Follow Us On

23

April

2024

Tuesday

  • പട്ടാളത്തിനു മുമ്പില്‍ പതറാതെ  നിന്ന പതിനഞ്ചുകാരന്‍..!

    പട്ടാളത്തിനു മുമ്പില്‍ പതറാതെ നിന്ന പതിനഞ്ചുകാരന്‍..!0

    സ്പാനിഷ് ആഭ്യന്തര യുദ്ധം കൊടുംപിരി കൊണ്ടിരിക്കുന്ന കാലം. വര്‍ഷം 1936. മതപീഡനത്തിന്റെ ഭാഗമായി പട്ടാളക്കാര്‍ വീടുകള്‍തോറും കയറിയിറങ്ങി ആളുകളെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചുകൊണ്ടിരുന്നു. ആ വര്‍ഷം ജൂലൈ 20ന് പട്ടാളക്കാര്‍ ആ ഭവനത്തിലുമെത്തി. ഫ്രാന്‍സിസ്‌കോ എന്ന പതിനഞ്ചുകാരന്റെ പിതാവിനെ അറസ്റ്റ് ചെയ്യാന്‍വേണ്ടിയായിരുന്നു അത്. അപ്പോഴാണ് ഫ്രാന്‍സിസ്‌കോ ധരിച്ചിരുന്ന കര്‍മലമാതാവിന്റെ ഉത്തരീയം പട്ടാളക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. അത് ഉപേക്ഷിക്കണമെന്ന പട്ടാളക്കാരുടെ ഉത്തരവ് നിരസിക്കാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു. ഉത്തരീയം ഉപേക്ഷിച്ചില്ലെങ്കില്‍ കുടുംബത്തോടൊപ്പം അറസ്റ്റ് ചെയ്യുമെന്നായി പട്ടാളക്കാര്‍. എന്നാല്‍,

  • സംവിധാനങ്ങളുടെ ഇരകള്‍

    സംവിധാനങ്ങളുടെ ഇരകള്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ നാല് കോഴികളെ ഇടാവുന്ന ഒരു കൂട്ടില്‍ ഇരുപത് കോഴികളെ പാര്‍പ്പിച്ചാല്‍ അവ പരസ്പരം കൊത്തും, ആക്രമിക്കും. കോഴികളുടെ ഈ ആക്രമണരീതി സ്വാഭാവികശൈലിയല്ല, മറിച്ച് അപര്യാപ്ത സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്നതിന്റെ ബാഹ്യസ്ഫുരണങ്ങളാണ്. പത്ത് പശുക്കളെ കെട്ടാവുന്ന തൊഴുത്തില്‍ നാല്‍പത് പശുക്കളെ അന്തിയുറങ്ങാന്‍ കെട്ടിയാല്‍ ഒന്നുപോലും ഉറങ്ങില്ല എന്നുമാത്രമല്ല, പരസ്പരം കുത്തിയും ആക്രമിച്ചും ചുറ്റുവട്ടങ്ങളെപ്പോലും അസ്വസ്ഥമാക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ പശുക്കളെ ആക്രമകാരികളാക്കുന്നത് അവയുടെ ജീവിതസാഹചര്യവും ആവാസസംവിധാനങ്ങളുമാണ്. തികച്ചും അപര്യാപ്തവും അരക്ഷിതവുമായ സാഹചര്യത്തില്‍ എല്ലാ ജീവികളും നിലനില്‍പിനായ

  • ആവാസം

    ആവാസം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധാത്മാവിന്റെ ചൈതന്യത്തില്‍ നിറഞ്ഞ് മാളികമുറിയില്‍നിന്നും നിരുപാധിക സ്‌നേഹത്തിന്റെ സാര്‍വകാലികഭാഷ പുറപ്പെട്ട ദിനമായിരുന്നു നാം ആഘോഷിച്ച പന്തക്കുസ്ത തിരുനാള്‍. അഗ്നിയില്‍ സ്ഫുടം ചെയ്ത ആദിമസഭയുടെ ഭാവവും താളവും മെനഞ്ഞ ദിനം. പിന്നീട് സഭാപിതാക്കന്മാര്‍ സകല നല്‍വരങ്ങളും പ്രവഹിച്ച ആ മഹാദിനത്തിന്റെ സ്മരണയില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ‘പരിശുദ്ധാത്മാവേ, നിന്റെ സകല ദാനങ്ങളും നല്കി ഞങ്ങളില്‍വന്നു വസിച്ചു കവിഞ്ഞൊഴുകണമേ’ എന്ന്. വിശുദ്ധ സ്‌നാനത്തിലൂടെ ആത്മവ്യാപാരത്തിന്റെ ആദ്യപടി നിറവേറി. Coming. വന്നു. രണ്ടാംപടി വസിക്കുകയാണ്. അയശറശിഴ. മൂന്നാം

  • വന്യമൃഗശല്യം; ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

    വന്യമൃഗശല്യം; ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്0

    കൊച്ചി: വന്യമൃഗങ്ങള്‍ക്ക് കടിച്ചുകീറാന്‍ മനുഷ്യനെ എറിഞ്ഞുകൊടുക്കുന്ന ക്രൂരതയ്ക്ക് നീതിപീഠങ്ങള്‍ ഒത്താശചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹം മുന്നോട്ടു വരണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അരിക്കൊമ്പന്‍ വിദഗ്ദ്ധസമിതി പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരള ഹൈക്കോടതിലേക്ക് നടത്തിയ കര്‍ഷക പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പന്‍ വിഷയത്തില്‍ യാതൊരു വൈദഗ്ധ്യവുമില്ലാത്ത 5 പേരെ ചേര്‍ത്ത് വിദഗ്ദ്ധസമിതിയുണ്ടാക്കി അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ കാട്ടില്‍

  • കേരളത്തിലെ   തൊഴിലില്ലായ്മയും ചില പരിഹാരങ്ങളും

    കേരളത്തിലെ തൊഴിലില്ലായ്മയും ചില പരിഹാരങ്ങളും0

    ജസ്റ്റിന്‍ ജോര്‍ജ് (കളമശേരി സെന്റ് പോള്‍സ് കോളജിലെ അസിസ്റ്റന്റ്പ്രഫസറാണ് ലേഖകന്‍) സാര്‍വത്രിക സാക്ഷരത, പ്രാപ്യവും സാര്‍വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം, കുറഞ്ഞ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക്, ലിംഗസമത്വം മുതലായ സുപ്രധാന വിദ്യാഭ്യാസ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ വിജയം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായോ വികസ്വരരാഷ്ട്രങ്ങളുമായോ മാത്രമല്ല, വികസിതരാജ്യങ്ങളുമായി പോലും താരതമ്യപെടുത്താറുണ്ട്. എങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, വിദ്യാഭാസത്തിനനുസരിച്ചുള്ള തൊഴില്‍ നല്‍കുന്നതിലും നമ്മുടെ സംസ്ഥാനം വളരെയധികം മുന്നോട്ടുപോകേണ്ടതുണ്ട് എന്നത് യാഥാര്‍ത്ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. മാറുന്ന തൊഴില്‍മേഖല

  • സ്വയം ശിക്ഷിക്കുന്ന ജീവിതങ്ങള്‍

    സ്വയം ശിക്ഷിക്കുന്ന ജീവിതങ്ങള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) എല്ലാവരും അവരവരുടെ നല്ല ഭാവി ആഗ്രഹിക്കുന്നുണ്ട്; അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട് എന്നാണല്ലോ സങ്കല്‍പം. എന്നാല്‍ സ്വയം ശിക്ഷിക്കുന്നവരുടെയും സ്വയം നശിപ്പിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന കാഴ്ചയാണ് നാം കാണുന്നത്. മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മള്‍ അറിയുന്ന സംഭവങ്ങള്‍തന്നെയാണ് ഇതിനുള്ള ഉദാഹരണങ്ങള്‍. എന്തുമാത്രം ദുഷ്ടത്തരങ്ങളുടെ കഥകളാണ് നിത്യേനയെന്നവണ്ണം പുറത്തുവരുന്നത്. ഇതില്‍ അധികം സംഭവങ്ങളിലെയും കഥാപാത്രങ്ങള്‍ യുവജനങ്ങളാണ്. അധികംപേരും ജയിലില്‍ ആകുന്നത് താഴെ പറയുന്ന കുറ്റകൃത്യങ്ങള്‍മൂലമാണ് എന്നുതോന്നുന്നു: കള്ളക്കടത്ത്, കള്ളനോട്ട്, ലഹരിവ്യാപാരം, കൊലപാതകം, പോക്‌സോ,

  • കാട്ടുകോഴിക്കുള്ള പരിഗണനപോലും മലയോരങ്ങളിലെ ജനങ്ങള്‍ക്കില്ല: മാര്‍ പാംപ്ലാനി

    കാട്ടുകോഴിക്കുള്ള പരിഗണനപോലും മലയോരങ്ങളിലെ ജനങ്ങള്‍ക്കില്ല: മാര്‍ പാംപ്ലാനി0

    കട്ടപ്പന: കാട്ടുകോഴിക്കുള്ള സംരക്ഷണവും പരിഗണനയുംപോലും മലയോരമേഖലയിലെ ജനങ്ങള്‍ക്കില്ലെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വെള്ളയാംകുടിയില്‍ നടന്ന ഇടുക്കി രൂപതയിലെ മതാധ്യാപക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയും മലബാറും സമാന സ്വഭാവമുള്ള പ്രദേശങ്ങളാണ്. രണ്ടിടത്തുമുള്ള സാമൂഹിക പ്രശ്‌നങ്ങളും ഒന്നുതന്നെയാണ്. വന്യമൃഗ ശല്യംകൊണ്ട് കര്‍ഷകര്‍ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലായപ്പോഴും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നികുതി വര്‍ധനവിലൂടെ ജനങ്ങളുടെമേല്‍ തേര്‍വാഴ്ച നടത്തുകയാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.   തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരോടാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. 22 മലയാളം സിനിമകളിലാണ്

  • കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ

    കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ0

    കോട്ടയം: കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ. സിസ്റ്റര്‍ മേരി ആന്‍സ ഡിഐഎച്ച് ആണ് വിജയപുരം രൂപതയുടെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത്. ഡോട്ടേഴ്‌സ് ഓഫ് ഇമ്മാക്യുലേറ്റ് ഹാര്‍ട്ട് സഭാംഗമായ സിസ്റ്റര്‍ മേരി ആന്‍സ വൈസ് ചാന്‍സലറായി ചുമതലയേറ്റു. സിസ്റ്റര്‍ മേരി ആന്‍സ ബംഗളൂരു സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനോന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്. മൂന്നാര്‍, ചിത്തിരപുരം നിത്യസഹായമാതാ ഇടവകയിലെ കുമ്പോളത്തുപറമ്പില്‍ ഫിലിപ്പ്-ത്രേസ്യ ദമ്പതികളുടെ മകളാണ്.

Latest Posts

Don’t want to skip an update or a post?