Follow Us On

27

April

2024

Saturday

  • വന്യമൃഗശല്യം; ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

    വന്യമൃഗശല്യം; ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്0

    കൊച്ചി: വന്യമൃഗങ്ങള്‍ക്ക് കടിച്ചുകീറാന്‍ മനുഷ്യനെ എറിഞ്ഞുകൊടുക്കുന്ന ക്രൂരതയ്ക്ക് നീതിപീഠങ്ങള്‍ ഒത്താശചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹം മുന്നോട്ടു വരണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അരിക്കൊമ്പന്‍ വിദഗ്ദ്ധസമിതി പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരള ഹൈക്കോടതിലേക്ക് നടത്തിയ കര്‍ഷക പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പന്‍ വിഷയത്തില്‍ യാതൊരു വൈദഗ്ധ്യവുമില്ലാത്ത 5 പേരെ ചേര്‍ത്ത് വിദഗ്ദ്ധസമിതിയുണ്ടാക്കി അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ കാട്ടില്‍

  • കേരളത്തിലെ   തൊഴിലില്ലായ്മയും ചില പരിഹാരങ്ങളും

    കേരളത്തിലെ തൊഴിലില്ലായ്മയും ചില പരിഹാരങ്ങളും0

    ജസ്റ്റിന്‍ ജോര്‍ജ് (കളമശേരി സെന്റ് പോള്‍സ് കോളജിലെ അസിസ്റ്റന്റ്പ്രഫസറാണ് ലേഖകന്‍) സാര്‍വത്രിക സാക്ഷരത, പ്രാപ്യവും സാര്‍വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം, കുറഞ്ഞ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക്, ലിംഗസമത്വം മുതലായ സുപ്രധാന വിദ്യാഭ്യാസ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ വിജയം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായോ വികസ്വരരാഷ്ട്രങ്ങളുമായോ മാത്രമല്ല, വികസിതരാജ്യങ്ങളുമായി പോലും താരതമ്യപെടുത്താറുണ്ട്. എങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, വിദ്യാഭാസത്തിനനുസരിച്ചുള്ള തൊഴില്‍ നല്‍കുന്നതിലും നമ്മുടെ സംസ്ഥാനം വളരെയധികം മുന്നോട്ടുപോകേണ്ടതുണ്ട് എന്നത് യാഥാര്‍ത്ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. മാറുന്ന തൊഴില്‍മേഖല

  • സ്വയം ശിക്ഷിക്കുന്ന ജീവിതങ്ങള്‍

    സ്വയം ശിക്ഷിക്കുന്ന ജീവിതങ്ങള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) എല്ലാവരും അവരവരുടെ നല്ല ഭാവി ആഗ്രഹിക്കുന്നുണ്ട്; അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട് എന്നാണല്ലോ സങ്കല്‍പം. എന്നാല്‍ സ്വയം ശിക്ഷിക്കുന്നവരുടെയും സ്വയം നശിപ്പിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന കാഴ്ചയാണ് നാം കാണുന്നത്. മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മള്‍ അറിയുന്ന സംഭവങ്ങള്‍തന്നെയാണ് ഇതിനുള്ള ഉദാഹരണങ്ങള്‍. എന്തുമാത്രം ദുഷ്ടത്തരങ്ങളുടെ കഥകളാണ് നിത്യേനയെന്നവണ്ണം പുറത്തുവരുന്നത്. ഇതില്‍ അധികം സംഭവങ്ങളിലെയും കഥാപാത്രങ്ങള്‍ യുവജനങ്ങളാണ്. അധികംപേരും ജയിലില്‍ ആകുന്നത് താഴെ പറയുന്ന കുറ്റകൃത്യങ്ങള്‍മൂലമാണ് എന്നുതോന്നുന്നു: കള്ളക്കടത്ത്, കള്ളനോട്ട്, ലഹരിവ്യാപാരം, കൊലപാതകം, പോക്‌സോ,

  • കാട്ടുകോഴിക്കുള്ള പരിഗണനപോലും മലയോരങ്ങളിലെ ജനങ്ങള്‍ക്കില്ല: മാര്‍ പാംപ്ലാനി

    കാട്ടുകോഴിക്കുള്ള പരിഗണനപോലും മലയോരങ്ങളിലെ ജനങ്ങള്‍ക്കില്ല: മാര്‍ പാംപ്ലാനി0

    കട്ടപ്പന: കാട്ടുകോഴിക്കുള്ള സംരക്ഷണവും പരിഗണനയുംപോലും മലയോരമേഖലയിലെ ജനങ്ങള്‍ക്കില്ലെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വെള്ളയാംകുടിയില്‍ നടന്ന ഇടുക്കി രൂപതയിലെ മതാധ്യാപക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയും മലബാറും സമാന സ്വഭാവമുള്ള പ്രദേശങ്ങളാണ്. രണ്ടിടത്തുമുള്ള സാമൂഹിക പ്രശ്‌നങ്ങളും ഒന്നുതന്നെയാണ്. വന്യമൃഗ ശല്യംകൊണ്ട് കര്‍ഷകര്‍ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലായപ്പോഴും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നികുതി വര്‍ധനവിലൂടെ ജനങ്ങളുടെമേല്‍ തേര്‍വാഴ്ച നടത്തുകയാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.   തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരോടാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. 22 മലയാളം സിനിമകളിലാണ്

  • കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ

    കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ0

    കോട്ടയം: കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ. സിസ്റ്റര്‍ മേരി ആന്‍സ ഡിഐഎച്ച് ആണ് വിജയപുരം രൂപതയുടെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത്. ഡോട്ടേഴ്‌സ് ഓഫ് ഇമ്മാക്യുലേറ്റ് ഹാര്‍ട്ട് സഭാംഗമായ സിസ്റ്റര്‍ മേരി ആന്‍സ വൈസ് ചാന്‍സലറായി ചുമതലയേറ്റു. സിസ്റ്റര്‍ മേരി ആന്‍സ ബംഗളൂരു സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനോന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്. മൂന്നാര്‍, ചിത്തിരപുരം നിത്യസഹായമാതാ ഇടവകയിലെ കുമ്പോളത്തുപറമ്പില്‍ ഫിലിപ്പ്-ത്രേസ്യ ദമ്പതികളുടെ മകളാണ്.

  • അധ്യാപകരുടെ  ഉത്തരവാദിത്വങ്ങള്‍

    അധ്യാപകരുടെ ഉത്തരവാദിത്വങ്ങള്‍0

    ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍  CMF ബിഎഡ് കോഴ്‌സിന്റെ ഭാഗമായിട്ടുള്ള ടീച്ചര്‍ ട്രെയിനിങ്ങ് പരിശീലനത്തിനു പോയതിനു ശേഷം തിരിച്ചുവന്ന് ഞങ്ങളുടെ കോളേജിലെ പ്രിന്‍സിപ്പലിനോട് പറഞ്ഞു: ”ടീച്ചര്‍, വളരെ മോശം വിദ്യാര്‍ത്ഥികളെയാണ് ഞങ്ങള്‍ക്കു കിട്ടിയത്. ഒട്ടും ശ്രദ്ധിക്കാത്തവര്‍, ക്ലാസില്‍ കൂവുന്നവര്‍…” പരാതികള്‍ നീണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു, ”മതി, നിര്‍ത്ത് ! ഞാനൊന്നു ചോദിച്ചോട്ടെ, ആ കുട്ടികളെ അത്രയും നേരം സഹിച്ചതിന് സ്‌കൂള്‍ മാനേജുമെന്റ് വല്ല പൊന്നാടയും തരണമായിരുന്നോ? എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, കുട്ടികള്‍ എത്ര മോശം ആകുന്നുവോ,

  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു

    വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു0

    ഇടുക്കി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിസ്റ്റര്‍ മേരിക്കുട്ടി ജെയിംസ് (ബിന്‍സി എസ്.എച്ച്-50) മരിച്ചു. ഇടുക്കി ജില്ലയിലെ കാന്തിപ്പാറ തിരുഹൃദയ മഠാംഗമായ സിസ്റ്റര്‍ ബിന്‍സി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ യുപി വിഭാഗം അധ്യാപികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് രാജകുമാരിയില്‍വച്ച് സിസ്റ്റര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ സിസ്റ്റര്‍ ബിന്‍സി ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സിസ്റ്റര്‍ ബിന്‍സിയുടെ ഒപ്പം ഓട്ടോയില്‍ ഉണ്ടായിരുന്ന സിസ്റ്റര്‍ അല്‍ഫോന്‍സയ്ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും പരിക്കുണ്ട്. നെടുങ്കണ്ടം,

  • മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കണം;  ക്രൈസ്തവനേതാക്കള്‍

    മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കണം; ക്രൈസ്തവനേതാക്കള്‍0

    ഇംഫാല്‍: കലാപബാധിതപ്രദേശമായ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്ന് ക്രൈസ്തവനേതാക്കള്‍ സംയുക്തപ്രസ്താവനയിറക്കി. അക്രമങ്ങള്‍ക്കിരയായ തങ്ങളുടെ സഹോദരങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഈ മനുഷ്യക്കുരുതിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നുവെന്നും ജോയിന്റ് പീസ് മിഷന്‍ ടീം ചെയര്‍മാനുമായ ഗോഹട്ടി മുന്‍ ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പിലും ജോയിന്റ് പീസ് മിഷന്‍ ടീം വക്താവ് അലന്‍ ബ്രൂക്‌സും ഒപ്പിട്ട സംയുക്തപ്രസ്താവനയില്‍ പറയുന്നു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വളരെ ഭയാനകവും വലിയ അളവിലുള്ള പ്രതിസന്ധിയിലേക്ക് നയിക്കുന്നതുമാണെന്ന് നാഗാലന്‍ഡ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറം, കണ്‍സണ്‍ഡ് സിറ്റിസണ്‍സ്

Latest Posts

Don’t want to skip an update or a post?