Follow Us On

14

May

2025

Wednesday

  • ‘കോഡൻ മാതാവ്’ ഒരു അപൂർവ ചരിത്രം!

    ‘കോഡൻ മാതാവ്’ ഒരു അപൂർവ ചരിത്രം!0

    പാപ്പമാർ കിരീടധാരണം നടത്തിയിട്ടുള്ള കന്യാമറിയത്തിന്റെ നൂറു കണക്കിന് ചിത്രങ്ങളും തിരുരൂപങ്ങളും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും കിഴക്കൻ പോളണ്ടിലെ കോഡാനിലുള്ള ഐക്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിന് പറയാനുള്ളത് അല്പം വ്യത്യസ്ഥവുമായൊരു ചരിത്രമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് പോളണ്ടിലെ പ്രഭുക്കന്മാരിൽ ഒരാൾ പാപ്പയിൽ നിന്ന് മോഷ്ടിച്ച ഈ ചിത്രം ഇപ്പോൾ, യുദ്ധത്തിന്റെ ഭീഷണിയിലായിരിക്കുന്ന ഒരു പ്രദേശത്ത് ഐക്യത്തിന്റെ പ്രതീകമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോഡൻ മാതാവിനെ ‘ഐക്യത്തിന്റെ മാതാവ്’ എന്ന് വിളിച്ചത്. കോഡൻ മാതാവിന്റെ കഥ

  • അമ്മയോര്‍മ

    അമ്മയോര്‍മ0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 15, അമ്മയോര്‍മകളുടെ മഹാദിനം. സ്വാതന്ത്ര്യലബ്ധിയുടെ സ്മരണകള്‍ തുളുമ്പുന്ന ഉത്സവദിനം. തിന്മയുടെ ശക്തിയില്‍ അടിപ്പെട്ടുപോയ മാനവരാശിക്ക് സാക്ഷാല്‍ വിമോചകന്‍ പിറന്ന മണ്ണ്; അമ്മ മറിയം. വൈദേശിക അധിനിവേശങ്ങള്‍ക്ക് കീഴമര്‍ത്തപ്പെട്ടിരുന്ന ബഹുജനത്തിന് സ്വാതന്ത്ര്യം പിറന്ന മണ്ണ്; ഭാരതമണ്ണ്. ശരിക്കും ഓര്‍മകളുടെ ആഘോഷം നടക്കുന്ന ദിനം. ഉന്നതബോധ്യങ്ങളുടെയും തീക്ഷ്ണ നിശ്ചയങ്ങളുടെയും തീവ്രനിലപാടുകളുടെയും സുന്ദരസ്വപ്നങ്ങളുടെയും അവിരാമ പരിശ്രമങ്ങളുടെയും അഗാധസ്‌നേഹത്തിന്റെയും ആത്മത്യാഗത്തിന്റെയും തപോനിഷ്ഠകളുടെയും വ്രതശുദ്ധിയുടെയും ഉപവാസങ്ങളുടെയും ഉപാസനകളുടെയും അഹിംസയുടെയും ബലിദാനങ്ങളുടെയുമെല്ലാം പവിത്രസ്മൃതികളുടെ ആഘോഷമാണിത്. ഇനി വരുന്നൊരു തലമുറയ്ക്ക്

  • സ്വാതന്ത്ര്യം;  പരിശുദ്ധ മറിയത്തിന്റെ ജീവിതത്തില്‍

    സ്വാതന്ത്ര്യം; പരിശുദ്ധ മറിയത്തിന്റെ ജീവിതത്തില്‍0

     ഫാ. തോമസ് തേയ്ക്കാനത്ത് എംഎഫ് 1939 മുതല്‍ 1945 വരെ പരിശുദ്ധ സിംഹാസനം നേരിട്ട രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളും അരാജകത്വങ്ങളും ക്രിസ്തീയ വിശ്വാസജീവിതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. റഷ്യയില്‍ ശക്തി പ്രാപിച്ച വിശ്വാസത്തിന് എതിരെയുള്ള പടനീക്കങ്ങളും കമ്യൂണിസത്തിന്റെ വരവും ജര്‍മന്‍ ഭരണകൂടം നടത്തിയ കൂട്ടക്കൊലകളും അതിനിരയായ ജനങ്ങളും തിരുസഭയെയും മാര്‍പാപ്പയെയും പ്രതിസന്ധിയിലാക്കി. ഈ പശ്ചാത്തലത്തില്‍, പരിശുദ്ധ മറിയം തന്റെ മകന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട സഭാമക്കളുടെ വിശ്വാസം ക്ഷയിക്കാതെ എന്നും കാത്തുസംരക്ഷിക്കുന്നുവെന്ന വിശ്വാസം സഭയില്‍ പ്രബലമായി. 1950 നവംബര്‍

  • സ്വർഗാരോപണം: മുന്തിരിക്കുലകളുടെ വാഴ്ത്തു തിരുനാൾ! കേട്ടിട്ടുണ്ടോ ഈ ശ്ലൈീഹിക പാരമ്പര്യം?0

    ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നതിന് ഏറ്റവും ഒടുവിൽ സാക്ഷ്യം വഹിച്ച തോമാ ശ്ലീഹായാണ് പക്ഷേ, ദൈവമാതാവിന്റെ സ്വർഗാരോപണത്തിന് ആദ്യം സാക്ഷിയായത്! പൗരസ്ത്യ സഭകളിൽ നിലനിൽക്കുന്ന ആ ശ്ലൈഹീക പാരമ്പര്യം ഒരുപക്ഷേ, പലർക്കും പുത്തനറിവായിരിക്കും. പരിശുദ്ധ ദൈവമാതാവുമായി ബന്ധപ്പെട്ട് സുറിയാനി സഭകളിൽ നിലനിൽക്കുന്ന ഏറ്റവും പഴക്കമേറിയ പാരമ്പര്യമാണ് മാതാവിന്റെ സ്വർഗാരോപണം. ദൈവമാതാവിന്റെ സ്മരണയുമായി ബന്ധപ്പെട്ട് സഭ ആചരിക്കുന്ന മൂന്ന് തിരുനാളുകളിൽ സുപ്രധാനമാണ് മുന്തിരിക്കുലകൾ വാഴ്ത്തുന്ന കരേറ്റ തിരുനാൾ അഥവാ സ്വർഗാരോപണം. അതുമായി ബന്ധപ്പെട്ട വാമൊഴി പാരമ്പര്യം ഇപ്രകാരമാണ്: മാതാവിന്റെ മരണത്തിനുശേഷം

  • ഫെയ്‌സ് ഓഫ്  ദി ഫെയ്‌സ്‌ലെസ്‌

    ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലെസ്‌0

    ജോസഫ് മൈക്കിള്‍ ”ഈ സിനിമ ഒരു ഓസ്‌കര്‍ അര്‍ഹിക്കുന്നു.” ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ എന്ന സിനിമയുടെ പ്രിവ്യൂ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാഗസിന്റെ മുന്‍ ഇന്ത്യന്‍ ചീഫ് എഡിറ്റര്‍ മോഹന്‍ ശിവാനന്ദ് നടത്തിയ ആദ്യപ്രതികരണമായിരുന്നത്. ഇത്ര മനോഹരമായ സിനിമ ഞാന്‍ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നും ഈ സിനിമ ആരും കാണാതെപോകരുതെന്നും തുടര്‍ന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട 50 പേരടങ്ങുന്ന അതിഥികള്‍ക്കായിട്ടായിരുന്നു ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസിന്റെ’

  • ഭൂമിയിൽ സ്വർഗം ആസ്വദിക്കാൻ ഏഴ് കുറുക്കുവഴികൾ! അന്നും ഇന്നും എന്നും പ്രസക്തം കോൾബെയുടെ നിർദേശങ്ങൾ0

    ഇന്ന് (ഓഗസ്റ്റ് 14) വിശുദ്ധ മാക്‌സിമില്യൻ കോൾബെയുടെ തിരുനാൾ. സ്വർഗം മുന്നിൽ കണ്ട് ജീവിച്ച വിശുദ്ധ കോൾബെ ഭൂമിയിൽ സ്വർഗരാജ്യത്തിന്റെ മുന്നാസ്വാദനം അനുഭവിക്കാൻ പങ്കുവെച്ച കറുക്കുവഴികൾ വായിക്കാം, ഈ അനുഗൃഹീത ദിനത്തിൽ. ദുരിതം നിറഞ്ഞ നമ്മുടെ നൂറ്റാണ്ടിന്റെ സ്വർഗീയ മധ്യസ്ഥൻ- വിശുദ്ധ മാക്‌സിമില്യൻ കോൾബെയെ ഇപ്രകാരമാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശേഷിപ്പിച്ചത്. ചെറുപ്പം മുതൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ തീരുമാനിക്കുകയും ഒടുവിൽ മറ്റൊരാൾക്ക് ജീവൻ കൊടുത്ത് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു വിശുദ്ധ മാക്‌സിമില്യൻ കോൾബെ. ഒരിക്കൽ

  • ‘മദ്യരഹിത’ കേരളത്തിലെ  വിസ്മയ കാഴ്ചകള്‍

    ‘മദ്യരഹിത’ കേരളത്തിലെ വിസ്മയ കാഴ്ചകള്‍0

    അഡ്വ. ചാര്‍ളി പോള്‍  (ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവാണ്). ‘മദ്യരഹിത കേരള’മാണ്  ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം ‘മദ്യ’കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നു: ”മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി  സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.” സമാനമായ വാഗ്ദാനം 2016-ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍

  • അന്യസംസ്ഥാന തൊഴിലാളികള്‍  കേരളത്തിന് ഭീഷണിയാവരുത്‌

    അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണിയാവരുത്‌0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ഏതാനും ദിവസം മുമ്പാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേവലം അഞ്ചുവയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആലുവാ നഗരത്തിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍വച്ച് ക്രൂരമായ ലൈംഗികപീഡനത്തിന് വിധേയയാക്കിയശേഷം ആ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത് ബീഹാര്‍ സ്വദേശികളായ അന്യസംസ്ഥാനത്തൊഴിലാളികളുടെ മകള്‍. കുറ്റവാളിയായ അഷ്ഫാക് ആലം എന്നയാളും ബീഹാര്‍ സ്വദേശി തന്നെ. അഷ്ഫാക് എന്ന വാക്കിന്റെ അര്‍ത്ഥമോ ‘ദയ’, ‘കാരുണ്യം’ എന്നൊക്കെയാണ്. എന്തൊരു വിരോധാഭാസം! കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയ വേളയില്‍, ഏതാനും

Latest Posts

Don’t want to skip an update or a post?