സിറിയയില്‍ ഇടവക ദൈവാലയവും 38 ക്രൈസ്തവഭവനങ്ങളും അഗ്നിക്കിരയാക്കി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 18, 2025
ഏപ്രില്‍ മാസം അവസാനം ആരംഭിച്ച പ്രളയത്തില്‍ 150 ഓളമാളുകള്‍ മരണമടകയും ആറ് ലക്ഷത്തിലധികമാളുകള്‍ ഭവനങ്ങളില്‍ നിന്ന് മാറേണ്ടിവരുകയും ചെയ്ത സാഹചര്യത്തില്‍ ബ്രസീലിന് കൈത്താങ്ങുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്റെ ദാനധര്‍മപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അപ്പസ്‌തോലിക്ക് അല്‍മോണര്‍ വഴിയായി ഒരു ലക്ഷം യൂറോ പാപ്പ കൈമാറിയതായി ബ്രസീലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ജെയിം സ്‌പെംഗ്ലര്‍ വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളിലേക്ക് തുക കൈമാറുമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. നേരത്തെ ഉയിര്‍പ്പുകാല ത്രിസന്ധ്യജപ പ്രാര്‍ത്ഥനയക്ക് ശേഷം തെക്കന്‍ ബ്രസീലിലെ പ്രളയത്തില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടിയും അവരുടെ
തൃശൂര്‍: അമല ആശുപത്രിയുടെ സ്ഥാപകന്‍ പദ്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐയുടെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ 100 പേര്‍ രക്തം ദാനം ചെയ്തു. അമല ആശുപത്രിയിലെ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും അമല നഗര്‍ സെന്റ് ജോസഫ് ഇടവകയിലെ അംഗങ്ങളും രക്തദാനത്തില്‍ പങ്കാളികളായി. മീറ്റിങ്ങില്‍ അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷനായിരുന്നു. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറലും തൃശൂര്‍ ദേവമാത പ്രൊവിന്‍സിന്റെ പ്രൊവില്‍ഷ്യലും അമലയുടെ മുന്‍ ഡയറക്ടറും ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളുടെ സംഗമവും മാതൃ ദിനാചാരണവും പൊടിമറ്റം നിര്‍മല റീന്യൂവല്‍ സെന്ററില്‍ നടത്തി. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ദൈവിക സ്വപ്നങ്ങളില്‍ പങ്കാളികളാകുന്നവരാണ് മാതാപിതാക്കളെന്ന് അദ്ദേഹം പറഞ്ഞു. ദൈവം നല്‍കിയ ജീവനെ തുറന്ന മനസോടെ സ്വീകരിച്ച സമൂഹവും കുടുംബവും മാത്രമേ അഭിവൃദ്ധി പ്രാപിച്ചിട്ടുള്ളൂ. ദൈവം നിങ്ങളുടെ സൂക്ഷത്തിനു ഏല്‍പ്പിച്ച സമ്മാനങ്ങളാണ് മക്കളെന്ന ചിന്തയോടെ അവരെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു. രൂപത ഡയറക്ടര്‍
എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷന്‍ ഫൊറോന ഹാളില്‍ നടത്തിയ നേതൃസംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവമാണ് ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചിരിക്കുന്നതെന്ന ബോധ്യം നമ്മുടെ ദൗത്യം ഉത്തരവാദി ത്വത്തോടെ നിര്‍വഹിക്കുന്നതിന് ശക്തിപ്പെടുത്തുമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കടുപ്പില്‍, ഇടുക്കി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം: ലോക മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണവും അമ്മമാരെ ആദരിക്കലും നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെഎസ്എസ്എസ് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ ജോയിസി എസ്‌വിഎം എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി
അരുവിത്തുറ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായത്തിന്റെയും കരുത്താണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ (എകെസിസി) 106-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി അരുവിത്തുറയില്‍ നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെ പോലെ ഉള്ളിലേക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. സഭ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം എകെസിസി മുന്‍രംഗത്ത് ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃഷിക്കാര്‍ക്കും പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കണം.
ജയ്‌മോന്‍ കുമരകം കഴിഞ്ഞയാഴ്ച വാട്‌സാപ്പ് വഴി വൈറലായൊരു വീഡിയോ ഉണ്ട്. സിറ്റ്ഔട്ടിലെ കസേരയിലിരിക്കുന്ന വയോധികനെ മകന്‍ അക്രമിക്കുന്ന രംഗം. കൈകൊണ്ടൊന്ന് എതിര്‍ക്കുകപോലും ചെയ്യാതെ ആ അപ്പന്‍ മകന്റെ മര്‍ദ്ദനമത്രയും ഏറ്റുവാങ്ങുകയാണ്. ഓടിയെത്തിയ അയല്‍ക്കാര്‍ അപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കയറ്റുമ്പോഴും പിന്നാലെയെത്തി മകന്‍ അക്രമിക്കുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനത്ത് നടന്ന സംഭവമെന്ന് പറഞ്ഞ് കയ്യൊഴിയാമെങ്കിലും ഇതിനേക്കാള്‍ ക്രൂരമായ ഒരുപാട് സംഭവങ്ങള്‍ നമ്മുടെ ദേശത്തും നടക്കുന്നുണ്ട്. വൃദ്ധ മാതാപിതാക്കള്‍ മക്കളുടെ പീഡനത്തിന്റെ ഇരകളാക്കപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ അടുത്ത നാളില്‍
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ആഷാമേനോന്റെ തനുമാനസിയിലൂടെ പരിചയപ്പെട്ട ഒരു ഗ്രന്ഥമുണ്ട്. റോബര്‍ട്ട്പിര്‍സിഗിന്റെ Zen and the Art of Motor cycle Maintenance . ഒരപ്പന്റെയും മകന്റെയും വേനല്‍ക്കാല സവാരിയുടെ പ്രതിപാദനം. ചെയ്യുന്ന ഓരോ കര്‍മത്തിന്റെയും ഗുണപൂര്‍ണിമയാണ് ഇതിലെ ശാഠ്യം. എളുപ്പമായതിനെ അന്വേഷിക്കുന്നതിനു പകരം ഉത്കൃഷ്ടമായവയെ തേടുന്ന ഒരു മാറ്റത്തിലേക്കാണ് ക്ഷണം. ആന്തരികസ്വാസ്ഥ്യത്തില്‍ നിന്നുള്ള ഉറവുപൊട്ടലുകളാണ് സകലഭാവങ്ങളെയും ശമിപ്പിക്കുന്നതും സമസ്തകര്‍മങ്ങളെയും നിറവുള്ളതാക്കുന്നതും. ഓരോ ജീവജാലത്തിനും ആന്തരികമായൊരു കാലാവസ്ഥയുണ്ട്. അത് രൂപപ്പെടുന്നത് ബാഹ്യമായ കാലാവസ്ഥയ്ക്കനുസൃതമായിട്ടാണ് എന്നിങ്ങനെ ക്ലോദ് ബര്‍ണാദിനെ പുരസ്‌കരിച്ചാണ്
Don’t want to skip an update or a post?