Follow Us On

14

August

2025

Thursday

  • ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി

    ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി0

    കോട്ടയം: മധ്യകേരളത്തിന്റെ കാര്‍ഷിക ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. എട്ട് ദിനങ്ങളിലായി നടന്ന മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശകരായി എത്തിയത്. മേളയുടെ സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  അതിരൂപതാ വികാരി ജനറാള്‍

  • ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം

    ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം0

    മാല്യങ്കര: ലത്തീന്‍ സമുദായത്തോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ നടന്ന ‘ജനജാഗരം’-മാല്യങ്കര തീര്‍ത്ഥാടന പരിപാടികളോട നുബന്ധിച്ചുള്ള പൊതുസമ്മേളനം മാല്യങ്കര സെന്റ് തോമസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ബി കോശി കമ്മീഷന്റെ  ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ഡോ. വടക്കുംതല ആവശ്യപ്പെട്ടു.  പരിപാടികളൂടെ ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി  അല്മായ കമ്മീഷന്‍ അസോസിയേറ്റ് സെക്രട്ടറിയും കെഎല്‍സിഎ

  • സീറോമലബാര്‍ സഭാ ഹയരാര്‍ക്കിയുടെ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

    സീറോമലബാര്‍ സഭാ ഹയരാര്‍ക്കിയുടെ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു0

    കാക്കനാട്: റവ.ഡോ. ജെയിംസ് പുലിയുറുമ്പില്‍ രചിച്ച ‘SyroMalabar Hierarchy: Htsiorical Dev-elopmestn (1923-2023)’ എന്ന ഗ്രന്ഥം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സീറോമലബാര്‍ ഹയരാര്‍ക്കിയുടെ സ്ഥാപനം മുതല്‍ ഇന്നുവരെയുള്ള (1923-2023) നൂറു വര്‍ഷത്തെ പ്രധാന സംഭവങ്ങളും നേട്ടങ്ങളും വളര്‍ച്ചയുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ആധികാരിക രേഖകളെ ആസ്പദമാക്കിയുള്ള ഒരു ചരിത്ര പഠന ഗ്രന്ഥമാണിത്. ചരിത്രം തമസ്‌കരിക്കപ്പെടുകയും അപനിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വസ്തുതകളും സത്യവും തിരിച്ചറിയാന്‍ ഈ പുസ്തകം സഹായകരമാകുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

  • സഹോദര മെത്രാന്മാരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

    സഹോദര മെത്രാന്മാരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു0

    കരിമ്പന്‍: ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെയും ജേഷ്ഠനും ഗോരഖ്പൂര്‍ രൂപതാധ്യക്ഷനുമായ മാര്‍ മാത്യു നെല്ലിക്കുന്നേലിന്റെയും പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. നവംബര്‍ 5-ന് ഗോരഖ്പൂര്‍ രൂപതാധ്യക്ഷനായി അഭിഷിക്തനായ മാര്‍ മാത്യു നെല്ലിക്കുന്നേലിന് ജന്മനാടായ മരിയാപുരത്ത് ഊഷ്മള വരവേല്‍പ്പും നല്‍കി. മെത്രാഭിഷേകത്തിനുശേഷം ആദ്യമായാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍ മരിയാപുരത്ത് എത്തിയത്. സമൂഹബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.  ഇറ്റാനഗര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ജോണ്‍ കാട്രുകുടിയില്‍, ഗോരഖ്പൂര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ തോമസ് തുരുത്തിമറ്റം, എന്നിവരും 50 വൈദികരും

  • 2024 ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കാൻ തുർക്കിയിലെ കത്തോലിക്ക സഭ

    2024 ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കാൻ തുർക്കിയിലെ കത്തോലിക്ക സഭ0

    ഇസ്താംബുൾ : 2024 ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കുമെന്ന് തുർക്കിയിലെ കത്തോലിക്ക സഭ പ്രസ്താവിച്ചു. രാജ്യത്തെ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റും ഇസ്മിർ ആർച്ച് ബിഷപ്പുമായ മാർട്ടിൻ കെമെറ്റെക് തന്റെ ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ വർഷത്തെ ആഗമന കാലത്തിന്റെ ആദ്യ ഞായറാഴ്ചയായ ഡിസംബർ മൂന്ന് മുതൽ 2024 നവംബർ 24 ന് ക്രിസ്തു രാജന്റെ തിരുനാളിൽ സമാപിക്കുന്ന വിധത്തിലാണ് ദിവ്യകാരുണ്യ വര്‍ഷാചരണമെന്ന് ഇടയലേഖനം പറയുന്നു. ദിവ്യകാരുണ്യ വർഷാചരണത്തിലൂടെ യേശുവിനെ കൂടുതൽ അറിയാനും സ്നേഹിക്കാനും സേവിക്കാനും പ്രഘോഷിക്കാനും എമ്മാവൂസിലെ

  • മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അത്യന്താപേക്ഷിതം

    മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അത്യന്താപേക്ഷിതം0

    കോട്ടയം: മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം.  24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിലെ കാര്‍ഷിക പരിസ്ഥിതി സൗഹാര്‍ദ്ദദിന  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തി ക്കുവാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും അതിനായുള്ള ഇടപെടലുകള്‍ എല്ലാതലങ്ങളിലും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക

  • ആഗോള യുവജന സംഗമത്തിലേക്ക് ഉത്തര കൊറിയൻ യുവജനങ്ങളെ ക്ഷണിച്ച് ദക്ഷിണ കൊറിയന്‍ ആര്‍ച്ച് ബിഷപ്പ്

    ആഗോള യുവജന സംഗമത്തിലേക്ക് ഉത്തര കൊറിയൻ യുവജനങ്ങളെ ക്ഷണിച്ച് ദക്ഷിണ കൊറിയന്‍ ആര്‍ച്ച് ബിഷപ്പ്0

    സിയൂള്‍: 2027ൽ രാജ്യത്ത് നടക്കുന്ന ലോക യുവജന സംഗമത്തിൽ ഉത്തര കൊറിയയിലെ യുവജനങ്ങളെ ക്ഷണിക്കാൻ തനിക്കാഗ്രഹമുണ്ടെന്ന് ദക്ഷിണ കൊറിയൻ ആർച്ച് ബിഷപ്പ് സൂൺ ടയിക്. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് കൊറിയയുടെ ക്യാമ്പസിൽ നടന്ന എട്ടാമത് കൊറിയൻ പെനിന്‍സ്വേല പീസ് ഷെയറിങ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊറിയകൾ തമ്മിൽ ഒത്തുതീർപ്പിലേക്കും, സമാധാനത്തിലേക്കും എത്തുന്ന മാർഗങ്ങൾ ആരായുക എന്നതായിരുന്നു ഇപ്രാവശ്യത്തെ സമ്മേളനത്തിന്റെ പ്രമേയം. ഉത്തര കൊറിയയിലുള്ളവർക്ക്‌ സഹായങ്ങളെത്തിക്കുക, ദക്ഷിണ കൊറിയയിൽ അഭയാർത്ഥികളായി കഴിയുന്ന ഉത്തര കൊറിയക്കാരെ സഹായിക്കുക

  • ഗോര്‍ഡോണ്‍ ക്രിസ്ത്യന്‍ കോളേജ് പ്രിസ്ബൈറ്റേറിയന്‍ സഭയ്ക്ക് തിരിച്ചു നൽകണമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി

    ഗോര്‍ഡോണ്‍ ക്രിസ്ത്യന്‍ കോളേജ് പ്രിസ്ബൈറ്റേറിയന്‍ സഭയ്ക്ക് തിരിച്ചു നൽകണമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി0

    ഇസ്ലാമാബാദ്: റാവല്‍പിണ്ടിയിലെ ചരിത്ര പ്രസിദ്ധമായ ഗോര്‍ഡോണ്‍ ക്രിസ്ത്യന്‍ കോളേജ് അതിന്റെ ഉടമകളായ പ്രിസ്ബൈറ്റേറിയന്‍ സഭക്ക് വിട്ടുകൊടുക്കണമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടു. 1893-ല്‍ സ്ഥാപിതമായ ഗോര്‍ഡോണ്‍ കോളേജിന്റെ ഉടമസ്ഥതയും, നടത്തിപ്പും പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന് തിരികെ നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിപ്രസ്താവം നവംബര്‍ പത്തിനാണ് പുറത്തുവന്നത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1972-ലാണ് ഗോര്‍ഡോണ്‍ കോളേജ് ദേശസാല്‍ക്കരിച്ചത്. അന്നു മുതല്‍ തുടങ്ങിയ നിയമപോരാട്ടത്തിനാണ് ഇതോടെ തിരശീല വീണത്. സ്വകാര്യ മാനേജ്മെന്റിന്റെ നടപടികള്‍ തങ്ങളുടെ പഠനത്തെ ബാധിക്കുമോയെന്ന വിദ്യാര്‍ത്ഥികളുടേയും, അദ്ധ്യാപകരുടേയും

Latest Posts

Don’t want to skip an update or a post?