Follow Us On

02

May

2024

Thursday

ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിൽ പതിനായിരങ്ങൾ  പങ്കുചേർന്ന ദിവ്യകാരുണ്യ പ്രദക്ഷിണം

ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിൽ പതിനായിരങ്ങൾ  പങ്കുചേർന്ന ദിവ്യകാരുണ്യ പ്രദക്ഷിണം

സിഡ്‌നി: ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) അവിസ്മരണീയമാക്കി ഓസ്‌ട്രേലിയൻ സഗരമായ സിഡ്‌നി നിവാസികൾ. ‘വോക്ക് വിത്ത് ക്രൈസ്റ്റ്’ എന്ന പേരിൽ നഗരനിരത്തിൽ സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പതിനായിരത്തിൽപ്പരം പേരാണ് ഇത്തവണ അണിചേർന്നത്. ദൈവസ്തുതികൾ ആലപിച്ചും പ്രാർത്ഥനകൾ ഉരുവിട്ടും നീങ്ങിയ വിശ്വാസികളുടെ കൂട്ടത്തിൽ കുട്ടികൾമുതൽ വയോധികർവരെ അണിചേർന്നതും ശ്രദ്ധേയമായി.

മാർട്ടിൻ പ്ലേസിൽ നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം സെന്റ് മേരീസ് കത്തീഡ്രലിൽ ദിവ്യകാരുണ്യ ആശീർവാദത്തോടെയാണ് സമാപിച്ചത്. ദിവ്യകാരുണ്യത്തെ കുറിച്ചുള്ള വിശുദ്ധ തോമസ് അക്വീനാസിന്റെ വിഖ്യാത രചനയായ ‘ടാന്റം എർഗോ’ പ്രദക്ഷിണത്ത് മുന്നോടിയായി ആലപിച്ചത് പലർക്കും വൈകാരിക അനുഭവമായി. ബ്രിജിഡിൻ കോളേജ് ക്വയർ ടീമിന്റെ നേതൃത്വത്തിലായിരുന്നു ആലാപനം. സിന്ഡി ആർച്ച്ബിഷപ്പ് ആന്തണി ഫിഷർ വിശ്വാസികൾക്ക് സന്ദേശം നൽകി.

‘നമ്മുടെ കത്തോലിക്കാ പൈതൃകം സംരക്ഷിക്കപ്പെടുന്നത് ക്രിസ്തുവിന്റെ പ്രബോധത്താലാണെന്ന വസ്തുത ഇന്നത്തെ തിരുനാൾ ദിനം നമ്മെ ഓർമിപ്പിക്കുന്നു. അവിടുന്ന് ഇവിടെയുണ്ട്- മാംസവും രക്തവുമായി, ശരീരവും ആത്മാവുമായി, ദൈവത്വവും മനുഷത്വവുമായി… അവിടുന്ന് നമുക്ക് ഓരോരുത്തർക്കുമായി സന്നിഹിതനാണ്,’ ആർച്ച്ബിഷപ്പ് ഫിഷർ ഫേസ്ബുക്കിൽ കുറിച്ചു. പ്രസ്തുത രഹസ്യം ഉൾക്കൊണ്ടാൽ അത് ക്രിസ്തീയ ജീവിതത്തിന്റെ മുഴുവൻ ഉറവിടമാണെന്നത് നമുക്ക് കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഡ്നി അതിരൂപതയിൽ ആറ് ലക്ഷത്തിൽപ്പരമാണ് കത്തോലിക്കാ ജനസംഖ്യ. കോർപ്പസ് ക്രിസ്റ്റിയോട് അനുബന്ധിച്ച് ബ്രിസ്ബേൻ, ഹോബാർട്ട് എന്നിവയുൾപ്പെടെ മറ്റ് പ്രമുഖ ഓസ്ട്രേലിയൻ നഗരങ്ങളിൽ ക്രമീകരിച്ച ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളിലും ആയിരങ്ങളാണ് അണിചേർന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?