ത്രിപുരയിലെ കത്തോലിക്ക സ്കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു
- Featured, INDIA, LATEST NEWS
- January 24, 2026

സിജോ ഔസേപ്പ് (ജിജിഎം ജനറല്‍ കണ്‍വീനര്‍) അഖിലേന്ത്യതലത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ മിഷന്‍ രൂപതകളും കോണ്‍ഗ്രിഗേഷനുകളും തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളോടുകൂടിയ അതിവിപുലമായ എക്‌സിബിഷന്‍ അഞ്ചാമത് ജിജിഎം മിഷന്‍ കോണ്‍ഗ്രസിന്റെ പ്രത്യേകതയാണ്. 50-ല്‍ പരം സ്റ്റാളുകളാണ് മിഷന്‍ കോണ്‍ഗ്രസില്‍ ഒരുക്കിയിരിക്കുന്നത്. കെനിയ, മഡഗാസ്‌കര്‍, ഇന്ത്യയിലെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത രീതിയില്‍ അണിയിച്ചൊരുക്കുന്ന സ്റ്റാളുകള്‍, വിവിധ നോര്‍ത്ത് ഇന്ത്യന്‍ പ്രദേശങ്ങളിലെ വിവരങ്ങള്‍ തരുന്ന നോര്‍ത്ത് ഇന്ത്യന്‍ സ്റ്റാളുകള്‍, സൗത്ത് ഇന്ത്യന്‍ മിഷനെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകള്‍ എന്നിവ

മരണം ഒരു ശാപമാണെന്നും അത് എല്ലാറ്റിന്റെയും പരിസമാപ്തിയാണെന്നും ഭൗതികലോകം കരുതുന്നു. മരണംകൊണ്ട് എല്ലാം അവസാനിക്കുമെന്നതിനാല്‍ ഈ ലോക ജീവിതമാണ് പരമപ്രധാനമെന്നും ഇവിടെ പരമാവധി സുഖം ആസ്വദിക്കുന്നതാണ് ജീവിതലക്ഷ്യമെന്നുമാണ് അവര്‍ ചിന്തിക്കുന്നത്. ഇഹലോകജീവിതത്തിന് ഒരു പൂര്‍ണവിരാമം ഇടുന്ന മരണം ഭൗതികവാദികള്‍ക്ക് തികച്ചും വേദനാജനകവും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതുമാണെന്നതില്‍ തെല്ലും അതിശയമില്ല. എന്നാല്‍ യേശുക്രിസ്തു തന്റെ മഹനീയമായ കുരിശുമരണത്തിലൂടെ മരണത്തിന്റെ ഈ മുള്ള് എടുത്തുമാറ്റുകയും അതിന്റെ ശാപനുകം ഒടിക്കുകയും ചെയ്തിരിക്കുന്നു. മരണം ഇനിമേല്‍ ദുഃഖകാരണമല്ല, സമ്പൂര്‍ണനാശത്തിന്റെ അവസാന ബിന്ദുവുമല്ല. നേരേമറിച്ച് അത്

ഫാ. ടോം മങ്ങാട്ടുതാഴെ മണിപ്പൂരിലെ വിശ്വാസികള്‍ ഈ വര്‍ഷത്തെ ഈസ്റ്ററിനെ എങ്ങനെയായിരിക്കും എതിരേല്‍ക്കുക എന്ന സംശയം പലര്‍ക്കും ഉണ്ടാകാം. അഭയാര്‍ത്ഥി ക്യാമ്പുകളിലും മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തിലുമാണല്ലോ അവര്‍ ഇപ്പോഴും ജീവിക്കുന്നത്. മണിപ്പൂര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പ്രതീകമാണ് ജോസഫ് തിയേക് -ഡൊറോത്തി ബൈറ്റേ ദമ്പതികള്‍ (സുരക്ഷാപ്രശ്‌നംമൂലം സ്ഥലപ്പേര് ഒഴിവാക്കുന്നു. പേരുകളും യഥാര്‍ത്ഥമല്ല). മണിപ്പൂര്‍ കലാപത്തില്‍ ഒന്നരലക്ഷം കുക്കികള്‍ (എല്ലാവരും ക്രൈസ്തവര്‍) അഭയാര്‍ത്ഥികളായി എന്നാണ് കണക്കുകള്‍. അതില്‍ തലസ്ഥാന നഗരമായ ഇംഫാലില്‍നിന്നും അഭയാര്‍ത്ഥികളാക്കപ്പെട്ട 35,000-ത്തോളം പേരില്‍ ഇവരുടെ കുടുംബവും ഉള്‍പ്പെടും.

ജ്യേഷ്ഠനും അനുജനും സ്‌നേഹിച്ചും പങ്കുവച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. അവര്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചെറിയൊരു തെറ്റിദ്ധാരണ ശത്രുതയായി മാറി. കണ്ടാല്‍ മുഖംതിരിക്കുന്ന വിധത്തിലേക്ക് പിണക്കം വേഗത്തില്‍ വളര്‍ന്നു. താമസിയാതെ ഇളയ സഹോദരന്‍ തന്റെ കൃഷിഭൂമിയുടെ അതിര്‍ത്തിയില്‍ നീളമുള്ള കിടങ്ങ് നിര്‍മ്മിച്ചു. അങ്ങനെ അവരുടെ വീടുകള്‍ തമ്മില്‍ ഉണ്ടായിരുന്ന വഴിയും അടഞ്ഞു. ഇതു കണ്ടപ്പോള്‍ ജ്യേഷ്ഠന്‍ തന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കോണ്‍ട്രാക്ടറെ വിളിച്ചിട്ടു പറഞ്ഞു, ”അവനുമായി ബന്ധപ്പെട്ടതൊന്നും എനിക്കിനി കാണണ്ടാ. അതുകൊണ്ട് മതിലിന്റെ ഉയരത്തിന്റെ കാര്യം പ്രത്യേകം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ പി.യു. തോമസ് എന്ന കോട്ടയത്തെ നവജീവന്‍ തോമസുചേട്ടനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കി 16-ാം വയസില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 58 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 75-ാം വയസിലേക്ക് പ്രവേശിക്കുന്ന തോമസുചേട്ടന്‍ താന്‍ കണ്ടുമുട്ടിയ ‘മാലാഖ’മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഏഴാം ക്ലാസുകാരിയായ മകള്‍ പി.യു തോമസ് എന്ന നവജീവന്‍ തോമസുചേട്ടനോട് ഒരു ആഗ്രഹം പറഞ്ഞു:

ഈസ്റ്ററിനും ക്രിസ്മസിനും മാര്‍പാപ്പ നല്‍കുന്ന പ്രധാനപ്പെട്ട ആശിര്‍വാദമാണ് ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്‍കുന്ന ആശിര്‍വാദമാണിത്. 13- ാം നൂറ്റാണ്ടില്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഈ ആശിര്‍വാദം നല്‍കിത്തുടങ്ങിയത്. മാര്‍പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്‍കുന്ന ഈ ആശിര്‍വാദത്തിലൂടെ പൂര്‍ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്‍കുന്നു എന്നത് ഈ ആശിര്‍വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ

ഇ.എം പോള്‍ തന്റെ വിളിയും നിയോഗവും തിരിച്ചറിയാന്‍ പ്രായമാകുംമുമ്പുതന്നെ മുളവന വീട്ടില്‍ ബേബിയുടെ ഉള്ളില്‍ ഒരു മോഹമുദിച്ചു, ഒരു ദൈവാലയ ഗാനശുശ്രൂഷകനാകണം. അന്നത്തെ സുറിയാനി കുര്‍ബാനയിലെ ലളിതസുന്ദരമായ പാട്ടുകളുടെ വശ്യഭാവങ്ങള്‍ ബേബിയുടെ സഹജമായ സംഗീതാഭിമുഖ്യത്തെ തൊട്ടുണര്‍ത്തുകയായിരുന്നു. ഹാര്‍മോണിയം, ഡ്രം, ട്രയാംഗിള്‍ എന്നിവയാണ് അക്കാലത്തെ വിശുദ്ധ കുര്‍ബാനയിലെ വാദ്യോപകരണങ്ങള്‍. നല്ല താളബോധമുണ്ടായിരുന്ന ബേബിക്ക് പന്ത്രണ്ടാം വയസില്‍തന്നെ ട്രയാംഗിള്‍ വായിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ ചങ്ങനാശേരി പാറേല്‍ പള്ളിയുടെ ഒരു സ്റ്റേഷന്‍ പള്ളിയായ പ്രാല്‍ സെന്റ് ആന്റണീസ് ദൈവാലയത്തിലെ ട്രയാംഗിള്‍

മാത്യു സൈമണ്‍ പോലീസുകാരനായിരുന്നു ഐസക്ക് എന്ന ഐക്ക് ബ്രൗണ്‍ സീനിയര്‍. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കോളിങ്ങ് ബെല്ല് കേട്ട് ചാടിയെഴുന്നേറ്റു. ഇതാരാണ് ഈ രാത്രിയില്‍ എന്ന് ചിന്തിച്ചുകൊണ്ട് ഐസക്ക് വാതില്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്നവരെക്കണ്ട് അദ്ദേഹം ഒന്ന് അമ്പരന്നു. തന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായ പോലീസുകാരായിരുന്നു മുന്നില്‍. എന്നാല്‍ അവരുടെ കൂടെ ഉണ്ടായിരുന്ന ഇടവക വൈദികനെ കണ്ടപ്പോള്‍ ഐസക്കില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തി. ഉടനെ ഐസക്ക്
Don’t want to skip an update or a post?