Follow Us On

15

September

2025

Monday

  • ബലിവേദിയിലെ  സഹോദര പുഷ്പങ്ങള്‍

    ബലിവേദിയിലെ സഹോദര പുഷ്പങ്ങള്‍0

     ആന്‍സന്‍ വല്യാറ ഒരു കുടുംബത്തിലെ ആകെയുള്ള രണ്ട് സഹോദരങ്ങള്‍ ഒരുമിച്ച് വൈദികരാകുന്ന അത്യപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പാലക്കാട് രൂപതയിലെ കഞ്ചിക്കോട് ഗുഡ് ഷെപ്പേഡ് ഇടവക. ഈ ഇടവകയിലെ ചിറമേല്‍ മെല്‍വിന്‍, മെല്‍ജോ സഹോദരങ്ങളാണ് നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഒരുമിച്ച് പൗരോഹിത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. ഗാനശുശ്രൂഷയിലൂടെ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും ദൈവത്തിലേക്ക് അടുപ്പിക്കുകയും അതുവഴി അവരുടെ ജീവിതങ്ങളെ പ്രകാശമാനമാക്കുകയും ചെയ്ത ചിറമേല്‍ ചാക്കോ ജോര്‍ജിന്റെ ആകെയുള്ള രണ്ടു മക്കളാണിവര്‍. ആരോരുമില്ലാത്ത അനേകര്‍ക്ക് അത്താണിയായി മാറിക്കൊണ്ട് കഞ്ചിക്കോടിനടുത്ത് മരിയന്‍

  • കോഴിക്കോട് രൂപതയുടെ  സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

    കോഴിക്കോട് രൂപതയുടെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു0

    കോഴിക്കോട്: കോഴിക്കോട് രൂപതയുടെ മാധ്യമ പ്രേക്ഷി തത്വത്തിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളോടെ നവീകരിച്ച പാക്‌സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഓഡിയോ വീഡിയോ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. മേരിക്കുന്ന് തേജസ് ബില്‍ഡിംഗിലെ സ്റ്റുഡിയോ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിന്‍സി അലേഷ്യസും ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.  തേജസ് സ്റ്റുഡിയോയുടെ ആദ്യകാല പ്രവര്‍ത്തകരായ ഫാ. ജോസഫ് നിക്കോളാസ്, സതീഷ് ബാബു, സിസിലി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പാക്‌സിന്റെ സിസ്റ്റേഴ്‌സ് മ്യൂസിക് ബാന്‍ഡ്, യൂത്ത്

  • അര്‍ത്തുങ്കല്‍ തിരുനാളിന് ഇന്ന് കൊടിയേറും

    അര്‍ത്തുങ്കല്‍ തിരുനാളിന് ഇന്ന് കൊടിയേറും0

    ചേര്‍ത്തല: ചരിത്ര പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് ഇന്ന് (ജനുവരി 10-ന്) കൊടിയേറും. ഇന്നു വൈകുന്നേരം നാലിന് പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിച്ചേരും. തുടര്‍ന്ന് തിരുനാള്‍ വിളംബര വെടിമുഴക്കം, 5.30ന് പതാക പ്രയാണം ബീച്ചില്‍ നി ന്നു ആരംഭിക്കും. 6.30ന് കൊടിയേറ്റ്. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കാര്‍മികത്വം

  • ഡോ. മത്തായി കടവിലിന്റെ റമ്പാന്‍ സ്ഥാനോരോഹണം നടന്നു

    ഡോ. മത്തായി കടവിലിന്റെ റമ്പാന്‍ സ്ഥാനോരോഹണം നടന്നു0

    പിറവം: മലങ്കര കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്റ് ഏഫ്രം ഭദ്രാസനത്തിന്റെ ബിഷപ്പായി നിയമിതനായ ഡോ. മത്തായി കടവിലിന്റെ റമ്പാന്‍ സ്ഥാനാരോഹണ ശുശ്രൂഷ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. മെത്രാഭിഷേകത്തിനു മുന്നോടിയായാണ് റമ്പാന്‍ സ്ഥാനാരോഹണം. ഡോ. മത്തായി കടവിലിന്റെ മാതൃ ഇടവകയായ പൂതൃക്ക സെന്റ് ജയിംസ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ സഭയിലെ മറ്റു ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു. ചടങ്ങിനു മുന്നോടിയായി ഡോ.മത്തായി കടവിലിനു ദൈവാലയാങ്കണത്തില്‍

  • പിശാചുക്കളുടെ പേടിസ്വപ്നമായ   ഭൂതോച്ഛാടകന്‍

    പിശാചുക്കളുടെ പേടിസ്വപ്നമായ ഭൂതോച്ഛാടകന്‍0

    സ്വന്തം ലേഖകന്‍ പൈശാചിക ബാധയുള്ളവര്‍ സാധാരണയായി പ്രകടിപ്പിക്കുന്ന ചില അമാനുഷിക കാര്യങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേല്‍അമോര്‍ത്ത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പിശാച് ബാധിതര്‍ വായുവില്‍ ഉയര്‍ന്നു നിന്നിട്ടുള്ള അനുഭവവും ഒരു സ്ത്രീ പല്ലി പോകുന്നതുപോലെ ഭിത്തിയിലൂടെ സഞ്ചരിച്ചതും ഫാ. അമോര്‍ത്ത് പറഞ്ഞ സംഭവങ്ങളില്‍ ഉള്‍പ്പെടുന്നു. പിശാചുബാധയുള്ളവര്‍ തുപ്പുന്നത് സാധാരണ സംഭവമാണെന്നും എന്നാല്‍ ചില സമയത്ത് അവരുടെ വായില്‍ നിന്ന് മെറ്റല്‍ കഷണങ്ങള്‍ പുറത്തു വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതൊക്കയാണെങ്കിലും സാത്താനേ താങ്കള്‍ ഭയപ്പെടുന്നുണ്ടോ

  • കള്ളക്കേസില്‍ കുടുക്കി മധ്യപ്രദേശില്‍ മലയാളി വൈദികനെ ജയിലിലടച്ചു

    കള്ളക്കേസില്‍ കുടുക്കി മധ്യപ്രദേശില്‍ മലയാളി വൈദികനെ ജയിലിലടച്ചു0

    ഭോപ്പാല്‍: കള്ളക്കേസില്‍ കുടുക്കി മധ്യപ്രദേശില്‍ മലയാളി വൈദികനെ ജയിലിലടച്ചു. കത്തോലിക്ക വൈദികരുടെ മേല്‍നോട്ടത്തില്‍ ഭോപ്പാല്‍ ജില്ലയിലെ താരാസേവാനിയ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന ‘ആഞ്ചല്‍’ ഹോസ്റ്റലിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുകയും അതേതുടര്‍ന്ന് സ്ഥാപനത്തിന്റെ ഡയറക്ടറും മലയാളിയുമായ ഫാ. അനില്‍ മാത്യു സിഎംഐയെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. അദ്ദേഹമിപ്പോള്‍ റിമാന്റിലാണ്. ഹോസ്റ്റലുമായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് സിഎംഐ ഭോപ്പാല്‍ സെന്റ് പോള്‍ പ്രൊവിന്‍ഷ്യല്‍ ഫാ. സിറിള്‍ കുറ്റിയാനിക്കല്‍ സിഎംഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 15

  • മെത്രാഭിഷേകം; ഗായകസംഘത്തെ ജെറി അമല്‍ദേവും ഫാ.വില്ല്യം നെല്ലിക്കലും നയിക്കും

    മെത്രാഭിഷേകം; ഗായകസംഘത്തെ ജെറി അമല്‍ദേവും ഫാ.വില്ല്യം നെല്ലിക്കലും നയിക്കും0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ 20-ന് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഗായകസംഘത്തെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവും ഫാ. വില്യം നെല്ലിക്കലും നയിക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി നൂറു പേരാണ് ഇതിനായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ്  കത്തീഡ്രല്‍ പാരിഷ് ഹാളില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ‘വരുന്നു ഞാന്‍ പിതാവേ നിന്‍ തിരുവുള്ളം നിറവേറ്റാന്‍’ എന്ന ഫാ. ജോസഫ് മനക്കില്‍ രചിച്ച് ജെറി അമല്‍ദേവ് ഈണം നല്‍കിയ ഗാനമാണ് പ്രവേശന ഗാനം. ‘കാല്‍വരിക്കുന്നിന്‍ നിഴലില്‍

  • നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം

    നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം0

    ജയ്‌മോന്‍ കുമരകം മധ്യപ്രദേശിലെ ഖാണ്ഡ്യ ജില്ലയില്‍ ഭൂയിബെല്‍ ഗ്രാമത്തിലെ ‘കാഞ്ചബൈഡ’ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനം ഒഴുകുന്നു. 1902ല്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗമായ ബ്രദര്‍ പൗലോസും കൂട്ടരുമാണ് ആദ്യമായി ഇവിടെ സുവിശേഷ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ബ്രദര്‍ പൗലോസിന് കാഞ്ചബൈഡ മലമുകളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം പതിവായി ലഭിച്ചിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടാകണം അദേഹം അവിടെ മാതാവിന്റെ മനോഹരമായൊരു ഗ്രോട്ടോ നിര്‍മിച്ചു. തന്റെ ദൗത്യത്തിന്റെ ഭാഗമായി മലമുകളില്‍ കുഷ്ഠരോഗികളെ എത്തിച്ച് അവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നാല്‍ കുഷ്ഠരോഗികളോടുള്ള അദേഹത്തിന്റെ സ്‌നേഹം കണ്ട് തെറ്റിദ്ധരിച്ച

Latest Posts

Don’t want to skip an update or a post?