പുനരൈക്യ വാര്‍ഷികം; ബഹ്റിനില്‍ സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ നാലു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ ഒരു സംഘം യുവാക്കള്‍ കാവി പതാക ഉയര്‍ത്തി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ആവേശത്തിലായിരുന്നു ദൈവാലയങ്ങള്‍ക്കു നേരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റം. പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജാബുവ ജില്ലയിലെ പ്രൊട്ടസ്റ്റന്റ് ശാലോം ചര്‍ച്ചിന്റെ മൂന്ന് പള്ളികളിലും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിക്കുമുകളിലുമാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ സംഘം കാവിക്കൊടി സ്ഥാപിച്ചത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ ഇടയനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതിയും വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ് ആര്‍ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ദ്വീതിയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യസഹകാര്‍മികരായി. ഡോ. അംബ്രോസ്
മാത്യു സൈമണ്‍ ചെറുതായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം ജസീക്ക കോക്‌സ് എന്ന അമേരിക്കന്‍ യുവതി ഒരിക്കലും മറക്കില്ല. അതൊരു വലിയ വിവാഹച്ചടങ്ങായരുന്നു. അത്രയും വലിയ പരിപാടിയില്‍ അവള്‍ പങ്കെടുക്കുന്നത് ആദ്യം. പരിചിതരും അപരിചിതരുമായ അനേകംപേര്‍ അവിടെയുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്ന ഒരു ആന്റിയെ അന്വേഷിച്ച് അവള്‍ക്ക് ജനങ്ങള്‍ക്കിടയിലൂടെ നിരവധി തവണ നടക്കേണ്ടിവന്നു. ഒരോ തവണയും ആളുകള്‍ അവളെ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം ഇരുകൈകളും ഇല്ലാത്ത ഒരു പെണ്‍കുട്ടിയായിരുന്നു ജസീക്ക. എല്ലാവര്‍ക്കും മുന്നില്‍ ഒരു കാഴ്ചവസ്തുവായി മാറിയതുപോലെ അവള്‍ക്ക് തോന്നി.
സൈജോ ചാലിശേരി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ദൈവവിളി സ്വീകരിച്ച നവവൈദികനാണ് തൃശൂര്‍ അതിരൂപതാംഗവും കൊട്ടേക്കാട് ഇടവകാംഗവുമായ ഫാ. വിന്‍കോ മുരിയാടന്‍. ബിഎ പഠനശേഷം വൈദികനാവുകയെന്ന ആഗ്രഹത്തോടെ രാജ്‌കോട്ട് രൂപതയില്‍ ചേര്‍ന്നെങ്കിലും ഗുജറാത്തി വശമില്ലാതിരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട് പഞ്ചാബിലെ ജലന്തര്‍ രൂപതയുടെ കീഴിലുള്ള കോളജില്‍ സൈക്കോളജി, സോഷ്യോളജി, ഫിലോസഫി എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ മെയിനില്‍ ബിരുദമെടുത്തു. തൃശൂരില്‍ എത്തി ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമെടുത്തു. അതിനുശേഷം നെറ്റിന്റെ കോച്ചിങ്ങിനായി ഡല്‍ഹിയിലെ ജെഎന്‍യുവില്‍ ചേര്‍ന്നു. ഈ സമയങ്ങളിലൊക്കെ
ജോസഫ് മൂലയില്‍ രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി അധികം ദിവസങ്ങള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇപ്പോള്‍ നടക്കുന്ന പ്രഖ്യാപനങ്ങളുടെയും രാഷ്ട്രീയ സമ്മേളനങ്ങളുടെയും ലക്ഷ്യം തിരഞ്ഞെടുപ്പാണെന്ന് ഏതു കൊച്ചുകുട്ടിക്കും മനസിലാകും. പെട്രോള്‍-ഡീസല്‍ വില ഉടന്‍ കുറയുമെന്നു പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. ഏതു നിമിഷവും അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയട്ടെയെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. രാജ്യത്തെ അതിരൂപക്ഷമായ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന രീതിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ കുറവുവരണം. കേന്ദ്ര സര്‍ക്കാരിന്റെ
അഡ്വ. ചാര്‍ളി പോള്‍ ഭരണാധികാരികള്‍ മാന്യവും കുലീനവുമായ ഭാഷ ഉപയോഗിക്കണം. വാക്കുകള്‍കൊണ്ട് മുറിവേല്‍പിക്കുന്നവരാകരുത്. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയുടെ ലക്ഷണം. സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കള്‍പോലും അന്തസുറ്റരീതിയില്‍ മാത്രം എതിരാളികളെ വിമര്‍ശിച്ചിട്ടുള്ളതാണ് മലയാളിയുടെ രാഷ്ട്രീയചരിത്രം. പെരുമറ്റത്തില്‍ പുലര്‍ത്തുന്ന മര്യാദകളുമായി ബന്ധപ്പെട്ടാണ് ഒരാളുടെ വ്യക്തിത്വം സവിശേഷമാകുന്നത്. സംസ്‌കാരം എന്ന വാക്കിനര്‍ത്ഥം ‘അപരനെക്കുറിച്ചുള്ള കരുതല്‍’ എന്നാണ്. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആക്ഷേപ-അവഹേളന ധ്വനി യോടെ സംസാരിക്കുന്നതിനാല്‍ നിരന്തരം നാക്കുപിഴ സംഭവിക്കുകയാണ്. പ്രസംഗിച്ചു വിവാദത്തില്‍പെട്ടശേഷം തിരുത്തിയും
കോഴിക്കോട്: മലബാറിലെ പ്രഥമ രൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് നിര്‍ധനരായ കുട്ടികള്‍ക്ക് 48.26 ലക്ഷം രൂപയുടെ ശ്രവണ സഹായികള്‍ വിതരണം ചെയ്തു. കോഴിക്കോട് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ജീവനയുടെയും എരഞ്ഞിപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാന്തി ഐആര്‍സിഎയുടെയും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി അസോസിയേഷന്‍ ഓഫ് പീപ്പിള്‍ വിത്ത് ഡിസബിലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഗോവാ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ഓര്‍മിക്കുക എന്നത് എത്ര മനോഹരമാണ്. കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നത്. മനുഷ്യനെ അല്പമെങ്കിലും ശാന്തനാക്കുന്നതും സ്‌നേഹമുള്ളവനാക്കുന്നതും ഈ ഓര്‍മകള്‍ തന്നെയാണ്. ജീവിതം വേദനകളിലൂടെ കടന്നുപോകുന്നവര്‍, ആകുലതയിലൂടെ വഴിതെറ്റി ഇഴയുന്നവരൊക്കെ ഇടയ്‌ക്കെങ്കിലും ചിരിക്കുന്നതും, മനസൊന്ന് തണുപ്പിക്കുന്നതും പഴയ കാലങ്ങളെ ഓര്‍ത്തെടുക്കുമ്പോളാണ്. ഓര്‍മിക്കുക എന്നത് ഒരു മാജിക്കാണ്. ആ പഴയ കാലത്തെ മനുഷ്യനായി രൂപാന്തരപ്പെടുന്ന ഒരു കുഞ്ഞു മാജിക്. ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അതിങ്ങനെ കിടന്നുകിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക്
Don’t want to skip an update or a post?