Follow Us On

23

January

2025

Thursday

  • യുദ്ധമുഖത്ത് അജപാലനം നിറവേറ്റുന്ന മൂന്ന് വൈദീകർക്ക് പട്ടാള മെഡലുകൾ സമ്മാനിച്ച്  യുക്രേനിയൻ പ്രസിഡന്റ്

    യുദ്ധമുഖത്ത് അജപാലനം നിറവേറ്റുന്ന മൂന്ന് വൈദീകർക്ക് പട്ടാള മെഡലുകൾ സമ്മാനിച്ച് യുക്രേനിയൻ പ്രസിഡന്റ്0

    കീവ്: യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ, യുദ്ധമുന്നണിയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന മൂന്ന് കത്തോലിക്കാ വൈദീകർക്ക് ഉന്നത സൈനീക ബഹുമതികൾ സമ്മാനിച്ച് യുക്രേനിയൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി. കൈവ്പെച്ചെർസ്‌ക് ആശ്രമ ദൈവാലയത്തിലെ യോഗത്തിൽ നേരിട്ടെത്തിയാണ് പ്രസിഡന്റ് സെലൻസ്‌കി സായുധ സേനയിലെ മിലിട്ടറി ചാപ്ലൈന്മാർക്ക് സൈനീക ബഹുമതികൾ കൈമാറിയതെന്നതും ശ്രദ്ധേയം. ഫാ. റോസ്റ്റിസ്ലാവ് വൈസോചൻ, ഫാ. യൂറി ലെസിഷിൻ, ഫാ. യൂറി ലോഗാസ എന്നീ മൂന്ന് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ വൈദികരാണ് സൈനീക ബഹുമതിക്ക് അർഹരായത്.

  • ഭക്ഷണവും മരുന്നും മുതൽ അജപാലന സൗകര്യം വരെ;  യുക്രേനിയൻ ജനതയ്ക്ക് 9.5  ദശലക്ഷം യൂറോ കൈമാറി കത്തോലിക്കാ സംഘടന

    ഭക്ഷണവും മരുന്നും മുതൽ അജപാലന സൗകര്യം വരെ;  യുക്രേനിയൻ ജനതയ്ക്ക് 9.5 ദശലക്ഷം യൂറോ കൈമാറി കത്തോലിക്കാ സംഘടന0

    വാഷിംഗ്ടൺ ഡി.സി: ലോകസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന യുക്രൈനിലെ റഷ്യൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോൾ, യുദ്ധക്കെടുതിയിലായ യുക്രേനിയൻ ജനതയെ സഹായിക്കാൻ കത്തോലിക്കാ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ഇതുവരെ കൈമാറിയത് 9.5 ദശലക്ഷത്തിൽപ്പരം യൂറോ. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന ‘എ.സി.എൻ’ യുക്രൈനിൽ നടപ്പാക്കുന്ന 292 പദ്ധതികൾ പതിനായിരങ്ങൾക്കാണ് അനുഗ്രഹമാകുന്നത്. യുക്രൈനിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചത് 2022 ഫെബ്രുവരി 24നാണ്. ഭക്ഷണം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിശ്വാസികൾക്ക് അജപാലന സൗകര്യം

  • വിഭൂതി തിരുനാൾ ദിനത്തിൽ കാൽനട യാത്രീകർക്ക് ചാരം സമ്മാനിക്കാൻ ഐറിഷ്  ബിഷപ്പ് തെരുവിൽ!

    വിഭൂതി തിരുനാൾ ദിനത്തിൽ കാൽനട യാത്രീകർക്ക് ചാരം സമ്മാനിക്കാൻ ഐറിഷ് ബിഷപ്പ് തെരുവിൽ!0

    ഡബ്ലിൻ: വിഭൂതി തിരുനാൾ ദിനത്തിൽ തെരുവിലിറങ്ങി യാത്രീകർക്ക് ചാരംകൊണ്ട് കുരിശുവരച്ചു നൽകുന്ന ഐറിഷ് ബിഷപ്പിന്റെ ചിത്രം തരംഗമാകുന്നു. അയർലൻഡിലെ വാട്ടർഫോർഡ് ആൻഡ് ലിസ്‌മോർ രൂപതാധ്യക്ഷൻ ബിഷപ്പ് അൽഫോൻസസ് കളളിനനാണ്, വിഭൂതിയുടെ സന്ദേശം തെരുവുകൾ തോറും പകരാൻ വിഭൂതി തിരുനാൾ ശുശ്രൂഷ ദൈവാലയാങ്കണത്തിന് പുറത്തേക്കും നീട്ടിയ ഐറിഷ് ബിഷപ്പ്. വിഭൂതി തിരുനാൾ ദിവസം ദൈവാലത്തിൽ എത്താൻ സാധിക്കാത്തവരിലേക്കും വിശ്വാസം പകർന്നു നൽകാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് അദ്ദേഹം ജോൺ റോബർട്ട്‌സ് സ്‌ക്വയറിലെത്തി അതിലെ നടന്നുനീങ്ങിയവർക്ക് ചാരം നൽകിയത്. രൂപതയുടെ ഔദ്യോഗിക

  • 4000ൽപ്പരം കത്തോലിക്കാ യുവജനങ്ങൾ അണിചേർന്ന ജപമാല റാലിക്ക് വേദിയായി സ്പാനിഷ് തലസ്ഥാനം

    4000ൽപ്പരം കത്തോലിക്കാ യുവജനങ്ങൾ അണിചേർന്ന ജപമാല റാലിക്ക് വേദിയായി സ്പാനിഷ് തലസ്ഥാനം0

    മാഡ്രിഡ്: ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ യുവജനം പ്രവഹിച്ചപ്പോൾ 4000ൽപ്പരം പേർ പങ്കെടുത്ത ജപമാല റാലിക്ക് സാക്ഷ്യം വഹിച്ച് സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ് നഗരം. തങ്ങൾക്ക് ലഭിച്ച ക്രിസ്തീയവിശ്വാസം മറ്റുള്ളവരിലേക്ക് പകരാനുള്ള ദൗത്യവും തങ്ങൾക്കുണ്ടെന്ന ബോധ്യത്തോടെ യുവജനങ്ങൾ ക്രമീകരിച്ച ജപമാല റാലിയിൽ മുതിർന്നവർ പങ്കുചേരാനെത്തിയതും ശ്രദ്ധേയമായി. സെന്റ് മൈക്കിൾ ബസിലിക്കയിൽനിന്ന് നഗര ചത്വരത്തിലേക്കായിരുന്നു, ‘റോസറി ഫോർ ദ യൂത്ത് ഓഫ് സ്‌പെയിൻ’ (റൊസാരിയോ പോർ ലാ യുവന്റഡ് ഡി എസ്പാന) എന്ന പേരിൽ ക്രമീകരിച്ച ജപമാല റാലി. ജപമാലയുടെ

  • യു.എസിലെ ലോസ് ആഞ്ചെലസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു

    യു.എസിലെ ലോസ് ആഞ്ചെലസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു0

    ലോസ് ആഞ്ചെലസ്: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണൽ (69) വെടിയേറ്റ് കൊല്ലപ്പെട്ടു. ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ താമസസ്ഥലത്ത് ഇന്നലെ, ഫെബ്രുവരി 18 പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00ന് (ഇന്ത്യൻ ഫെബ്രുവരി 19 പുലർച്ചെ 2.30) വെടിയേറ്റ് മരിച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. പോലീസ്

  • ക്രിസ്തീയ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച അപ്പനും അമ്മയും ഏഴ് മക്കളും വാഴ്ത്തപ്പെട്ട ഗണത്തിലേക്ക്

    ക്രിസ്തീയ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച അപ്പനും അമ്മയും ഏഴ് മക്കളും വാഴ്ത്തപ്പെട്ട ഗണത്തിലേക്ക്0

    വത്തിക്കാൻ സിറ്റി: ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന ക്രിസ്തീയ ദർശനത്തെപ്രതി രക്തസാക്ഷിത്വം വരിച്ച അപ്പനും അമ്മയും ഏഴു മക്കളും ഉൾപ്പെടുന്ന പോളിഷ് കുടുംബം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. യഹൂദ വംശഹത്യയുടെ നാളിൽ എട്ട് ജൂതന്മാർക്ക് അഭയം നൽകിയതിനെപ്രതി നാസിപ്പട അരുംകൊല ചെയ്ത ജോസഫ്- വിക്ടോറിയ ഉൽമ ദമ്പതികളും ഗർഭസ്ഥ ശിശു ഉൾപ്പെടെയുള്ള അവരുടെ ഏഴ് മക്കളുമാണ് വാഴ്ത്തപ്പെട്ട നിരയിലെത്തുന്നത്. ഈ സന്തോഷ വാർത്ത ഇക്കഴിഞ്ഞ ദിവസം പോളണ്ടിലെ പ്രെസെമിസ്‌ക അതിരൂപത മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ജോസഫ്- വിക്ടോറിയ ഉൽമ

  • ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ഇനി മുതൽ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യം

    ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ഇനി മുതൽ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യം0

    ആശീർവാദ കർമം നിർവഹിച്ച് അറ്റ്‌ലാന്റാ ആർച്ച്ബിഷപ്പ് അറ്റ്ലാന്റ: ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹാർട്സ്ഫീൽഡ്- ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ ഒരുങ്ങി. ഇക്കഴിഞ്ഞ ദിവസം എയർപോർട്ടിൽ യാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു, ആർച്ച്ബിഷപ്പ് ഗ്രിഗറി ഹാർട്ട്മേയർ ചാപ്പലിന്റെ ആശീർവാദ കർമം നിർവഹിച്ചത്. അതിരൂപതയുടെയും എയർപോർട്ട് ചാപ്ലൈന്റെയും ശ്രമഫലമാണ് അന്താരാഷ്ട്ര ടെർമിനലിൽ സ്ഥാപിതമായ, ആഴ്ചയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ഈ ദിവ്യകാരുണ്യ ചാപ്പൽ. രാപ്പകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന എയർപോർട്ടിൽ രാപ്പകൽ ഭേദമില്ലാതെ ദിവ്യകാരുണ്യനാഥനെ ആരാധിക്കാനുള്ള സൗകര്യം സാധ്യമാക്കിയതിന്റെ അഭിമാനത്തിലാണ്

  • ക്രൈസ്തവരെ ഒന്നടങ്കം കൊന്നൊടുക്കാൻ ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോ; യൂറോപ്പിലെമ്പാടും ആക്രമണ പരമ്പരയ്ക്ക് ആഹ്വാനം

    ക്രൈസ്തവരെ ഒന്നടങ്കം കൊന്നൊടുക്കാൻ ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോ; യൂറോപ്പിലെമ്പാടും ആക്രമണ പരമ്പരയ്ക്ക് ആഹ്വാനം0

    ടെൽ അവീവ്: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുന്ന പുതിയ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പുറത്തുവിട്ടെന്ന് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുളള ഭീകരവാദ പ്രവർത്തനങ്ങളെ കുറിച്ച് ഗവേഷണം നടത്താൻ ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ ‘മെയിർ അമിത് ഇന്റലിജൻസ് ആൻഡ് ടെററിസം ഇൻഫർമേഷൻ സെന്ററാ’ണ് (ഐ.ടി.ഐ.സി) നടുക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കെതിരെ വിശിഷ്യാ, യൂറോപ്പിൽ ആക്രമണ പരമ്പരകൾ നടത്താൻ പ്രത്യക പ്രചാരണങ്ങൾക്കുതന്നെ ഇസ്ലാമിക് സ്റ്റേറ്റ് തുടക്കം കുറിച്ചിട്ടുണ്ടെന്നും ഐ.ടി.ഐ.സി മുന്നറിയിപ്പു നൽകുന്നു. യൂറോപ്പിൽ ശക്തമായ ആക്രമണം

Latest Posts

Don’t want to skip an update or a post?