ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്ക കോണ്‍ഗ്രസ്
- ASIA, Featured, Kerala, LATEST NEWS
- August 8, 2025
ഇസ്ലാമബാദ്: ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്ന ഇസ്ലാമിക പഠനം പാക്കിസ്ഥാനില്‍ നിര്‍ത്തലാക്കി. 2024-25 അക്കാദമിക്ക് വര്‍ഷം മുതലാണ് നിര്‍ബന്ധിത ഇസ്ലാമിക്ക് പഠനം നിര്‍ത്തലാക്കിക്കൊണ്ട് അവവരുടെ കുടുംബത്തിന്റെ മതവിശ്വാസം ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാമെന്ന് മിനിസ്ട്രി ഓഫ് ഫെഡറല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് പ്രഫഷനല്‍ ട്രെയിനിംഗ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ മതനിന്ദാ കുറ്റാരോപണങ്ങളുടെയും ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും നിര്‍ബന്ധിത മതംമാറ്റത്തിലൂടെ നടക്കുന്ന വിവാഹങ്ങളുടെയും പേരില്‍ ഏറെ പീഡനം അനുഭവിക്കുന്ന പാക്ക് ക്രൈസ്തവര്‍ക്ക് വലിയ ആശ്വാസം
ന്യൂസിലാന്‍ഡിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന നാലാമാത് ദേശീയ യൂത്ത് കോണ്‍ഫ്രന്‍സ് യുണൈറ്റ് 2024 ഫെബ്രുവരി 2 ന് ആരംഭിക്കും. വെല്ലിംഗ്ടണിലെ EL Rancho Campsite ല്‍ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനാണ് കോണ്‍ഫ്രന്‍സ് തുടങ്ങുന്നത്. ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഫാ. ജോസഫ് വി.ജെ സിഎസ്എസ്ആര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ന്യൂസിലാന്‍ഡിലെ 14 സീറോ മലബാര്‍ മിഷന്‍ മേഖലകളില്‍ നിന്നുള്ള
ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടന തകര്‍ത്തുതരിപ്പണമാക്കിയതും ചരക്കുകളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് കുടപിടിക്കുന്നതുമായ ആസിയാന്‍ കരാര്‍ കാര്‍ഷികമേഖലയില്‍ ഏല്പിക്കുന്ന ആഘാതം ചെറുതല്ല. ഈ കരാറിന്മേല്‍ പുനരാലോചനയും അവലോകനവും വേണമെന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് ഇന്ത്യയിലെ കര്‍ഷക സമൂഹത്തിന് സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാനാവൂ. ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും പലപ്പോഴും വെളിച്ചത്തുവരുന്നില്ല. കാര്‍ഷികമേഖലയെ ആവഗണിച്ച് വ്യവസായ വാണിജ്യ താല്പര്യം മാത്രം സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആസിയാന്‍ കരാര്‍ പുനരാലോചന
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിപ്പൂര്‍ ജില്ലയിലെ സെയ്ദാപൂരില്‍ മതപരിവര്‍ത്തനമാരോപിച്ച് മൂന്ന് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. ഹൈന്ദവമതവിശ്വാസിയായ ജിതേന്ദ്ര സിംഗിന്റെ പരാതിയെത്തുടര്‍ന്നാണ് പാസ്റ്റര്‍ രാംജിത് രാജ്വാറിന്റെ ഭവനം പോലീസ് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ജാമ്യം നല്‍കണമെന്നും അപേക്ഷിച്ചെങ്കിലും കോടതി അവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തന്നെയും രോഗിയായ ഭാര്യയെയും രോഗശാന്തി വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ പാസ്റ്റര്‍ ശ്രമിച്ചുവെന്നാണ് സിംഗിന്റെ പരാതി. മാത്രമല്ല, പാസ്റ്ററും സഹായികളും ഹൈന്ദവ മതത്തെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും
ഭുവനേശ്വര്‍: കാണ്ടമാലില്‍ 2008ലെ ക്രൈസ്തവപീഡനങ്ങളെ അതിജീവിച്ച മറ്റൊരു ഇര കൂടി ക്രിസ്തുവിന്റെ പുരോഹിതനായി. ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനായ സണ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ എന്ന സഭാംഗമായിട്ടാണ് ഡീക്കന്‍ ഉബാച്ച പ്രധാന്‍ വൈദികപട്ടം സ്വീകരിച്ചത്. വിന്‍സന്‍ഷ്യന്‍ ബിഷപ് അല്‍പിനാര്‍ സെനാപതിയാണ് അദ്ദേഹത്തിന് പൗരോഹിത്യം നല്‍കിയത്. ഗുമുഡ പാരിഷിലെ സെന്റ് ജോസഫ്‌സ് നിവാസില്‍ നടന്ന ചടങ്ങില്‍ 25 ഓളം വൈദികരും 20 കന്യാസ്ത്രീകളും 1500ഓളം ക്രൈസ്തവ വിശ്വാസികളും പങ്കെടുത്തു. കാണ്ടമാലിലെ പീഡനങ്ങളെ അതിജീവിച്ച മറ്റൊരു വ്യക്തികൂടി ക്രിസ്തുവിന്റെ ശിഷ്യനായി മാറുന്നതില്‍ വളരെ
പാലാ: സ്വന്തമായി വീടെന്ന ആയിരം കുടുംബങ്ങളുടെ സ്വപ്‌നം യാഥാത്ഥ്യമാക്കിയിരിക്കുകയാണ് പാലാ രൂപത. 2018-ല്‍ രൂപതയില്‍ ആരംഭിച്ച പാലാ ഹോം പ്രൊജക്ടിലൂടെയാണ് അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് ഈ സ്വപ്‌നതുല്യമായ നേട്ടം കൈവരിക്കാനായത്. 1000-ാമത്തെ വീടിന്റെ ആശീര്‍വാദവും താക്കോല്‍ദാനവും മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന ഇടവകയില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മാര്‍ കല്ലറങ്ങാട്ടിന്റെ മനസില്‍ ഉടലെടുത്ത പദ്ധതിയാണിത്. 2018-ല്‍ പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ വേളയിലാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ ഹോം പ്രൊജക്ട് പ്രഖ്യാപിച്ചത്. രൂപതയിലെ 171
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) യുടെ 36ാമത് പൊതുസമ്മേളനം ഇന്ന് ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ആരംഭിക്കും. മണിപ്പൂരിലെ സ്ഥിതിഗതികള്‍, പള്ളികള്‍ക്കെതിരായ ആക്രമണം, ഏകീകൃത സിവില്‍ കോഡ് (യുസിസി) തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.’രാജ്യത്തെ നിലവിലെ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രയോജനങ്ങള്‍, അതിന്റെ വെല്ലുവിളികള്‍ എന്നിവയോട് സഭയുടെ പ്രതികരണം’ എന്നതാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മെത്രാന്മാരുടെ യോഗത്തിന്റെ മുഖ്യ വിഷയം. ഇന്ത്യക്കും നേപ്പാളിനും വേണ്ടിയുള്ള വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ ഭോപ്പാല്‍ മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നാലു ക്രൈസ്തവ ദൈവാലയങ്ങള്‍ക്കു മുകളില്‍ കയറി ഒരു സംഘം കുരിശില്‍ കാവി പതാക കെട്ടുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുകുട്ടികളുടെയും രക്തസാക്ഷിത്വത്തിന്റെ 25-ാം വാര്‍ഷിക ദിനത്തിലായിരുന്നു ഈ അതിക്രമവും അരങ്ങേറിയത്. കൊടികള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വിശ്വസികളെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു രാജ്യത്തിന്റെ മതേതരത്വത്തിനുതന്നെ അപമാനകരമായ പ്രവൃത്തി ചെയ്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പതാക കെട്ടുന്നതെന്നായിരുന്നു
Don’t want to skip an update or a post?