ഓക്ലൻഡ്: ന്യൂസിലാൻഡിലെ സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ‘യൂത്ത് ലീഡേഴ്സ് സമ്മിറ്റ് 2023’ന് (വൈ.എൽ.എസ്) ഏപ്രിൽ 22ന് തുടക്കമാകും. ഏപ്രിൽ 25വരെ ഓക്ലൻഡിൽ നടക്കുന്ന വൈ.എൽ.എസിന് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, മെൽബൺ യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, എസ്.എം.വൈ.എം ഗ്ലോബൽ കൗൺസിൽ വൈസ് പ്രസിഡന്റ് ജൊആൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം വഹിക്കും.
യുവജനങ്ങളെ ഇടവക പ്രവർത്തനങ്ങളിലേക്ക് കൂടുതലായി നയിക്കുക, സുവിശേഷവത്ക്കരണ ശുശ്രൂഷളിൽ വ്യാപൃതരാക്കാൻ പ്രചോദിപ്പിക്കുക എന്നിവയാണ് സമ്മിറ്റിന്റെ ലക്ഷ്യങ്ങൾ. വൈ.എൽ.എസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർമാരായ ജേക്കബ് ആനിത്തോട്ടം, ക്രിസ്റ്റി മാത്തച്ചൻ എന്നിവർ അറിയിച്ചു.
ന്യൂസിലൻഡിലെ വിവിധ ഇടവകയിൽ നിന്നുള്ള യുവജന നേതാക്കൾ പങ്കെടുക്കുന്ന സമ്മിറ്റ് ന്യൂസിലൻഡിൽ പുതിയ യുവജന മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന് എസ്.എം.വൈ.എം ന്യൂസിലാൻഡ് ഭാരവാഹികൾ അറിയിച്ചു. സമ്മിറ്റിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ന്യൂസിലാൻഡിലെ സീറോ മലബാർ മിഷൻ കോർഡിനേറ്റർ ഫാ. ജോർജ് അരീക്കൽ സി.എസ്.എസ്.ആർ, ഓക്ലൻഡിലെ സീറോ മലബാർ മിഷൻ അസിസ്റ്റന്റ് ചാപ്ലൈൻ ഫാ. തോമസ് ചെറുകാനയിൽ, എസ്.എം.വൈ.എം ന്യൂസിലാൻഡ് അനിമേറ്റർ മനോജ് തോമസ് എന്നിവർ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *