Follow Us On

28

April

2024

Sunday

  • കേരളത്തെ  ആര് രക്ഷിക്കും?

    കേരളത്തെ ആര് രക്ഷിക്കും?0

    സ്വന്തം ലേഖകന്‍ കോഴിക്കോട് വന്യമൃഗങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ സംഘടിതരായ ഒരു വിഭാഗവും നിസഹായരായ മനുഷ്യര്‍ക്കുവേണ്ടി നിലകൊള്ളാന്‍ അധികമാരുമില്ലാത്തതുമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കാട്ടുപോത്തിന്റെ ആക്രമണങ്ങളില്‍ ഒറ്റദിവസം തന്നെ വിലപ്പെട്ട മൂന്നു ജീവനുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വന്യജീവികളുടെ ആക്രമണം നിമിത്തം പൊറുതിമുട്ടിയ ജനവിഭാഗത്തിന്റെ രോദനം ഒരിക്കല്‍ കൂടെ കേരളത്തില്‍ ചര്‍ച്ചയാകുന്നത്. കോട്ടയം ജില്ലയിലെ കണമലയില്‍ രണ്ടുപേരും കൊല്ലം ജില്ലയിലെ ആയൂരില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. സ്വന്തം വീടിനുള്ളില്‍പ്പോലും മനുഷ്യര്‍ സുരക്ഷിതരല്ല എന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കണമലയില്‍ വീടിന്റെ വരാന്തയില്‍ പത്രം

  • കാട്ടുനീതിക്കെതിരെ  ശബ്ദമുയര്‍ത്തുക!

    കാട്ടുനീതിക്കെതിരെ ശബ്ദമുയര്‍ത്തുക!0

    കെ.ജെ മാത്യു (മാനേജിങ് എഡിറ്റര്‍) ”എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്”, സ്വേച്ഛാധിപത്യത്തിനെതിരെ ഒളിയമ്പ് എയ്യുന്ന പരിഹാസച്ചുവയുള്ള ഈ പ്രസ്താവന പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വലിന്റേതാണ്. ഇതിന് വര്‍ത്തമാനകാല സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നും കാര്യങ്ങളുടെ പോക്കുകണ്ടാല്‍. മനുഷ്യനും മൃഗങ്ങളും തുല്യരാണ്, എന്നാല്‍ മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് – ഇതാണ് ഇന്നത്തെ നീതി. മനുഷ്യരെ മൃഗങ്ങള്‍ കൊന്നാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ മൃഗങ്ങളെ കൊല്ലുന്നത് വലിയ അപരാധമാണ്! മനുഷ്യജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത കാട്ടുപോത്തിനെ

  • ബിഷപ് ഡോ. കാരിക്കശേരിക്ക് 11ന് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ്

    ബിഷപ് ഡോ. കാരിക്കശേരിക്ക് 11ന് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ്0

     കോട്ടപ്പുറം: കോട്ടപ്പുറം രൂപതയെ 12 വര്‍ഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ദ്വിതീയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് സ്വീകരണവും ജൂണ്‍ 11ന് നല്‍കും. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ അങ്കണത്തില്‍ വൈകുന്നേരം 3.30 ന് നടക്കുന്ന ദിവ്യബലിക്ക് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ ആര്‍ച്ചുബിഷപ്പ് എമിരിറ്റസ്  ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആമുഖ സന്ദേശം നല്‍കും. സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ്

  • 10ന് ശേഷം +2 അല്ലാതെയും സാധ്യതകള്‍

    10ന് ശേഷം +2 അല്ലാതെയും സാധ്യതകള്‍0

    ഡെയ്‌സണ്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസി. പ്രഫസറാണ്) പത്താം ക്ലാസ്സിനു ശേഷമുള്ള തുടര്‍പഠനത്തിന്റെ സാധ്യതകളില്‍ പ്ലസ് ടു വിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്, വിഎച്ച്എസ്ഇ (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) യും ടിഎച്ച്എസ്ഇ(ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി)യും. വിഎച്ച്എസ്ഇയിലും ടിഎച്ച്എസ്ഇയിലും സയന്‍സ് ഗ്രൂപ്പുകള്‍ പഠിച്ചവര്‍ക്ക് രണ്ടാം വര്‍ഷ പോളിടെക്‌നിക് കോഴ്‌സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി, പ്രവേശനമെടുക്കാവുന്നതാണ്. പത്താം തരത്തിനു ശേഷം വളരെ പെട്ടന്ന് തന്നെ ജോലി മേഖലയിലേക്കു പ്രവേശിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പോളിടെക്‌നിക്കുകളുടെയും ഐ.ടി.ഐ കളുടെയും വാതിലുകളുമുണ്ട്. രണ്ടു

  • കേള്‍ക്കാത്ത ശബ്ദങ്ങള്‍

    കേള്‍ക്കാത്ത ശബ്ദങ്ങള്‍0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വാക്കുകള്‍ക്കൊരു പ്രത്യേക ശക്തിയുണ്ട്, മനുഷ്യബന്ധങ്ങളെ വിളക്കി ചേര്‍ക്കാനും അറുത്തു മുറിക്കാനും കഴിയുന്നത് വാക്കുകള്‍ കൊണ്ട് മാത്രമാണ്… വാക്കുകള്‍ അത്രമേല്‍ ശക്തമാണ്. ഇ. സന്തോഷ് കുമാറിന്റെ പുസ്തകത്തിന്റെ പേര് ‘വാക്കുകള്‍’ എന്നാണ്. പരസ്പരം സ്‌നേഹിച്ചിരുന്നവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ പതിനഞ്ച് വര്‍ഷങ്ങളുടെ മറനീക്കി കൂടിക്കാഴ്ചക്കിറങ്ങുമ്പോള്‍ അവിടെ വാക്കുകള്‍ എങ്ങനെയാവും പ്രവഹിക്കുക…അവര്‍ എങ്ങനെയാവും സംസാരിക്കുക. വാക്കുകളെക്കാളും ഉപരിയായി മൗനം പൊഴിഞ്ഞിറങ്ങിയ ആ നേരത്തെക്കുറിച്ച് നേര്‍ത്ത വിഷാദ ചുവയുള്ള സംഗീതം പോലെ ആസ്വാദകന്റെ ഉള്ളിലേക്കിരച്ചു

  • സ്രഷ്ടാവിന്റെ  മാതാവ്‌

    സ്രഷ്ടാവിന്റെ മാതാവ്‌0

    റവ.ഡോ. മൈക്കിള്‍ കാരിമറ്റം ജപമാലയുടെ ഭാഗമായി ചൊല്ലുന്ന ലുത്തിനിയായില്‍ മാതാവിന് പലവിധ വിശേഷണങ്ങള്‍ നലികി അമ്മയെ നാം പ്രകീര്‍ത്തിക്കാറുണ്ട്. ഇവയില്‍ ചിലതിന്റെ ആധികാരികതയെക്കുറിച്ച് ചിലര്‍ക്ക് സംശയം ഉളവാകാറുണ്ട്. എന്നാല്‍ ഇവയെല്ലാം വിശ്വാസാനുസൃതമായ ഭക്തിപ്രകടനങ്ങളാണ്, വിശ്വാസവിരുദ്ധമായ പാഷാണ്ഡതകളല്ല. ഉദാ: ‘സ്രഷ്ടാവിന്റെ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.’ അതേസമയം വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്ന ആദ്യത്തെ വിശ്വാസ സത്യമാണ് ‘സര്‍വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു’ എന്നത്. ഈ വിശ്വാസസത്യത്തിന്റെ വെളിച്ചത്തില്‍ ‘സ്രഷ്ടാവിന്റെ മാതാവേ’ എന്ന അഭിസംബോധന പ്രകാരം

  • പുകയിലക്ക് എതിരെ ബോധവല്ക്കരണവുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

    പുകയിലക്ക് എതിരെ ബോധവല്ക്കരണവുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി0

    കോട്ടയം: ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് (മെയ് 31)  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനാചരണവും ബോധവല് ക്കരണവും സംഘടിപ്പിച്ചു. ഭാരത കത്തോലിക്കാ മെത്രാന്‍ സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെയും കെസിബിസിയുടെയും കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിഭാവനം ചെയ്ത് കോട്ടയം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ്

  • തിരുഹൃദയത്തിലെ  സ്‌നേഹാഗ്നി ജ്വാല

    തിരുഹൃദയത്തിലെ സ്‌നേഹാഗ്നി ജ്വാല0

    ജാക്വിലിന്‍ ടോണി ഫ്രാന്‍സിലെ പാരലമോണിയയിലെ വിസിറ്റേഷന്‍ സഭാംഗമായിരുന്ന മര്‍ഗരീത്ത മറിയം അലക്കോക്ക് പുണ്യവതിക്ക് 1673 മുതല്‍ 1675 വരെയുള്ള കാലഘട്ടത്തില്‍ ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായി. ഇന്ന് നാം വീടുകളില്‍ വണങ്ങുന്ന തിരുഹൃദയത്തിന്റെ ചിത്രം രൂപപ്പെട്ടത് വിശുദ്ധ മര്‍ഗരീത്തയുടെ വിവരണം അനുസരിച്ചാണ്. 1856 ല്‍ പീയൂസ് ഒമ്പതാമന്‍ പാപ്പയാണ് തിരുഹൃദയ തിരുനാള്‍ സാര്‍വത്രിക സഭ മുഴുവന്‍ ആഘോഷിക്കുന്ന തിരുനാളായി ഉയര്‍ത്തിയത്. ഈശോയ്ക്ക് മനുഷ്യരോടുള്ള കത്തിജ്വലിക്കുന്ന സ്‌നേഹമാണ് തിരുഹൃദയ ഭക്തിയുടെ വിഷയം. അവിടുത്തെ തിരുഹൃദയ ചിത്രത്തെ ഒന്ന് സൂക്ഷിച്ചു നോക്കൂ…

Latest Posts

Don’t want to skip an update or a post?