2024-ല്‍ ദൈവാലയങ്ങള്‍ക്കെതിരെ യുഎസില്‍ അരങ്ങേറിയത് 400-ലധികം അക്രമങ്ങള്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- August 14, 2025
വത്തിക്കാൻ സിറ്റി : പീഡിത ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത പദ്ധതികളുമായി ഹംഗറിയും ഇറ്റലിയും. പീഡിത ക്രൈസ്തവർക്കു വേണ്ടി ഹംഗറിയില്‍ രൂപം കൊടുത്തിരിക്കുന്ന ‘ഹംഗറിഹെൽപ്സ് ‘എന്ന സംഘടനയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജാണ് ഇക്കാര്യം വ്യക്തമാക്കിയത് . വത്തിക്കാനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മതസ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ഇറ്റലിയുടെ പ്രത്യേക പ്രതിനിധി ഡേവിഡ് ഡയോനിസി അടക്കമുള്ളവരുമായി ചർച്ച നടത്തി. മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറ്റലിയും, ഹംഗറിയും പ്രകടിപ്പിക്കുന്ന പ്രതിബന്ധത കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്നവരിൽ ഏറ്റവും കൂടുതൽ
കൊച്ചി: ദൈവദാസി മദര്‍ ഏലീശ്വയെ ധന്യപദവിയിലേക്ക് ഉയര്‍ത്തി. വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍സെലോ സെമേറാരോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ് (സിടിസി) സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മദര്‍ ഏലീശ്വ. വൈപ്പിന്‍ ഓച്ചന്തുരുത്ത് സ്വദേശിയാണ് മദര്‍ ഏലീശ്വ. 1913 ജൂലൈ 18-ന് നിത്യസമ്മാനത്തിനായി യാത്രയായ മദറിനെ 2008 മെയ് 31-നാണ് ദൈവദാസിയായി പ്രഖ്യാപിച്ചത്.
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ 2023-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയില്‍, ഷീല ടോമി, പൗളി വത്സന്‍, അഭിജിത് ജോസഫ്, ജോര്‍ജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയില്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. കെസിബിസി മീഡിയ സംസ്‌കൃതി പുരസ്‌കാരമാണു ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നല്‍കുന്നത്. നിരൂപകന്‍, വാഗ്മി, അധ്യാപകന്‍ എന്നീ നിലകളിലും അര നൂറ്റാണ്ടിലധികമായി മലയാള ഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ
മനാമ (ബഹറിൻ) : വിശുദ്ധ അരേത്താസിന്റെയും സഹയാത്രികരുടെയും രക്തസാക്ഷിത്വത്തിന്റെ 1500-ാം വാർഷികത്തിന്റെ ഭാഗമായി അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തുകളിൽ അസാധാരണമായ ജൂബിലിക്ക് തുടക്കം കുറിച്ചു.ബഹറിനിലെ അവാലിയിലുള്ള അറേബിയയുടെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് വടക്കൻ അറേബിയയിലെ അപ്പസ്തോലിക വികാരി മോൺ. ആൽദോ ബെരാർദി മുഖ്യകാർമ്മികത്വം വഹിച്ചു.അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ യൂജിൻ മാർട്ടിൻ ന്യൂജെന്റ് വചനസന്ദേശം നൽകി.തദവസരത്തിൽ ജൂബിലിയുടെ വിശുദ്ധ വാതിലും തുറക്കപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകൾ ശുശ്രൂഷ മധ്യേ വിശ്വാസികൾക്കായി വായിച്ചു. അറേബിയയിലെ കത്തോലിക്കാ
ചങ്ങനാശേരി: പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ മഹത്തായ ശുശ്രൂഷയാണെന്നും ഇതിനു പകരംവെയ്ക്കാന്‍ മറ്റൊന്നില്ലെന്നും ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുംന്തോട്ടം. കൃപ പ്രോലൈഫേഴ്‌സിന്റെ നേതൃത്വത്തില്‍ ഗര്‍ഭിണികള്‍ക്ക് ലാബുകള്‍, ആശുപത്രികള്‍, ഡോക്ടര്‍മാര്‍ വഴി വിതരണത്തിനു തയാറാക്കിയിരിക്കുന്ന ‘അമ്മയ്‌ക്കൊരുമ്മ’ എന്ന ബ്രോഷറിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യകുഞ്ഞിനെ ഏതെങ്കിലും ഒരു മാസം കൊല്ലാമെന്നു പറയുന്നത് ഏറ്റവും വലിയ ക്രൂരതയാണെന്ന് മാര്‍ പെരുംന്തോട്ടം പറഞ്ഞു. 27 വര്‍ഷമായി പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൃപ പ്രോലൈഫ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ഗര്‍ഭിണികള്‍ക്കുള്ള ബ്രോഷര്‍ ചെത്തിപ്പുഴ സെന്റ്
ജോണി ജോസഫ് കണ്ടങ്കരി (ചാട്ടേര്‍ഡ് അക്കൗണ്ടന്റായ ലേഖകന്‍ ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഡിറ്ററാണ് ) കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയെന്ന് വിശേഷിപ്പിക്കാവുന്ന മദര്‍ ഡോ. മേരി ലിറ്റിയുമായി എനിക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആത്മബന്ധം രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ളതാണ്. ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ (ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ്) സഭാ സ്ഥാപകയായ ലിറ്റിയമ്മയെ കാണുമ്പോഴൊക്കെ സംഭാഷണം ആരംഭിച്ചിരുന്നത്, ‘ജോണി മിടുക്കനായിരിക്കുന്നല്ലോ’ എന്ന സംബോധനയോടുകൂടിയായിരുന്നു. അതു കേള്‍ക്കുമ്പോള്‍ ഈ ലോകത്ത് ആ സമയത്ത് ഞാനാണ് ഏറ്റവും
ജോസഫ് മൈക്കിള്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ അപൂര്‍വതയുടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍. ജേഷ്ഠനും അനുജനും ഒരേസമയം മെത്രാന്മാരാകുന്നത് സീറോ മലബാര്‍ സഭയില്‍ ആദ്യമാണ്. ദൈവവിളികള്‍കൊണ്ട് സമ്പന്നമാണ് ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിലെ നെല്ലിക്കുന്നേല്‍ കുടുംബം. പരേതനായ വര്‍ക്കി-മേരി ദമ്പതികളുടെ
ജപമാലരാജ്ഞിയായ പരിശുദ്ധ മറിയത്തിന് പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ട ഒക്‌ടോബര്‍ മാസത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച സുപ്രധാനമായ രണ്ട് വിധികളില്‍ പ്രത്യേകമായ വിധത്തിലുള്ള ദൈവിക ഇടപെടല്‍ ദൃശ്യമായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയും 26 ആഴ്ചയെത്തിയ ഗര്‍ഭം നശിപ്പിക്കാന്‍ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയും ക്രൈസ്തവര്‍ക്ക് മാത്രമല്ല, ദൈവവിശ്വാസികളായ എല്ലാവര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. രാജ്യത്തും ലോകത്തും യുദ്ധവും അശാന്തിയും നടമാടുന്ന ഈ
Don’t want to skip an update or a post?