”ഞാനൊരു യുവാവായിരുന്ന കാലഘട്ടം. ഒരു വൈദികനാകണം എന്ന ആഗ്രഹം മനസിലെവിടെയോ ആദിമുതലുണ്ടായിരുന്നു. തുടര്‍ന്ന്, സെമിനാരിയില്‍ ആയിരുന്നപ്പോഴും യൂണിവേഴ്‌സിറ്റി പഠനം നടത്തുമ്പോഴും ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍ യാത്ര ചെയ്യുമ്പോഴും എന്റെ ആഗ്രഹം എത്രകണ്ട് ഉറപ്പുള്ളതായിരുന്നു എന്നെനിക്കു കണ്ടെത്തേണ്ടിയിരുന്നു. ഞാന്‍ എന്നോടുതന്നെ ചോദിക്കുമായിരുന്നു: ഈ മാര്‍ഗമാണോ യഥാര്‍ത്ഥത്തില്‍ ഞാന്‍ സ്വീകരിക്കേണ്ടത്? ഇതായിരുന്നോ എന്നെക്കുറിച്ചുള്ള ദൈവഹിതം? ദൈവത്തോടു വിശ്വസ്തനായിരിക്കാനും അവിടുത്തെ ശുശ്രൂഷയോടു പൂര്‍ണമായും സഹകരിക്കാനും എനിക്കു കഴിയുമോ? ഏറെ വെല്ലുവിളിയുണ്ട് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേരാന്‍. പിന്നീടു എനിക്കുറപ്പുകിട്ടി. ഇതാണ് എന്നെക്കുറിച്ചുള്ള ദൈവഹിതം. ഇതു
”ക്രിസ്ത്യാനി ആയിരിക്കുക എന്നാല്‍ ഒരു ധാര്‍മിക തത്വത്തില്‍ പങ്കുചേരുന്നതോ, കുലീനമായൊരു ആശയം സ്വീകരിക്കുന്നതോ അല്ല, മറിച്ച് ഒരു വ്യക്തിയും ‘സംഭവു’മായി കണ്ടുമുട്ടുന്നതാണ്. ഇത്, ജീവിതത്തിന് പുതിയ ചക്രവാളം നല്‍കുന്നതും നിര്‍ണായകമായ ദിശാബോധം നല്‍കുന്നതുമാണ്. വിശ്വാസം എല്ലാത്തിലുമുപരി ഒരു ബന്ധമാണ്, ദൈവവുമായുള്ള ചങ്ങാത്തം.” (ബെനഡിക്ട് പതിനാറാമന്‍ പാപ്പ, ദൈവം സ്‌നേഹമാകുന്നു. 2005) ദൈവത്തിന്റെ ചങ്ങാതിയായിരിക്കുക ഭാഗ്യമാണ്. നിങ്ങളെ ഞാന്‍ ദാസരെന്നു വിളിക്കില്ല, സ്‌നേഹിതരെന്നേ വിളിക്കൂ എന്നു ക്രിസ്തു പറഞ്ഞതോര്‍ക്കുക. കടന്നുപോയ ബെനഡിക്ട് പാപ്പ ദൈവത്തിന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതുകൊണ്ടാണല്ലോ,
”കാലമുയർത്തുന്ന വെല്ലുവിളികൾക്കും നമ്മുടെ പരിമിതികൾക്കുമിടയിൽ തളർന്നുപോയേക്കാമെന്നത് വലിയ പ്രലോഭനമാണ്. ആത്യന്തികമായി, നാം ദൈവകരങ്ങളിലെ ഒരുപകരണം മാത്രമാണെന്നത് മറക്കരുത്. നിറഞ്ഞ വിനയത്തിൽ നമുക്കാവുന്നത് നാം ചെയ്യുന്നു. ബാക്കിയെല്ലാം ദൈവകരങ്ങളിൽ അർപ്പിക്കുന്നു. നാമല്ല, ദൈവമാണ് പ്രപഞ്ചത്തിന്റെ നിയന്താവ്. അവിടുന്നു നൽകുന്ന ശക്തിയിൽ നമുക്കാവുന്ന ശുശ്രൂഷകളെല്ലാം നാം ചെയ്യുന്നു. ഇതെല്ലാം ചെയ്യുമ്പോഴും നാം പറഞ്ഞുകൊണ്ടേയിരിക്കണം: ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിർബന്ധിക്കുന്നു,” (2 കോറിന്തോസ് 5:14) (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്‌നേഹമാകുന്നു, 2005). ഈശോയുടെ ഓർമപ്പെടുത്തലാണ്, ‘ലോത്തിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് ഓർമിക്കുക,’
”ഞാൻ മരണത്തോടു അടുക്കുകയാണ്. ദൈവത്തിലും അവിടുത്തെ കരുണയിലും സമ്പൂർണവിശ്വാസം എനിക്കുണ്ടെങ്കിലും, അവിടുത്തെ മുഖാമുഖം കാണുന്ന സമയത്തോടടുക്കുമ്പോൾ എത്രയോ വീഴ്ചകളുള്ള മനുഷ്യനാണു ഞാനെന്നു തിരിച്ചറിയുന്നു. സ്നേഹനിധിയായ ദൈവം എന്നെ കൈവിടില്ലെന്ന് എനിക്കറിയാം. പാപബോധത്തിന്റെ ഭാരം ഒരാളിൽ വർദ്ധിക്കുമ്പോഴും അടിസ്ഥാനപരമായ ദൈവാശ്രയം അയാളെ ശക്തനാക്കുന്നു. കുറേക്കൂടി സ്നേഹിക്കാമായിരുന്നു, ജനത്തെ ശുശ്രൂഷിക്കാമായിരുന്നു എന്നു തുടങ്ങി പലതും ഞാനും ആത്മശോധനയ്ക്കു വിഷയമായി എടുക്കാറുണ്ട്. ഒടുക്കം ഒരു കാര്യം എനിക്കറിയാം. ഞാൻ ദൈവഭവനത്തിലേക്കുള്ള യാത്രയിലാണ്. ഭൂമിയിൽ എനിക്കൊപ്പം ഉണ്ടായിരുന്നവരെയും സ്വർഗഭവനത്തിൽ എനിക്കു കണ്ടുമുട്ടണം.” (ബെനഡിക്ട്
”എല്ലാ ഇച്ഛാഭംഗങ്ങൾക്കും നടുവിൽ പിടിച്ചുനിൽക്കുന്ന മനുഷ്യന്റെ യഥാർത്ഥ പ്രത്യാശ ദൈവം മാത്രമാകാനേ കഴിയൂ. നമ്മെ സ്നേഹിച്ച, ഇന്നും നമ്മെ സ്നേഹിക്കുന്ന, അവസാനം വരെ സ്നേഹിക്കുന്ന ദൈവം. ഉത്തമമായ അർത്ഥത്തിൽ, ജീവിതം തനിച്ചല്ല ഏകാന്തവുമല്ല. അതൊരു ബന്ധമാണ്, ജീവന്റെ ഉറവിടമായവനുമായുള്ള ബന്ധം. ഒരിക്കലും മരണമില്ലാത്ത, ജീവനും സ്നേഹവുമായവനുമായി നാം ബന്ധത്തിലാണെങ്കിൽ, നാം ജീവചൈതന്യത്തിലാണ്. നാം ജീവിക്കുന്നു.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രത്യാശയിൽ രക്ഷ, 27) ജീവിത യാത്രയിൽ എത്രയോ പ്രാവശ്യം നാം മരിച്ചും ഉയിർത്തും മന്നോട്ടു പോകുന്നു. ദൈവബന്ധം
”കരുണാസമ്പന്നനായ ഒരു ദൈവപിതാവിനെ കുറിച്ചുള്ള വെളിപാടില്ലാതിരുന്നെങ്കിൽ നമ്മുടെ സംസ്‌ക്കാരവും കലയും നാഗരികതയുമൊക്കെ എങ്ങനെയിരുന്നേനെ എന്നു ചിന്തിച്ചിട്ടുണ്ടോ? യേശുവിലൂടെ നമുക്ക് വെളിപ്പെട്ടു കിട്ടിയത് ദൈവത്തിന്റെ മുഖം മാത്രമല്ല, അവിടുത്തെ ഹൃദയവുമാണ്, കരുണാർദ്രഹൃദയം. മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള ബന്ധംപോലെയാണ് പല കാര്യങ്ങളിലും ദൈവവുമായുള്ള നമ്മുടെ ബന്ധം. ആദ്യനാളുകളിൽ, കുഞ്ഞ് മാതാപിതാക്കളെ ഏറെ ആശ്രയിക്കുന്നു. പിന്നെ, അവൻ സ്വന്തം ഇഷ്ടാനുഷ്ടങ്ങൾ സ്ഥാപിക്കാൻ തുടങ്ങുന്നു. നല്ല വിധത്തിൽ അതു വളർത്താൻ പക്വമായ ബന്ധത്തിലേക്കും സത്യസന്ധമായ സ്‌നേഹത്തിലേക്കും വളരുന്നു. ചിലപ്പോൾ തീർത്തും മോശമായ ബന്ധത്തിലേക്കും.
”ചരിത്രത്തിന്റെ വിധിയാളൻ ദൈവമാണ്. ബലിയാടുകളുടെ നിലവിളിയും കയ്പുകലർന്ന അവരുടെ വിലാപങ്ങളും എങ്ങനെ മനസിലാക്കണമെന്നും സ്വീകരിക്കണമെന്നും അവിടുത്തെ നീതിയിൽ ദൈവത്തിനറിയാം. ദൈവത്തോടു തുറവിയുള്ള ഏതൊരാളേയും, ക്രിസ്തുവിനെ അറിയാത്തവരെപ്പോലും തന്റെ സ്നേഹം അനുഭവിക്കാൻ അവിടുന്ന് ഇടവരുത്തും. നാമങ്ങനെ നിത്യനഗരത്തിലേക്കു ഒരുമിച്ചു യാത്രചെയ്യും.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ജനറൽ ഓഡിയൻസ്, 30 നവംബർ 2005) ബാബിലോൺ ജെറുസലേമിന് എതിരാണ്, മനുഷ്യനഗരം ദൈവനഗരത്തിനും. ഒന്നിൽ അടിമത്തം, മറ്റൊന്നിൽ സ്വാതന്ത്ര്യം. ഏതാണ്ട് ഏഴ് പതിറ്റാണ്ടു കാലമാണ് ദൈവജനം ബാബിലോൺ അടിമത്തത്തിൽ കഴിഞ്ഞത്. ദുഃഖവും വേദനയും
”പഴയനിയമ പശ്ചാത്തലത്തിൽ പുരോഹിതരെയും രാജാക്കന്മാരെയുമാണ് തൈലാഭിഷേകം ചെയ്തിരുന്നത്. ദൈവത്തിന്റെ സാന്നിധ്യം ലോകത്തിൽ ജനിപ്പിക്കുന്നവരാണ് പുരോഹിതർ. ഇസ്രായേലിനെ സീനായ് മലയിൽവെച്ച് ദൈവം വിളിച്ചതോർക്കുക: നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും (പുറ. 19:6) ദൈവത്തെ അറിയാത്ത ഭൂരിപക്ഷം മനുഷ്യർക്കിടയിൽ അവർ ദൈവത്തിന്റെ ഒരു കൂടാരമാകണം. മാമ്മോദീസയിലൂടെ ഒരു വിശ്വാസി സ്വീകരിക്കുന്നത് രാജകീയ പൗരോഹിത്യമാണ്. ജീവിക്കുന്ന ദൈവത്തെ ലോകത്തിനു വെളിവാക്കേണ്ടവരാണ് അവർ. ക്രിസ്തുവിന്റെ സാക്ഷിയാകാനും ക്രിസ്തുവിലേക്കു നയിക്കാനും വിളിക്കപ്പെട്ടവർ. ഒരേ സമയം ആനന്ദത്തിനും ആകുലതയ്ക്കും വക നൽകുന്നുണ്ട് ഇത്.
Don’t want to skip an update or a post?