Follow Us On

16

August

2025

Saturday

  • യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വൻ വര്‍ദ്ധനവ്

    യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വൻ വര്‍ദ്ധനവ്0

    വിയന്ന: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങൾ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ദ്ധനവെന്ന് ക്രൈസ്തവര്‍ക്കെതിരായ വിവേചനങ്ങള്‍ നിരീക്ഷിക്കുന്ന വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. തീവ്രവാദപരമായ ആക്രമണങ്ങളിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണ് യൂറോപ്പില്‍ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ കാര്യത്തില്‍ മുൻപന്തിയിൽ നിൽക്കുന്നത്. ശാരീരിക ആക്രമണങ്ങള്‍, ക്രൈസ്തവര്‍ വ്യക്തിപരമായും, സമൂഹപരമായും നേരിടേണ്ടി വരുന്ന ഭീഷണികള്‍,

  • അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കുന്നതിൽ എതിർപ്പുമായി ജെറുസലേമിലെ ക്രൈസ്തവ നേതൃത്വം

    അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കുന്നതിൽ എതിർപ്പുമായി ജെറുസലേമിലെ ക്രൈസ്തവ നേതൃത്വം0

    ജെറുസലേം: ജെറുസലേമിലെ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജെറുസലേമിലെ സംയുക്ത ക്രൈസ്തവ സഭാ നേതാക്കൾ രംഗത്ത്. ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ‘പഴയ ജെറുസലേം’ പ്രദേശം അർമേനിയൻ ക്വാർട്ടർ എന്നാണറിയപ്പെടുന്നത്. ഓട്ടോമൻ തുർക്കികളാണ് ഈ അതിർത്തി നിശ്ചയിച്ചു നൽകിയത്. അർമേനിയൻ ക്രൈസ്തവരുടെ കൈവശമുള്ള ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമി ആഡംബര ഹോട്ടൽ തുടങ്ങാൻ പാട്ടത്തിന് ഏറ്റെടുക്കാനുള്ള ശ്രമമാണിപ്പോൾ വിവാദമായിരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി പാട്ടത്തിന് നൽകാമെന്നുള്ള കരാറിൽ ജെറുസലേമിലെ അർമേനിയൻ സഭയുടെ തലവൻ ഒപ്പുവെച്ചിരുന്നു. അതെ

  • ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരിതെളിഞ്ഞു

    ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരിതെളിഞ്ഞു0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവവും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ പിന്നോട്ട് വലിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയോടൊപ്പം മനുഷ്യന്റെ ആവാസമേഖലയിലേയ്ക്ക് മൃഗങ്ങളുടെ കടന്നുകയറ്റവും ഏറെ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി

  • അമല ഷിന്റോ ലോഗോസ് പ്രതിഭ

    അമല ഷിന്റോ ലോഗോസ് പ്രതിഭ0

    കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിഞ്ഞാലക്കുട രൂപതയില്‍നിന്നുള്ള അമല ഷിന്റോ 23-ാമത് ലോഗോസ് പ്രതിഭയായി. ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 65, 000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. അധ്യാപികയാണ് അമല ഷിന്റോ. നാലു ലക്ഷത്തി എഴുപത്തയ്യായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിര-ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല മെഗാഫൈനലില്‍ ഒന്നാം സ്ഥാനത്തിന് തലശേരി അതിരൂപതയില്‍നിന്നുള്ള  നിമ്മി

  • വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍  എല്ലാവര്‍ക്കും അവസരം ഉണ്ടാകണം

    വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാകണം0

    കൊച്ചി: വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരം ഉണ്ടാകണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വാര്‍ഷിക യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി ചില വിഭാഗങ്ങള്‍ ഇരകളായി മാറുന്ന സാഹചര്യം വേദനാജനകമാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.  ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, കെടാവിളക്ക് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുക, പാലസ്തീന്‍- ഇസ്രായേല്‍ വിഷയത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍

  • മിഷന്‍ കേരള!

    മിഷന്‍ കേരള!0

    രഞ്ജിത്ത് ലോറന്‍സ് ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 30 ലക്ഷത്തിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ (കേരള ജനസംഖ്യയുടെ 10 ശതമാനത്തോളം) ഇന്ന് കേരളത്തില്‍ വിവിധ ജോലികളില്‍ വ്യാപൃതരാണ്. ഈ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുന്നു എന്ന വാര്‍ത്ത ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2022 മുതലാണ് കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിച്ചതെന്ന് ദീപികയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ഇതര സംസ്ഥാന

  • യുദ്ധത്തിന് തയാറാകാം

    യുദ്ധത്തിന് തയാറാകാം0

    ഗാസയിലെ സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നതുകൊണ്ടോ, മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിക്ഷിപ്ത താത്പര്യങ്ങള്‍കൊണ്ടോ എന്തോ, മുഖ്യധാരാ മാധ്യമങ്ങളിലൊന്നും തന്നെ ചര്‍ച്ചയാകാതെ പോയ റിപ്പോര്‍ട്ടാണ് ലോകമെമ്പാടും 20 കോടിയിലധികം ക്രൈസ്തവര്‍ പീഡനത്തിനിരയാകുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐസിസി) എന്ന സന്നദ്ധ സംഘടന പുറപ്പെടുവിച്ച ‘പെര്‍സിക്ക്യൂട്ടേഴ്‌സ് ഓഫ് ദി ഇയര്‍ 2023’ റിപ്പോര്‍ട്ട്. സാധരണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി പീഡനത്തിനിരയാകുന്നവരെക്കാളുപരി ക്രൈസ്തവരെ പീഡിപ്പിക്കുന്ന പ്രധാന ആശയസംഹിതകളെയും, രാജ്യങ്ങളെയും, സംഘടനകളെയും, വ്യക്തികളൈയും കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് ഇന്ന് ലോകത്ത് ഏറ്റവുമധികം പീഡനങ്ങളിലൂടെ കടന്നുപോകുന്ന

  • ആഫ്രിക്കൻ കുടിയേറ്റക്കാരനുമായി ഫ്രാൻസിസ് പാപ്പയുടെ വികാരനിർഭരമായ കൂടിക്കാഴ്ച

    ആഫ്രിക്കൻ കുടിയേറ്റക്കാരനുമായി ഫ്രാൻസിസ് പാപ്പയുടെ വികാരനിർഭരമായ കൂടിക്കാഴ്ച0

    വത്തിക്കാൻ സിറ്റി:മരുഭൂമി താണ്ടുന്നതിനിടെ ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട കാമറൂൺ സ്വദേശി എംബെൻഗ് നിംബിലോ ക്രെപിനുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. ‘പാറ്റോ’ എന്ന വിളിപ്പേരിൽ ഇറ്റാലിയൻ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ക്രെപിൻ, കാമറൂണിലെ ആംഗ്ലോഫോൺ പ്രതിസന്ധിയുടെ അക്രമത്തിനിടയിൽ തന്റെ മൂത്ത സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്വന്തം രാജ്യം വിടാൻ തീരുമാനിച്ചു.2016 ൽ ലിബിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിക്കുമ്പോൾ, ഐവറി കോസ്റ്റിൽ നിന്നുള്ള മാറ്റിലയെ കണ്ടുമുട്ടി. വിവാഹിതരായ അവർ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താൻ അഞ്ച് തവണ ശ്രമിച്ചു. മാറ്റില

Latest Posts

Don’t want to skip an update or a post?