Follow Us On

22

January

2025

Wednesday

  • കനേഡിയന്‍ വിദ്യാര്‍ത്ഥികള്‍ ജൂബിലി മിഷന്‍ നഴ്സിങ്ങ് കോളേജില്‍ ഇന്റര്‍ പ്രൊഫഷണല്‍ പഠനം നടത്തി

    കനേഡിയന്‍ വിദ്യാര്‍ത്ഥികള്‍ ജൂബിലി മിഷന്‍ നഴ്സിങ്ങ് കോളേജില്‍ ഇന്റര്‍ പ്രൊഫഷണല്‍ പഠനം നടത്തി0

    തൃശൂര്‍: ഇന്റര്‍ പ്രൊഫഷണല്‍ പഠനത്തിനോടനുബന്ധിച്ച് നയാഗ്ര കോളേജ് കാനഡയില്‍ നിന്നും 20 വിദ്യാര്‍ത്ഥികളടക്കം തൃശൂര്‍ ജൂബിലി മിഷന്‍ നഴ്സിങ്ങ് കോളേജില്‍ സന്ദര്‍ശനവും പഠനവും നടത്തി. രണ്ട് അധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം എത്തിയിരുന്നു. പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍ കുര്യന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോയ്സണ്‍ ചെറുവത്തൂര്‍, പ്രസംഗിച്ചു. അതിനോടനുബന്ധിച്ച് ഷോണ്‍ കെന്നഡി, പുക്രാജ് ഗൂജ്റാള്‍, ഡയാന മരിയ, ഡോ. ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.  

  • കഫെറ്റീരിയ കത്തോലിക്ക വിശ്വാസം വര്‍ധിക്കുന്നു?

    കഫെറ്റീരിയ കത്തോലിക്ക വിശ്വാസം വര്‍ധിക്കുന്നു?0

    കത്തോലിക്ക സഭയുടെ പ്രബോധനങ്ങളില്‍ ഇഷ്ടമുള്ളവയെ സ്വീകരിക്കുകയും ഇഷ്ടമില്ലാത്തവയെ നിരാകരിക്കുകയും ചെയ്യുന്ന കഫെറ്റീരിയ കത്തോലിക്ക വിശ്വാസികളുടെ  സംഖ്യ യുഎസില്‍ വര്‍ധിക്കുന്നതായി സൂചന. കത്തോലിക്ക വിശ്വാസിയെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും ഒന്‍പത് മാസം വരെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമനിര്‍മാണത്തിന് ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിശേഷിപ്പിക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി ഈ പദം ഉപയോഗിച്ചിരുന്നു. ഗര്‍ഭഛിദ്രം, യൂത്തനേഷ്യ (ദയാവധം), വധശിക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് പല കത്തോലിക്കരും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളെക്കാളുപരിയായി വ്യക്തിപരമായ ബോധ്യങ്ങളും താല്‍പ്പര്യങ്ങളും പിന്തുടരുന്നത്. കത്തോലിക്ക

  • നാഗാലാന്‍ഡില്‍ ദൈവാലയപരിസരം വൃത്തിയാക്കന്‍ ബിജെപി ഓഫര്‍; നിരസിച്ച് സഭാ നേതാക്കള്‍

    നാഗാലാന്‍ഡില്‍ ദൈവാലയപരിസരം വൃത്തിയാക്കന്‍ ബിജെപി ഓഫര്‍; നിരസിച്ച് സഭാ നേതാക്കള്‍0

    കൊഹിമ: ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനമായ നാഗാലാന്‍ഡിലെ ദൈവാലയ പരിസരങ്ങള്‍ തങ്ങള്‍ ക്ലീന്‍ ചെയ്തു തരാമെന്ന സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ഓഫര്‍ നാഗാലാന്‍ഡിലെ ക്രൈസ്തവര്‍ നിരസിച്ചു. ഹൈന്ദവനേതാവായ സിയമപ്രസാദ് മുഖര്‍ജിയുടെ 70-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് ഈ വാഗ്ദാനം വെച്ചുനീട്ടിയത്. ദൈവാലയപരിസരങ്ങള്‍ വൃത്തിയാക്കി തരാമെന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫര്‍ സ്‌നേഹപൂര്‍വ്വം തങ്ങള്‍ നിരസിച്ചുവെന്ന് നാഗാലാന്‍ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ പറഞ്ഞു. നാഗാലാന്‍ഡിലെ ക്രൈസ്തവരില്‍ 87 ശതമാനവും ബാപ്റ്റിസ്റ്റ് സഭാവിശ്വാസികളാണ്. 2014 ല്‍ ബിജെപി അധികാരത്തിലെത്തിയശേഷം രാജ്യത്ത് ക്രൈസ്തവര്‍ക്കെതരിയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും

  • പ്രത്യാശയുടെ ഭവനവുമായി കാഞ്ഞിരപ്പള്ളി രൂപത

    പ്രത്യാശയുടെ ഭവനവുമായി കാഞ്ഞിരപ്പള്ളി രൂപത0

    കാഞ്ഞിരപ്പള്ളി: കുടുംബ വര്‍ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപത മേരികുളത്ത് നിര്‍മ്മിക്കുന്ന പ്രത്യാശയുടെ ഭവനത്തിന്റെ  (ബേഥ് സവ്‌റ) ശിലാസ്ഥാപനം രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ലിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലി ഒരുക്കങ്ങളോടനുബന്ധിച്ച് കുമളില്‍ വച്ച് 2023 മെയ് 12, രൂപതാദിനത്തില്‍ മാര്‍ ജോസ് പുളിക്കലാണ് രൂപതയില്‍ കുടുംബ വര്‍ഷം പ്രഖ്യാപിച്ചത്. കുടുംബ വര്‍ഷത്തില്‍ കുടുംബങ്ങള്‍ക്കാശ്വാസമാകുന്ന പ്രത്യാശയുടെ ഭവനം മേരികുളത്തൊരുങ്ങുന്നത് സഭയുടെ ജീവകാരുണ്യ മുഖത്തെ പ്രതിഫലിപ്പിക്കുന്ന അടയാളമാണെന്ന് മാര്‍ ജോസ്

  • ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം

    ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം0

    ഒറ്റപ്പാലം: ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കണമെന്ന് ഒറ്റപ്പാലം വൈഎംസിഎ വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  ഒറ്റപ്പാലം ഇന്‍ഫന്റ് ജീസസ് ഹാളില്‍ ചേര്‍ന്ന് സമ്മേളനവും കുടുംബ സംഗമവും പാലക്കാട്  സബ് റീജണല്‍ ചെയര്‍മാന്‍ എ. ജെ മാത്യു ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന്‍ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. ജോസ് കല്ലുംപുറത്ത് മുഖ്യപ്രഭാഷണം നടത്തി. നിയുക്ത ചെയര്‍മാന്‍ ഷെന്‍ പി. തോമസിന് സ്വീകരണം നല്‍കി. സി.പി മാത്യു, പാസ്റ്റര്‍ ഉമ്മന്‍ വര്‍ഗീസ്, തോമസ് ജേക്കബ്,

  • സുവര്‍ണജൂബിലി; പാലക്കാട് രൂപതയില്‍ ഫൊറോനാ സംഗമം നടത്തി

    സുവര്‍ണജൂബിലി; പാലക്കാട് രൂപതയില്‍ ഫൊറോനാ സംഗമം നടത്തി0

    ഒറ്റപ്പാലം: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഒറ്റപ്പാലം ഫൊറോന ദേവാലയത്തില്‍ ഫൊറോനാ സംഗമം നടത്തി. രൂപതയിലെ 12 ഫൊറോന വികാരിമാര് ചേര്‍ന്ന് അര്‍പ്പിച്ച സമൂഹ ബലിയില്‍ രൂപതാ വികാരി ജനറാള്‍ ഫാ.ജിജോ ചാലക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ഫൊറോനാ വികാരി ഫാ. സണ്ണി വാഴേപ്പറമ്പില്‍, ഫാ. ചെറിയാന്‍ ആഞ്ഞിലി മൂട്ടില്‍,

  • യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് സമ്മാനിച്ചു.0

    വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്‌ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 1984-ല്‍  വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന്

  • ജഗദല്‍പൂരില്‍ ക്രിസ്ത്യാനിയുടെ മൃതസംസ്‌കാരത്തിന് കോടതി ഇടപെടല്‍

    ജഗദല്‍പൂരില്‍ ക്രിസ്ത്യാനിയുടെ മൃതസംസ്‌കാരത്തിന് കോടതി ഇടപെടല്‍0

    റായ്പൂര്‍: ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ മരണമടഞ്ഞ ക്രൈസ്തവന് സ്വന്തം ഗ്രാമത്തില്‍ ക്രൈസ്തവ ആചാരപ്രകാരം മൃതസംസ്‌ക്കാരം നടത്താന്‍ കോടതി ഇടപെടല്‍ വേണ്ടിവന്നു. ഗ്രാമവാസികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തടസപ്പെട്ട മൃതസംസ്‌കാരം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തില്‍ തന്നെ നിര്‍വഹിക്കാന്‍ സാധിച്ചത് കുടുംബംഗങ്ങള്‍ക്കും വിശ്വാസികള്‍ക്കും ആശ്വാസമായി. ക്രൈസ്തവനായ 54 കാരന്‍ ഈശ്വര്‍ കോരം ചികിത്സയിലിരിക്കെ മരിച്ചതിനെത്തുടര്‍ന്നാണ് വിവാദമായ സംഭവം അരങ്ങേറിയത്. അദ്ദേഹത്തിന്റെ മൃതശരീരം ഭൂരിപക്ഷം ഹിന്ദുക്കള്‍ താമസിക്കുന്ന തങ്ങളുടെ ഗ്രാമമായ ചിന്ദ്ബാഹറിലേക്ക് കൊണ്ടുവരരുതെന്നും ക്രൈസ്തവവിധിപ്രകാരം സംസ്‌കരിക്കരുതെന്നും ഗ്രാമവാസികള്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു.

Latest Posts

Don’t want to skip an update or a post?