Follow Us On

23

December

2024

Monday

ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു; അന്വേഷണം ഊർജിതമാക്കി ജർമൻ അധികൃതർ

ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു; അന്വേഷണം ഊർജിതമാക്കി ജർമൻ അധികൃതർ

ബ്രസീൽ: ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിയാറുണ്ടായിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു. പാപ്പയുടെ സ്വദേശമായ ജർമനിയിലെ ബവേറിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഓസ്വാൾഡ് ദൈവാലയത്തിൽ നിന്നാണ് കുരിശ് നഷ്ടമായത്. സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും അവിടെനിന്ന് പണവും നഷ്ടപ്പെട്ടതായും പൊലീസ് അറിയിച്ചു.

1951ൽ ഇതേ ദൈവാലയത്തിൽ വച്ചായിരുന്നു ബെനഡിക്ട് പാപ്പയുടെ പൗരോഹിത്യസ്വീകരണം. 2020ൽ നടന്ന ദൈവാലയ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം പാപ്പ സമ്മാനിച്ച നൽകിയ ഈ കുരിശ് ചില്ലുകൂട്ടിൽ ദൈവാലയത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രസ്തുത കുരിശുരൂപം കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാകാത്തതാണെന്ന ബോധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ദൈവാലയം സ്ഥിതി ചെയ്യുന്ന ട്രൗൺസ്റ്റീനിലെ അറ്റോർണിയുടെ കാര്യാലയമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ദൈവാലയപരിസരത്ത് ആരെയെങ്കിലും കണ്ടോ എന്നറിയാൻ സമീപവാസികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭാവിയിൽ ബെനഡിക്ട് പാപ്പ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തപ്പെടാൻ സാധ്യതയുള്ളതിനാൽ അന്വേഷണം കൂടുതൽ സജീവമാക്കുമെന്നാണ് ലഭിക്കുന്നവിവരം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?