Follow Us On

19

August

2025

Tuesday

  • ഫ്രാൻസിസ് പാപ്പ മാർസേയിലെത്തി; ഊഷ്മള വരവേൽപ്പ് ഒരുക്കി ഫ്രഞ്ച് ഭരണകൂടം

    ഫ്രാൻസിസ് പാപ്പ മാർസേയിലെത്തി; ഊഷ്മള വരവേൽപ്പ് ഒരുക്കി ഫ്രഞ്ച് ഭരണകൂടം0

    മാർസേ (ഫ്രാൻസ്): മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ മാർസെയിലെത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മള വരവേൽപ്പ് ഒരുക്കി ഫ്രഞ്ച് ഭരണകൂടം. ഫ്രാൻസിസ് പാപ്പയുടെ നാല്പതിനാലാമത് അപ്പസ്‌തോലിക പര്യടനമാണിത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 4.15ന് മാർസേ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രാൻസിസ് പാപ്പയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് ബസിലിക്ക ഓഫ് നോട്ടർ ഡാം ഡി ലാ ഗാർഡേയിൽ വൈദികരോടൊപ്പം, പ്രത്യേക പ്രാർത്ഥനയിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു . കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെയും, കപ്പൽ ജീവനക്കാരുടെയും

  • സോമാലിയൻ കുഞ്ഞുങ്ങൾ കടുത്ത പട്ടിണിയിലേക്ക്: സേവ് ദി ചിൽഡ്രൻ

    സോമാലിയൻ കുഞ്ഞുങ്ങൾ കടുത്ത പട്ടിണിയിലേക്ക്: സേവ് ദി ചിൽഡ്രൻ0

    വത്തിക്കാൻ സിറ്റി: സോമാലിയയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ നാല്പത്തിമൂന്ന്‌ ശതമാനവും 2024-നുള്ളിൽ കടുത്ത പോഷകാഹാരക്കുറവ് നേരിടേണ്ടി വരുമെന്ന് ലോകമെമ്പാടും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന. ഏകദേശം പതിനഞ്ചു ലക്ഷം കുട്ടികളെയാണ് പോഷകാഹാരക്കുറവ് നേരിട്ട് ബാധിക്കുന്നത്. അഞ്ചു വയസ്സിൽ താഴെയുള്ളവരാണ് സോമാലിയയിലെ അഞ്ചിൽ രണ്ടു കുട്ടികളും.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ആഫ്രിക്കൻ രാജ്യത്തെ നാലിലൊന്ന് ജനങ്ങളും ഈ വർഷാവസാനത്തോടെ കടുത്ത പട്ടിണിയിലായേക്കുമെന്നും സേവ് ദി ചിൽഡ്രൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സോമാലിയയിലും,ഹോൺ ഓഫ് ആഫ്രിക്ക

  • പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു

    പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു0

    മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും സഹകാര്‍മികരായിരുന്നു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. കാതോലിക്ക ബാവ പുനരൈക്യ സന്ദേശം നല്‍കി. സഭയുടെ ആത്മീയതയും പൈതൃകവും നിലനിര്‍ത്താന്‍ നാം കടപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. 93-ാം പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ അഞ്ചു ഭവനങ്ങളുടെ നിര്‍മാണം, 100

  • താലന്തും താക്കീതും

    താലന്തും താക്കീതും0

    ജിതിന്‍ ജോസഫ് വിശ്വപ്രസിദ്ധ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമായിരുന്ന കിര്‍സിഡ റോഡ്രിഗസ് കാന്‍സര്‍ വന്ന് മരിക്കുന്നതിന് മുന്‍പ് എഴുതിയ കുറിപ്പ് എറെ ശ്രദ്ധേയമാണ്. ”ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാന്‍ഡ് കാര്‍ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാന്‍ ഇപ്പോള്‍ വീല്‍ചെയറില്‍ ആണ് യാത്ര ചെയുന്നത്. എന്റെ വീട്ടില്‍ എല്ലാത്തരം ഡിസൈന്‍ വസ്ത്രങ്ങളും ചെരിപ്പുകളും വിലയേറിയ വസ്തുക്കളും നിറഞ്ഞിരിക്കുന്നു. പക്ഷെ ആശുപത്രി നല്‍കിയ ചെറിയ ഷീറ്റില്‍ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. എന്റെ വീട് ഒരു കൊട്ടാരംപോലെയാണെങ്കിലും ഞാന്‍ ആശുപത്രിയിലെ കട്ടിലില്‍ കിടക്കുന്നു.

  • കെസിബിസി പ്രൊഫഷണല്‍ നാടകമേള തുടങ്ങി

    കെസിബിസി പ്രൊഫഷണല്‍ നാടകമേള തുടങ്ങി0

    കൊച്ചി: 34-ാമത് കെസിബിസി പ്രൊഫഷണല്‍ നാടക മേള പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ കലകളെ ഉപയോഗപ്പെടുത്തണമെന്ന് കാതോലിക്ക ബാവ പറഞ്ഞു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് മാര്‍ യൗസേബിയൂസ്, ടി.ജെ വിനോദ് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ ബാബു ആന്റണി, കൈലാഷ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ

  • പുതിയ ‘വിനോദ’വുമായി  പാന്‍ ഇന്ത്യ സിനിമകള്‍

    പുതിയ ‘വിനോദ’വുമായി പാന്‍ ഇന്ത്യ സിനിമകള്‍0

    മാത്യൂ സൈമണ്‍ അനുദിന ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും പിരിമുറുക്കങ്ങളും അല്പനേരത്തേക്കെങ്കിലും മറക്കാന്‍ സഹായിക്കുന്നവയാകണം സിനിമകളെന്നാണ് ഒരു സങ്കല്‍പ്പം. അതുകൊണ്ടാണല്ലോ ഇതിനെ എന്റര്‍ടെയ്ന്‍മെന്റ് അഥവാ വിനോദം എന്ന് പറയുന്നത്. എന്നാല്‍ അടുത്തതായി ഹിറ്റ് എന്ന പേരുകേള്‍പ്പിച്ച തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ സിനിമകണ്ടപ്പോള്‍ കൊല്ലും കൊലയുമാണോ ഇപ്പോഴത്തെ പ്രധാന വിനോദം എന്ന് തോന്നിപ്പോയി. സിനിമയുടെ ഓണ്‍ലൈന്‍ പ്രൊമോഷന്‍ കണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഏതെങ്കിലും ഒരു ഭാഷയില്‍ നിര്‍മിച്ച് മറ്റ് വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി ഇന്ത്യ മുഴുവന്‍ ഒരുമിച്ച് റിലീസ് ചെയ്ത്

  • ‘കുരുക്കഴിക്കുന്ന മാതാവി’നെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

    ‘കുരുക്കഴിക്കുന്ന മാതാവി’നെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു0

    മെക്സിക്കോ സിറ്റി:  കുരുക്കഴിക്കുന്ന മാതാവിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം മെക്സിക്കോയിൽ ആരംഭിച്ചു. ‘മരിയ ഡെസത്താരോ ഡി നുഡോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫ്രാൻസിസ്കോ ജാവിയർ പെരസാണ്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകർ പറഞ്ഞു . ഹോളിവുഡ് കാത്തലിക്ക് ഫിലിംസും, ആവേ മരിയ ഫിലിംസും ചേര്‍ന്ന് നിർമ്മിക്കുന്ന സിനിമയുടെ അണിയറക്ക് പിന്നിലും, മുന്നിലുമായി നിരവധി വൈദികരും പ്രവർത്തിക്കുന്നുണ്ട്.  ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പ്രാധാന്യം നല്‍കുന്ന മരിയന്‍ വണക്കം കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തിയാണെന്ന്  ആവേ

  • ‘ലാ  സെർവിയന്റ് ‘ പ്രദർശനത്തിനെത്തി

    ‘ലാ  സെർവിയന്റ് ‘ പ്രദർശനത്തിനെത്തി0

    മാഡ്രിഡ്(സ്പെയിൻ) : ‘ലാ സെര്‍വിയന്റ’ (ദി സെര്‍വന്റ്)  എന്ന പേരിൽ വിശുദ്ധ വിസെന്റ മരിയ ലോപ്പസിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ പെറുവിലും, മെക്സിക്കോയിലും ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. സ്പെയിനിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച, 1847-1890 കാലയളവില്‍  ജീവിച്ചിരുന്ന വിശുദ്ധ മരിയ ലോപ്പസ് തന്നെയാണ് റിലീജിയസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന് രൂപം നല്‍കിയത്. യുക്രൈനില്‍ നിന്നും രക്ഷപ്പെട്ട ഒരു വീട്ടുജോലിക്കാരി മോഷണ കുറ്റത്തിന് അറസ്റ്റിലാവുകയും, ജയിലില്‍വെച്ച് അവര്‍ കണ്ടുമുട്ടിയ ലൈംഗീകതൊഴിലാളികളായ ജൂലിയ, മിഖായേല

Latest Posts

Don’t want to skip an update or a post?