Follow Us On

08

October

2024

Tuesday

ലോക യുവജന സംഗമ വേദിയിലെ പ്രഭാഷകരുടെ നിരയിൽ ഒരു മലയാളി അൽമായനും; അഭിമാന താരമായി സോജിൻ സെബാസ്റ്റ്യൻ

ലോക യുവജന സംഗമ വേദിയിലെ പ്രഭാഷകരുടെ നിരയിൽ ഒരു മലയാളി അൽമായനും; അഭിമാന താരമായി സോജിൻ സെബാസ്റ്റ്യൻ

മെൽബൺ: ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ  പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമ വേദിയിലെ മുഖ്യപ്രഭാഷകരുടെ നിരയിൽ മലയാളിയായ അൽമായനും. ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ  രൂപത യൂത്ത് അപ്പോസ്‌തേലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യനാണ് മുഖ്യപ്രഭാഷകരിൽ ഒരാളായി നിയോഗിതനായത്. ‘മാതാവിന്റെ ശിഷ്യത്വത്തിലൂടെയുള്ള നേതൃത്വം’ എന്ന വിഷയത്തിലാണ് പ്രസ്തുത കോൺഫറൻസ്. ഓഗസ്റ്റ് മൂന്ന് ഉച്ചയ്ക്ക് 2.00മുതൽ 3.00 വരെ കോൺഫറൻസിന് ഫോറം ലിസ്‌ബോവ അസംബ്ലിയ മുനിസിപ്പൽ ഡി ലിസ്‌ബോവയാണ് വേദി.

അന്താരാഷ്ട്ര പ്രശസ്തി നേടിയ ലോക യുവജന സംഗത്തിലെ ഈ കോൺഫറൻസിന് നേതൃത്വം നൽകുന്ന ഓഷ്യാനിയ മേഖലയിൽ നിന്നുള്ള ചുരുക്കം ചില പ്രമുഖരിൽ ഒരാളാണ് സോജിൻ സെബാസ്റ്റ്യൻ. ഓഷ്യാനിയ മേഖലയിലെ കത്തോലിക്കരുടെ വിശ്വാസ പരിപോഷണത്തിന് സീറോ മലബാർ എപ്പാർക്കി നിർവഹിക്കുന്ന നിർണായക സ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്.

യുവജനങ്ങളാണ് സഭയുടെ ഭാവി എന്നത് ഉദ്‌ഘോഷിക്കാനും യുവജന പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1986ൽ ആഗോള യുവജന ദിനാഘോഷത്തിന് തുടക്കമിട്ടത്. രൂപതാതലത്തിൽ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടായിരുന്നു ആരംഭം. പിന്നീട് 1991ലാണ്, രണ്ടോ മൂന്നോ വർഷംകൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സംഗമങ്ങൾക്ക് രൂപം നൽകിയത്.

ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളും അർപ്പിക്കപ്പെടുന്ന, വിശ്വാസ പ്രബോധനങ്ങളും പ്രഭാഷണങ്ങളും സംഗീത സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറുന്ന ലോക യുവജന സംഗമത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്, സംഗമവേദിയിൽ ഒരുക്കുന്ന കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യങ്ങൾ. ആയിരക്കണക്കിന് വൈദീകർ കാർമികത്വം വഹിക്കുന്ന കുമ്പസാരകൂടുകളിൽ അനുരജ്ഞകൂദാശ സ്വീകരിക്കാൻ അണയുന്നത് ലക്ഷങ്ങളാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?