ബൈബിള് തീര്ത്ഥാടകന് യാത്രയായി
- ASIA, Featured, Kerala, LATEST NEWS
- November 6, 2025

വാഷിംഗ്ടൺ ഡി.സി: ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി അമേരിക്കയിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയിലെ സഭയുടെ ചരിത്രത്തിൽ നിർണായകമാകുമെന്ന് ഫ്രാൻസിസ് പാപ്പ. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രാർത്ഥനാശംസകൾ പാപ്പ കൈമാറിയത്. ‘യൂക്കരിസ്റ്റിക് റിവൈവലി’ന് സമാപനം കുറിച്ച് 2024 ജൂലൈ 17 21 തീയതികളിൽ ഇന്താനോപ്പോളീസിൽ സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഉപയോഗിക്കാനുള്ള വലിയ അരുളിക്ക ആശീർവദിച്ച് നൽകുകയും ചെയ്തു പാപ്പ. ‘മനുഷ്യഹൃദയത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ പ്രതികരണമാണ് പരിശുദ്ധ കുർബാന.
READ MORE
മിസിസിപ്പി: മനുഷ്യജീവന് നൽകേണ്ട മഹത്വം ലോകത്തോട് വിളിച്ചുപറയാൻ ഒരു മാസംതന്നെ നീക്കിവെച്ച് യു.എസ് സംസ്ഥാനമായ മിസിസിപ്പി. ഈ ജൂൺ ‘ജീവന്റെ മഹത്വം’ പ്രഘോഷിക്കാനുള്ള മാസമായി ആചരിക്കാനുള്ള സുപ്രധാന തീരുമാനം കഴിഞ്ഞ ദിവസം മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് പ്രഖ്യാപിക്കുകയായിരുന്നു. മിസിസിപ്പി സംസ്ഥാനം ഇത് രണ്ടാം തവണയാണ് ജൂണിൽ ജീവന്റെ മാസാചരണം പ്രഖ്യാപിക്കുന്നത്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ കുപ്രസിദ്ധമായ ‘റോ വേഴ്സസ് വേഡ്’ വിധി യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ച 2022 ജൂണിലും, സമാനമായ പ്രഖ്യാപനം അദ്ദേഹം
READ MORE
ഇംഫാൽ: ഹൈന്ദവ വിശ്വാസികൾ ഏറെയുള്ള മെയ്തെയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കാൻ അരക്കിട്ടുറപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെങ്കിലും, മണിപ്പൂരിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രസ്തുത സംശയം ബലപ്പെടുത്തുന്നതാണ്. അക്രമണത്തിന്റെ സ്വഭാവംമുതൽ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വം വരെയുള്ള അസംഖ്യം കാര്യങ്ങൾ സംശയാസ്പദമാണ്. കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്നിക്കിരയായി…
READ MORE
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അഴിച്ചുവിട്ട സമാനതകളില്ലാത്ത ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മുറിപ്പാടുകൾ ഇനിയും ഉണങ്ങാത്ത ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഒരൊറ്റ ദിനത്തിൽ 136 കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനാണ് ബാഗ്ദാദിലെ ഗ്രേറ്റ് ഇമ്മാക്കുലേറ്റ് കത്തീഡ്രലിൽ ദൈവാലയം സാക്ഷ്യം വഹിച്ചത്. മൊസൂൾ സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ ആർച്ച്ബിഷപ്പ് യൂനാൻ ഹാനോയുടെ കാർമികത്വത്തിലായിരുന്നു പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഈ വർഷം, ഇതുവരെ 424 കൂട്ടികൾ ഇതേ ദൈവാലയത്തിൽവെച്ച് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചെന്നതും ശ്രദ്ധേയം. പ്രഥമ
READ MORE




Don’t want to skip an update or a post?