ദേവാലയ നിര്‍മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍; സംരക്ഷണം നല്കാന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്
- ASIA, Featured, INDIA, LATEST NEWS
- December 13, 2025

ബെംഗളൂരു: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ സിസിബിഐയുടെ ബെംഗളൂരുവിലെ ജനറല്‍ സെക്രട്ടേറിയറ്റ് സന്ദര്‍ശിച്ചു. ഫെബ്രുവരി 7-ന് സിസിബിഐ ജനറല്‍ സെക്രട്ടേറിയേറ്റ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സിസിബിഐ ജനറല്‍ സെക്രട്ടേറിയറ്റിലെ റസിഡന്റ് സെക്രട്ടറിമാരുമായി മാര്‍ റാഫേല്‍ തട്ടില്‍ ചര്‍ച്ച നടത്തി. സിസിബിഐ ജനറല്‍ സെക്രട്ടേറിയേ റ്റ് നടത്തുന്ന വിലപ്പെട്ട പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ബംഗളൂരു: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്രകടപ്പിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടന്ന സിബിസിഐ 36-ാം ജനറല്‍ ബോഡി മീറ്റിംഗിന്റെ സമാപനത്തിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പുരില്‍ നീണ്ടുനില്‍ക്കുന്ന ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നുവെന്ന് സമ്മേളനം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവാലലയങ്ങളും വീടുകളും തകര്‍ക്കുന്നു. അനാഥാലയങ്ങള്‍, ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ ത്തിക്കുന്നവര്‍ക്കു

നിന്റെ കൂടെ ഞാനുണ്ട്, എന്റെ കരുതലുണ്ട് എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം… ഇങ്ങനെ ഒരു വ്യക്തിത്വമാണ് മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റേത്. ഹൃദയത്തില്‍ ഇടം നല്‍കിയ ഒരു പിതാവിനെ … തുറന്ന കൈകളുമായി തന്നെ സ്വീകരിച്ച ഒരു നല്ല അപ്പനെ……. ഓര്‍ത്തെടുക്കുകയാണ് അനില്‍ സാന്‍ജോസച്ചന്‍ വൈദികപരിശീലനത്തിന്റെ അവസാനം, തിരുപ്പട്ടത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കെ ഒരുദിവസം ചക്കാലയ്ക്കല്‍ പിതാവ് എന്നെ വിളിപ്പിച്ചു. പതിവ് കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പട്ടത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷം കയ്യില്‍

ഭോപ്പാല്‍ (മധ്യപ്രദേശ്): സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ക്രിസ്ത്യന്‍ മിഷനറിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കാന്‍ വീണ്ടും ശ്രമം ആരംഭിച്ചതിനെതിരെ സഭാ നേതൃത്വം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മിഷനറിമാരുടെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും അവരുടെ ധനസഹായ സ്രോതസുകളുടെയും വിശദാംശങ്ങള്‍ തേടി പോലീസ് ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ചോദ്യാവലി പ്രചരിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ചില സ്ഥാപനങ്ങളില്‍ പ്രാദേശിക പോലീസില്‍ നിന്ന് ഒരു ചോദ്യാവലി ലഭിച്ചതായി ജബല്‍പൂര്‍ ബിഷപ് ജെറാള്‍ഡ് അല്‍മേഡ പറഞ്ഞു. ‘പക്ഷേ തങ്ങള്‍ ഇതുവരെ ഇതിന് ഉത്തരം നല്‍കിയിട്ടില്ല. ക്രിസ്ത്യാനികളെ ഒറ്റപ്പെടുത്തുകയും ഈ വിശദാംശങ്ങള്‍

ഇടുക്കി: ഇടുക്കി രൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി നല്‍കിവരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷാ സേവനം എന്നീ മേഖലകളില്‍ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും, സംഘടനക ള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഈ വര്‍ഷത്തെ കൃഷി അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത് ഇരട്ടയാര്‍ സ്വദേശി ദാസ് മാത്യുവിനെയാണ്. വിവിധയിനം കൃഷികള്‍, മത്സ്യകൃഷി, മൃഗപരിപാലനം, കാര്‍ഷിക നേഴ്‌സറി, അത്യുത്പാദന ശേഷിയുള്ള വിത്തുകളുടെയും തൈകളുടെയും ഉത്പാദനം എന്നിവയിലൂടെ കൈവരിച്ച മികച്ച വിജയം ദാസ് മാത്യുവിനെ

കോഴിക്കോട്: കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷം ഇന്ന് (ഫെബ്രുവരി എട്ട്) വൈകുന്നേരം നാലിന് നടക്കും. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ്

ലക്‌നൗ (ഉത്തര്‍പ്രദേശ്): വ്യാജ മതപരിവര്‍ത്തനം ആരോപിപിച്ച് ലഖ്‌നൗ കത്തോലിക്കാ രൂപതയിലെ ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും ഉള്‍പ്പെടുന്നു. പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും 100 ഓളംവരുന്ന വിശ്വാസികളും അവരുടെ പതിവ് പ്രാര്‍ത്ഥനാ യോഗത്തിനായി ഉപയോഗിച്ചിരുന്ന ലഖ്‌നൗ രൂപതയുടെ അജപാലന കേന്ദ്രമായ നവിന്തയുടെ ഡയറക്ടറാണ് ഫാ. പിന്റോ. ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് നവിന്തയ്ക്ക് മുന്നില്‍ തീവ്രഹിന്ദു സംഘടനകളുടെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താതെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് അവരെ അറസ്റ്റു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ സംഗമം നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. കൂടാതെ ചൈതന്യ




Don’t want to skip an update or a post?