദ്ധ കൊളംബയ്ക്കുമൊപ്പം അയര്‍ലണ്ടിന്റെ സ്വര്‍ഗീയമധ്യസ്ഥയായ വിശുദ്ധ ബ്രിജിഡിന്റെ 1500 -ാം മരണവാര്‍ഷികം ആചരിച്ചു. വിശുദ്ധ ബ്രിജിഡാണ് അയര്‍ലണ്ടില്‍ സ്ത്രീകളുടെ സന്യാസത്തിന് തുടക്കം കുറിച്ചത്. വിശുദ്ധ ബ്രിജിഡിന്റെ മരണത്തിന്റെ 1500 -ാം വാര്‍ഷികത്തോടനുബന്ധിച്ച് തീര്‍ത്ഥാടനങ്ങളും എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകളും സംഘടിപ്പിച്ചു. കില്‍ഡായിലെ കത്തോലിക്ക ദൈവാലയത്തില്‍ ബിഷപ് ഡെനിസ് നള്‍ട്ടിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. വിശുദ്ധ ബ്രിജിഡിന്റെ 1500 ാം തിരുനാളാഘോഷങ്ങളുടെ ഭാഗമായി വിശുദ്ധയുടെ തിരുശേഷിപ്പും ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചിരുന്നു. വിശുദ്ധ ബ്രിജിഡിന്റെ നാമത്തിലുള്ള ചരിത്രപ്രസിദ്ധമായ ആംഗ്ലിക്കന്‍ കത്തീഡ്രലില്‍ നടന്ന

  • അടിമത്വത്തിന്റെ ‘നൊസ്റ്റാള്‍ജിയ’ മുമ്പോട്ടുള്ള യാത്രയെ തടയും: ഫ്രാന്‍സിസ് മാര്‍പാപ്പ

    അടിമത്വത്തിന്റെ ‘നൊസ്റ്റാള്‍ജിയ’ മുമ്പോട്ടുള്ള യാത്രയെ തടയും: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മരൂഭൂമിയിലൂടെയുള്ള ഇസ്രായേല്‍ ജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടഞ്ഞത് അടിമത്വത്തില്‍ കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചുള്ള ‘നൊസ്റ്റാള്‍ജിയ’ ആണെങ്കില്‍ പ്രത്യാശയുടെ അഭാവമാണ് ഇന്ന് ദൈവജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടയുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വലിയനോമ്പിനോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പാപത്തിന്റെ ബന്ധനത്തില്‍ നിന്ന് ആത്മീയ നവീകരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നടത്തുന്ന യാത്രയുടെ കാലമാണ് നോമ്പുകാലമെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ദൈവത്തോടുള്ള നമ്മുടെ ആദ്യ സ്‌നേഹം വീണ്ടെടുക്കുന്ന ഇടമായി മരൂഭൂമിയെ മാറ്റുവാന്‍ കൃപയുടെ കാലമായ നോമ്പുകാലത്തില്‍ സാധിക്കും. പാപത്തിന്റെ അടിമത്വത്തിലേക്ക്

  • കരുണയും സ്‌നേഹവും നിറഞ്ഞ  സാമീപ്യം ഏത് രോഗത്തിനുമുള്ള  ആദ്യ ചികിത്സ: ഫ്രാന്‍സിസ് മാര്‍പാപ്പ

    കരുണയും സ്‌നേഹവും നിറഞ്ഞ സാമീപ്യം ഏത് രോഗത്തിനുമുള്ള ആദ്യ ചികിത്സ: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: കരുണയും സ്‌നേഹവും നിറഞ്ഞ സാമീപ്യമാണ് ഏത് രോഗത്തിനും നല്‍കേണ്ട ആദ്യ ചികിത്സയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി 11-ന് ആചരിക്കുന്ന രോഗികള്‍ക്കായുള്ള ആഗോളദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവത്തോടും, മറ്റ് മനുഷ്യരോടും അവരവരോട് തന്നെയുമുള്ള ബന്ധങ്ങളെ ശരിയായവിധത്തിലാക്കുന്നതിനുള്ള സഹായമാണ് രോഗികള്‍ക്ക് ആദ്യം നല്‍കേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ക്ഷമയോടെ അടുത്തുചെന്ന് മുറിവുകള്‍ വച്ചുകെട്ടുന്ന നല്ല സമറായന്റെ ഉപമ ഇക്കാര്യം അടിയവരയിടുന്നതായി പാപ്പ വ്യക്തമാക്കി. ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍ ബഹുമാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യന്റെ

  • ഇസ്രയേല്‍ -പാലസ്തീന്‍: യു.എന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍

    ഇസ്രയേല്‍ -പാലസ്തീന്‍: യു.എന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍0

    ജനീവ: തീവ്രവാദികള്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു ജനത മുഴുവന്‍ സഹിക്കുന്നത് തടയണമെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ് ഗബ്രിയേല കാച്ച. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ചുബിഷപ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വലിയ ആശങ്കയുണ്ടെന്നും വെടിനിര്‍ത്തലിനുള്ള ആഹ്വാനം പാപ്പ ആവര്‍ത്തിക്കുന്നതായും ആര്‍ച്ചുബിഷപ് വ്യക്തമാക്കി. ഇസ്രായേലിലും പാലസ്തീനിലും ഉള്‍പ്പെടെ എല്ലായിടത്തും മനുഷ്യര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. എല്ലാവരും ദൈവത്തിന്റെ കണ്ണുകളില്‍ അമൂല്യരാണെന്നും ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു. ഇസ്രായേലിന് നേരെ

Latest Posts

Don’t want to skip an update or a post?