Follow Us On

24

July

2024

Wednesday

കത്തോലിക്കാ ദമ്പതികളുടെ ക്ഷമ കണ്ണുതുറപ്പിച്ചു, നാല് കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഡ്രൈവർക്ക് മാനസാന്തരം!

സച്ചിൻ എട്ടിയിൽ

കത്തോലിക്കാ ദമ്പതികളുടെ ക്ഷമ കണ്ണുതുറപ്പിച്ചു, നാല് കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഡ്രൈവർക്ക് മാനസാന്തരം!

ലൈല അബ്ദളള- ഡാനി അബ്ദളള എന്നീ പേരുകൾ ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടാവില്ല. എന്നാൽ, തങ്ങളുടെ മൂന്ന് കുഞ്ഞുങ്ങളുടെയും മരണത്തിന് കാരണക്കാരനായ ഡ്രൈവറോട് നിരുപാധികം ക്ഷമിച്ച ഓസ്‌ട്രേലിയൻ ദമ്പതികളെ കുറിച്ച് ഒരിക്കലെങ്കിലും കേൾക്കാത്തവരുണ്ടാവില്ല. കാരണം, ശത്രുവിനെവരെ സ്‌നേഹിക്കണമെന്ന ക്രിസ്തുവിന്റെ വചനം ജീവിതത്തിൽ പാലിച്ച ആ ദമ്പതികളുടെ സാക്ഷ്യം അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ ഇടംപിടിച്ചിരുന്നു.

ആ ക്രിസ്ത്യൻ ക്ഷമയുടെ ശക്തിക്ക് എത്രമാത്രം സ്വാധീനശക്തിയുണ്ടെന്ന് വെളിവാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്- മദ്യപിച്ച് വാഹനമോടിച്ച് കുഞ്ഞുങ്ങളുടെ ജീവൻ അപഹരിച്ചതിനെ തുടർന്ന് ജയിൽശിക്ഷ അനുഭവിക്കുന്ന സാമുവൽ ഡേവിഡ്‌സൺ, ക്രിസ്തുവിനെ തന്റെ രക്ഷകനും നാഥനുമായി സ്വീകരിച്ച് കത്തോലിക്കാ വിശ്വാസം പുൽകാൻ ഒരുങ്ങുന്നു!

മൂന്ന് വർഷം മുമ്പ്, 2020ലാണ് ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിൽ കാറപകടത്തിൽ മരണമടഞ്ഞെന്ന വാർത്ത ഒരു രാജ്യത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയത്. ഒരു മദ്യപാനി ഓടിച്ചിരുന്ന കാറടിച്ചാണ് മാറോനൈറ്റ് കത്തോലിക്ക വിശ്വാസികളായ ലൈല അബ്ദളള- ഡാനി അബ്ദളള ദമ്പതികളുടെ മക്കളായ ആന്റണി, ഏഞ്ചലീന, സിയന്ന എന്നിവർ കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ വേറൊനിക്ക എന്ന കുട്ടിയും അപകടത്തിൽ കൊല്ലപ്പെട്ടു. നടപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇവരുടെ നേർക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.

എന്നാൽ, ലോകത്തിന്റെ മുഴുവനും ശ്രദ്ധയും ആകർഷിച്ച മറ്റൊരു കാര്യം അപകടത്തിന് പിന്നാലെ സംഭവിച്ചു. മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കൾ കാറോടിച്ചിരുന്ന സാമുവൽ ഡേവിഡ്‌സണിനോട് ക്ഷമിക്കാൻ തയാറായി. അബ്ദളള ദമ്പതികളുടെ ക്ഷമ, ജയിൽ ശിക്ഷ അനുഭവിക്കുന്ന സാമുവൽ ഡേവിഡ്‌സണിന്റെ ഹൃദയത്തെ ആഴമായി സ്പർശിക്കുകയും അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഡാനി അബ്ദളളതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ അനുദിനം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഡേവിഡ്‌സൺ ദിവസവും മൂന്ന് തവണ ജപമാല ചൊല്ലുകയും ബൈബിൾ പഠനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് സ്റ്റാൻഡ് ഫോർ ട്രൂത്ത് എന്ന പോട്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഡാനി അബ്ദളള വെളിപ്പെടുത്തുകയായിരുന്നു. സ്വർഗത്തിലുള്ള തന്റെ കുട്ടികളുടെ മധ്യസ്ഥമാണ് ഡ്രൈവറുടെ മാനസാന്തരത്തിന് കാരണമായതെന്നും അദ്ദേഹം പറയുന്നു.

റോബർട്ട് പിയറി എന്ന വൈദീകനെ സാമുവൽ ഡേവിഡ്‌സണിന് പരിചയപ്പെടുത്തിയ സഹതടവുകാരനും ഈ മാനസാന്തരത്തിൽ നിർണായക പങ്കുണ്ട്. ഡാനിയുടെ ആത്മീയ ഗുരുവായിരുന്നു ഫാ. റോബർട്ട്. ഇതറിയാതെയാണ് സഹതടവുകാരൻ ഫാ. പിയറിയെ ഡേവിഡ്‌സണിന് പരിചയപ്പെടുത്തിയത്. പിന്നാലെ ഫാ. പിയറി അയാളെ ജയിലിൽ സന്ദർശിക്കുകയും കുമ്പസാരിപ്പിക്കുകയും ചെയ്തു.

ലോകത്തിനു മുഴുവൻ താൻ വെറുക്കപ്പെട്ടവൻ ആയിരുന്നുവെന്നും, കുട്ടികളുടെ മാതാപിതാക്കൾ തന്നോട് ക്ഷമിച്ചത് ജീവിതത്തെ മറ്റൊരു തരത്തിൽ നോക്കിക്കാണാൻ തന്നെ പ്രേരിപ്പിച്ചെന്നും അത് തന്റെ ഹൃദയ പരിവർത്തനത്തിന് കാരണമായെന്നും വൈദികനോട് ഡേവിഡ്‌സൺ വെളിപ്പെടുത്തിയ കാര്യം സ്റ്റാൻഡ് ഫോർ ട്രൂത്ത് പോട്കാസ്റ്റിന്റെ അവതാരകനായ ചാർലി ബാക്കോസിനോട് ഡാനിവിശദീകരിച്ചതോടെയാണ് ഈ മാനസാന്തര കഥ പുറം ലോകം അറിഞ്ഞത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?