Follow Us On

22

January

2025

Wednesday

  • യുഎസിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം, പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍,  ജെസ്യൂട്ട് വൈദികന്

    യുഎസിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം, പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍, ജെസ്യൂട്ട് വൈദികന്0

    വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്‌ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 1984-ല്‍  വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന്

  • പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ

    പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ0

    ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാരപ്രവൃത്തിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് നഗരമായ പാരെ ലെ മോണിയലില്‍ ഈശോയുടെ തിരുഹൃദയം വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന് പ്രത്യക്ഷപ്പെട്ടതിന്റെ 350ാം വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. മനുഷ്യര്‍ ചെയ്ത പാപങ്ങളുടെ പരിഹാരമായി ഈശോ വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് പരിഹാരപ്രവൃത്തികള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഈ പരിഹാരപ്രവൃത്തികള്‍ ഈശോയെ ആശ്വസിപ്പിച്ചിട്ടണ്ടെങ്കില്‍ മുറിവേറ്റ എല്ലാ മനുഷ്യരെയും പരിഹാരപ്രവൃത്തികള്‍ക്ക് ആശ്വസിപ്പിക്കാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തില്‍ പരിഹാരപ്രവൃത്തി എന്ന ആശയം  പലയിടത്തും

  • വിശുദ്ധ കുര്‍ബാന ഇവര്‍ക്ക് ലഹരിയാണ്…

    വിശുദ്ധ കുര്‍ബാന ഇവര്‍ക്ക് ലഹരിയാണ്…0

    കഴിഞ്ഞ ഒരു മാസമായ് ആഫ്രിക്കയിലെ മഡഗാസ്‌ക്കറിലാണ്. ലാസലെറ്റ് സന്യാസ സഭയുടെ ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ ഭാഗമായ് എത്തിയതാണ്. മഡഗാസ്‌ക്കറിലെ സഭയുടെ നേര്‍ക്കാഴ്ചകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികളിലേയ്‌ക്കെത്തിക്കാന്‍ പരിശ്രമിക്കുന്ന CMI സഭാംഗം ജോണ്‍സണ്‍ തളിയത്ത് അച്ചനെയും അച്ചന്റെ സഭാംഗങ്ങളെയും പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു. മഡഗാസ്‌കര്‍ ദൈവത്തിന്റെ കരം ഉയര്‍ന്നു നില്‍ക്കുന്ന മിഷന്‍ പ്രദേശമാണ്. വര്‍ഷങ്ങളായ് കേരളത്തില്‍ നിന്നും ധാരാളം മിഷനറിമാര്‍ ഇവിടെ സേവനം ചെയ്തു വരുന്നു. ദാരിദ്ര്യത്തിന്റെ നേര്‍ചിത്രങ്ങള്‍ എവിടെയും ദൃശ്യമാണ്. ഒരുപാട്

  • ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി ക്രൈസ്തവ വനിത

    ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി ക്രൈസ്തവ വനിത0

    ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ വനിത ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി നിയമിതയായി. ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഈ ചരിത്രപരമായ നിയമനം നടത്തിയിരിക്കുന്നത്. ഇസ്രായേലില്‍ ന്യൂനപക്ഷമായ അറബ് വംശത്തില്‍പ്പെട്ട പ്രഫസര്‍ മൗന മരൗണാണ് ഹൈഫാ സര്‍വകലാശാലയുടെ റെക്ടറായി നിയമിക്കപ്പെട്ട ആദ്യ ക്രൈസ്തവ വനിത. ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ഇസ്രായേലില്‍ വിജയം കൈവരിക്കാനാവുമെന്ന സന്ദേശമാണ് തന്റെ നിയമനം നല്‍കുന്നതെന്ന് പ്രഫസര്‍ മാരൗണ്‍ പ്രതികരിച്ചു.  എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഹൈഫ സര്‍വകലാശാലയില്‍ പഠിക്കുന്ന 45 ശതമാനം

  • സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

    സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍0

    കുളത്തുവയല്‍: സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനമാണെന്ന്  താമരശേരി രൂപതാധ്യക്ഷന്‍  മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ചെറുതും വലുതുമായ ത്യാഗങ്ങളിലൂടെയും പുണ്യങ്ങളിലൂടെയും സ്വര്‍ഗത്തില്‍ ബംഗ്ലാവുകള്‍ നിര്‍മിക്കുന്നവരാണ് സമര്‍പ്പിതര്‍.  ഭാഗ്യസ്മരണാര്‍ഹനായ മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍ സ്ഥാപിച്ച മലബാറിലെ പ്രഥമ സന്യാസിനീ സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സഭാംഗങ്ങളുടെ നിത്യവ്രതവാഗ്ദാനം, സുവര്‍ണ്ണ-രജതജൂബിലി ആഘോഷങ്ങള്‍ എന്നിവയ്ക്ക് ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കേണ്ട അവസരമാണ് ജൂബിലി. സമര്‍പ്പണ ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടവരാണ് ജൂബിലി ആഘോഷിക്കുന്നവര്‍. സമര്‍പ്പണജീവിതത്തിലൂടെ കര്‍ത്താവിനുവേണ്ടി ഭവനങ്ങള്‍ പണിയുന്നവരാണ്

  • മണിപ്പൂരിന്റെ ദുഃഖവാര്‍ഷികത്തോടനുബന്ധിച്ച്  ഉപവാസവും പ്രാര്‍ത്ഥനയും

    മണിപ്പൂരിന്റെ ദുഃഖവാര്‍ഷികത്തോടനുബന്ധിച്ച് ഉപവാസവും പ്രാര്‍ത്ഥനയും0

    ഇംഫാല്‍: മണിപ്പൂരില്‍ വംശീയ അതിക്രമങ്ങള്‍ ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള മൂന്ന് ദിവസത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ ഇംഫാല്‍ ആര്‍ച്ചുബിഷപ് ലീനസ് നെലി സോഷ്യല്‍ മീഡിയയില്‍ രൂപതാ സമൂഹത്തോട് ആഹ്വാനം ചെയ്തു. മണിപ്പൂരിലെ നൂറുകണക്കിന് പള്ളികളില്‍ ഒന്നായ സുഗ്‌നുവിലെ സെന്റ് ജോസഫ് പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒറ്റയ്ക്ക് മുട്ടുകുത്തി നിന്ന് കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ആഹ്വാനം ചെയ്തത്. ‘സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക; പ്രതീക്ഷ കൈവിടരുത്. എന്നാല്‍ സമാധാനത്തിനുള്ള

  • വന്യമൃഗശല്യം: ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു

    വന്യമൃഗശല്യം: ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു0

    മീനങ്ങാടി: രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കാത്ത അധികൃതരുടെ നിലപാടില്‍  യാക്കോബായ സഭ മലബാര്‍ ഭദ്രാസന പള്ളി പ്രതിനിധി യോഗം  പ്രതിഷേധിച്ചു. വയനാട്, നീലഗിരി ജില്ലകളിലെ ജനതയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഇവിടെ സുരക്ഷിതരായി ജീവിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.  എല്ലാവര്‍ക്കും സുരക്ഷിതരായി ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മൗലീക അവകാശത്തിന്റെ നിഷേധവുമാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ജീവന് സംരക്ഷണം നല്‍കേണ്ടവര്‍ അവരുടെ ഉത്തരവാദിത്വം മറന്നു പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ഈ വിഷയത്തിന് ശാശ്വതമായ

  • കര്‍മ്മപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

    കര്‍മ്മപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു0

    സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം സെന്റ് അല്‍ഫോന്‍സാ കോളജ് ഓഡിറ്റോറിയത്തില്‍ രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു.  അസോസിയേഷന്റെ മുന്‍കാല നേതാക്കളുടെ കുടുംബസംഗമം രൂപത വികാരി ജനറാള്‍ മോണ്‍. ജേക്കബ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യവികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കീപ്പളളില്‍ മുഖ്യപ്രഭാഷണം നടത്തി. വൈദിക ഉപദേഷ്ടാവ് ഫാ. ജയിംസ് മലേപറമ്പില്‍, അസോസിയേഷന്‍ രൂപത പ്രസിഡന്റ് റോയി വര്‍ഗീസ് കയ്യാലത്ത്, ജനറല്‍ സെക്രട്ടറി ഷാജി കൊയിലേരി, ലാലി

Latest Posts

Don’t want to skip an update or a post?