Follow Us On

15

September

2025

Monday

  • ‘ക്ഷമിക്കുന്ന സ്‌നേഹം’ ഓസ്‌കറില്‍ മുത്തമിടുമോ?

    ‘ക്ഷമിക്കുന്ന സ്‌നേഹം’ ഓസ്‌കറില്‍ മുത്തമിടുമോ?0

    മുംബൈ: ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ കഥ പറയുന്ന ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ഓസ്‌കറില്‍ മുത്തമിടുമോ എന്നറിയാന്‍ ദിവസങ്ങളുടെ കാത്തിരിപ്പുമാത്രം. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ലോക സിനിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കര്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു. ഓസ്‌കര്‍ അവാര്‍ഡിലേക്കായി സബ്മിറ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് സിനിമകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 120 സിനിമകളില്‍ ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസും ഉള്‍പ്പെട്ടിട്ടുണ്ട്.

  • കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധസ്ഥലങ്ങള്‍

    കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധസ്ഥലങ്ങള്‍0

    ഇടുക്കി: കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധ സ്ഥലങ്ങളാണന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. രൂപതയില്‍ ഈ വര്‍ഷം വിവാഹ വാര്‍ഷികത്തിന്റെ രജത ജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ആഘോഷിക്കുന്നവരുടെ സംഗമം ചുരുളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദമ്പതികള്‍ തമ്മിലുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും അതിലൂടെ ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തിലുളള പങ്കാളിത്തത്തിന്റെയും ക്ഷണമാണ് വിവാഹം. കുടുംബങ്ങളില്‍ ജാഗ്രത കുറയുന്നത് ഇന്നത്തെ പ്രതിഭാസമാണ്. കുടുംബാഗംങ്ങള്‍ കുടുംബത്തോടുള്ള ജാഗ്രതയാല്‍ നിറയണം. ജാഗ്രത കുറയുന്നതാണ് കുടുംബങ്ങള്‍ ശിഥിലമാകാന്‍ കാരണം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

  • ദൈവത്തിന്റെ പ്രിയപ്പെട്ട 1500 പുല്‍ക്കൂടുകള്‍

    ദൈവത്തിന്റെ പ്രിയപ്പെട്ട 1500 പുല്‍ക്കൂടുകള്‍0

    ജോസഫ് മൈക്കിള്‍ josephmichael71@gmail.com പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നത് ദൈവനിയോഗമായി എടുത്തിരിക്കുകയാണ് ഫാ. ജോര്‍ജ് കണ്ണന്താനം എന്ന ക്ലരീഷ്യന്‍ വൈദികന്‍. സ്വന്തമായി ഭവനം ഇല്ലാത്തതിന്റെ നൊമ്പരങ്ങളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ നല്‍കുന്നതില്‍ ഒതുങ്ങിനില്ക്കുന്നതല്ല ഈ വൈദികന്റെ പ്രവര്‍ത്തന മേഖല. ലോകത്തിന്റെ ഏതു കോണില്‍ മനുഷ്യര്‍ വേദനിച്ചാലും അവരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഫാ. കണ്ണന്താനം ഉണ്ടാകും. 2004 ഡിസംബര്‍ 26-ന് ലോകത്തെ ഞെട്ടിച്ച സുനാമിയില്‍നിന്നു തുടങ്ങി ടര്‍ക്കിയില്‍ സമീപ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ അവിടേക്കുവരെ സഹായം എത്തിക്കുന്നതിന് ഈ

  • അച്ചായന്‍സ് ചലഞ്ച്‌

    അച്ചായന്‍സ് ചലഞ്ച്‌0

    രഞ്ജിത് ലോറന്‍സ് ഭര്‍ത്താവിന്റെ മരണത്തില്‍ വേദനിച്ചിരുന്ന ആ വീട്ടമ്മക്ക് ലഭിച്ച ഒടുവിലത്തെ ആഘാതമായിരുന്നു ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ്. കാന്‍സര്‍ ബാധിതനായി മരിച്ച ഭര്‍ത്താവിന്റെ ചികിത്സാചെലവെല്ലാം കഴിഞ്ഞപ്പോഴേക്കും വീടിന്റെ ലോണ്‍ മുടങ്ങി. മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപയായിരുന്നു അടയ്‌ക്കേണ്ടിയിരുന്നത്. ഭിന്നശേഷിക്കാരനായ ഒരു മകന്‍ മാത്രമാണ് കൂടെയുള്ളത്. സഹായത്തിനായി ആരെ സമീപിക്കും എന്നറിയാതെ ആ അമ്മ ദൈവത്തെ വിളിച്ചു കരഞ്ഞു. ആ ദിവസങ്ങളില്‍ ഒരു പ്രാര്‍ത്ഥനശൂശ്രൂഷയില്‍ പ്രാര്‍ത്ഥന നയിച്ച വ്യക്തി ആത്മാവിനാല്‍ പ്രചോദിതനായി ആ അമ്മയോട് ഇപ്രകാരം പറഞ്ഞു:

  • അശാന്തിയുടെ നടുവിലൊരു ക്രിസ്മസ്‌

    അശാന്തിയുടെ നടുവിലൊരു ക്രിസ്മസ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2023-ലെ ക്രിസ്മസിന് പല പ്രത്യേകതകള്‍ ഉണ്ട്. ഈ പ്രത്യേകതകള്‍ എല്ലാംകൂടി ഒന്നിച്ചുകൂട്ടിയാല്‍ ഇങ്ങനെ പറയാം: അശാന്തിയുടെ നടുവില്‍ നിന്നുകൊണ്ടുള്ള ഒരു ക്രിസ്മസ് ആണിത്. ഈ അശാന്തിക്ക് പല കാരണങ്ങളുണ്ട്. വ്യക്തിപരമായി ഒരുപാടുപേര്‍ അശാന്തിയിലാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. മോശമായ സാമൂഹ്യ അന്തരീക്ഷം, കലുഷിതമായ കുടുംബാന്തരീക്ഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, ദാമ്പത്യപ്രശ്‌നങ്ങള്‍, മക്കളോ മാതാപിതാക്കളോ ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സ്വയം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍, വന്നുഭവിച്ച ദുരന്തങ്ങള്‍, മറ്റുള്ളവര്‍

  • പ്ലേറ്റോയിലെ ക്രിസ്മസ് കളര്‍ഫുള്ളാണ്… ദൈവാലയത്തിന് ഇപ്പോള്‍ മേല്‍ക്കൂരയുണ്ട്‌

    പ്ലേറ്റോയിലെ ക്രിസ്മസ് കളര്‍ഫുള്ളാണ്… ദൈവാലയത്തിന് ഇപ്പോള്‍ മേല്‍ക്കൂരയുണ്ട്‌0

    ജോസ്/നൈജീരിയ: മേല്‍ക്കൂരയുള്ള ദൈവാലയത്തില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് നൈജീരിയയിലെ പ്ലേറ്റോയിലുള്ള വിശ്വാസികള്‍. മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണാവുന്ന ദൈവാലയത്തിലായിരുന്നു കഴിഞ്ഞ ക്രിസ്മസ് രാവില്‍ അവര്‍ ഒത്തുകൂടിയത്. ഇവിടുത്തെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അന്നു നടത്തിയ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരംകൂടിയാണ് ദൈവാലയത്തിന്റെ മുകളില്‍ ഉയര്‍ന്നുനില്ക്കുന്ന മേല്‍ക്കൂര. അതിനാല്‍ത്തന്നെ ഈ വര്‍ഷത്തെ ക്രിസ്മസ് ഇവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും സമയമാണ്. 2021-ലെ ഈസ്റ്റര്‍ കാലത്ത് ഫുലാനി തീവ്രവാദികള്‍ ഈ ദൈവാലയം അഗ്നിക്കിരയാക്കുകയായിരുന്നു. എന്നാല്‍, മേല്‍ക്കൂരയില്ലാത്തതിന്റെ പേരില്‍ ദൈവാലയത്തിലെ ആരാധന മുടങ്ങുകയോ ആരാധനക്ക്

  • ഈ ഉണ്ണി വളരില്ലേ…?

    ഈ ഉണ്ണി വളരില്ലേ…?0

     ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഒരു ഡിസംബര്‍ മാസം. ആഫ്രിക്കയിലെ ടാന്‍സാനിയയിലെ ഒരു കുഞ്ഞു ഗ്രാമത്തിലാണ്. നമ്മുടെ നാട്ടിലെപോലെ അത്ര കളര്‍ഫുള്‍ ഡിസംബര്‍ അല്ല അവിടം. നാട്ടിലെ ഡിസംബര്‍ നിറങ്ങളിലും ദീപങ്ങളിലും കുളിച്ചുനില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയാണ്. ഡിസംബര്‍ മാസത്തിന് അല്ലെങ്കിലും ഒരു പ്രത്യേക ഭംഗിയാണ്. ആഫ്രിക്കയിലെ ആ ഗ്രാമത്തിലെ പള്ളിയില്‍ അവര്‍ മെനഞ്ഞെടുത്ത ഒരു നക്ഷത്രം-അത്രേയുള്ളു അവരുടെ ഡിസംബര്‍. ഗ്രാമത്തില്‍നിന്ന് കുറെ ദൂരം ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ ഒരു മസായി ഗോത്ര ഗ്രാമമുണ്ട്.

  • സൂപ്പറാക്കുന്ന സിസ്റ്റേഴ്‌സ്..!

    സൂപ്പറാക്കുന്ന സിസ്റ്റേഴ്‌സ്..!0

    മാത്യു സൈമണ്‍ റൊമാനിയയില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് മരിയാനാ ജനിച്ചത്. രണ്ട് സഹോദരിമാരില്‍ മൂത്തവള്‍. എന്നാല്‍ അവള്‍ക്ക് 13 വയസുള്ളപ്പോള്‍ ഒരു സംഘം അവളെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഈ സംഭവത്തിനുശേഷം, സ്‌കൂളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമെല്ലാം മരിയാനാ ഒഴിവാക്കപ്പെടുന്നതായും ഒറ്റപ്പെടുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടു. തല്‍ഫലമായി എങ്ങനെയും നാട് വിടണമെന്നചിന്ത അവളെ നിരന്തരം വേട്ടയാടി. അങ്ങനെയിരിക്കേ സ്‌പെയിനിലേക്ക് പോകാന്‍ അവസരം ലഭിച്ചു. എന്നാല്‍ മനുഷ്യക്കടുത്തുകാരുടെ കെണിയിലേക്കാണ് താന്‍ ചെന്നുവീണതെന്ന് അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. അവര്‍ അവളെ 300 യൂറോയ്ക്ക് ഒരു വേശ്യാലയത്തിന്

Latest Posts

Don’t want to skip an update or a post?