Follow Us On

23

January

2025

Thursday

  • ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച്  അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും

    ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും0

    വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 10-ാം പിറന്നാളിൽ (മാർച്ച് 13) ഫ്രാൻസിസ് പാപ്പ എത്തിനിൽക്കുമ്പോൾ, പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശുദ്ധ യൗസേപ്പിതാവിന്റെ നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര അൽമായ സംഘടനയായ ‘നൈറ്റ്സ് ഓഫ് കൊളംബസ്’. ലോകത്തിലെ ഏറ്റവും വലിയ അൽമായ സംഘടനകൂടിയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മാർച്ച് 12ന് ആരംഭിച്ച നൊവേന ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന മാർച്ച് 20നാണ് സമാപിക്കുക. (വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മാർച്ച് 19

  • നോതൃ ദാം കത്തീഡ്രലിൽ ദിവ്യബലി അർപ്പണം പുനരാരംഭിക്കും 2024 ഡിസംബറിൽ 

    നോതൃ ദാം കത്തീഡ്രലിൽ ദിവ്യബലി അർപ്പണം പുനരാരംഭിക്കും 2024 ഡിസംബറിൽ 0

    പാരിസ്: അഗ്നിബാധയിൽ സാരമായ കേടുപാടുകൾ സംഭവിച്ച, വിശ്വവിഖ്യാതമായ നോതൃ ദാം കത്തീഡ്രൽ 2024 ഡിസംബറിൽ പുനർനിർമാണം പൂർത്തിയാക്കി വിശ്വാസികൾക്ക് തുറന്നുനൽകുമെന്ന് സ്ഥിരീകരണം. ഫ്രഞ്ച് സർക്കാർ നിശ്ചയിച്ച അഞ്ച് വർഷത്തെ സമയപരിധിയായ 2024 ഡിസംബറിൽതന്നെ കത്തീഡ്രലിന്റെ പുനർനിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് നിർമാണ ചുമതലയുള്ള ജനറൽ ജീൻ ലൂയിസ് ജോർജ്ലിനാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കത്തീഡ്രലിന്റെ പ്രധാന ആകർഷണമായ 93 മീറ്റർ ഉയരമുള്ള ഗോപുരം ഈ വർഷംതന്നെ പുനസ്ഥാപിക്കുമെന്നും വാർത്താ ഏജൻസിയായ ‘അസോസിയേറ്റഡ് പ്രസി’നോട് അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ മുമ്പിൽ

  • ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും

    ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും0

    ഫിലാഡൽഫിയ: തീവ്ര സെക്കുലറിസവും മതനിരാസവും വെല്ലുവിളി ഉയർത്തുമ്പോഴും ക്രിസ്തുവിശ്വാസം നെഞ്ചോട് ചേർക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത്തവണ ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടുമായി ആയിരക്കണക്കിനാളുകളാണ് കത്തോലിക്കാ വിശ്വാസം (മുതിർന്നവരുടെ മാമ്മോദീസ- അഡൽട്ട് ബാപ്റ്റിസം) സ്വീകരിക്കാൻ തയാറെടുക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ രൂപതകളിൽനിന്നുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള കണക്കാണിത്. ജീവിതയാത്രയ്ക്കിടെ ക്രിസ്തുവിനെ അടുത്തറിഞ്ഞും സഭാവിശ്വാസത്തിൽ ആകൃഷ്ടരായും നിരവധിപേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാറുണ്ട്. മുതിർന്നവരുടെ മാമ്മോദീസാ സ്വീകരണത്തിനായി ഏറ്റവും ഉചിതമായ സമയം ഈസ്റ്റർ തിരുക്കർമ മധ്യേയാണ്.

  • ഹംഗറി ക്രിസ്ത്യൻ രാഷ്ട്രം തന്നെയെന്ന് ലോക ജനതയെ വീണ്ടും ഓർമിപ്പിച്ച് പ്രസിഡന്റ്  കാറ്റലിൻ നൊവാക്

    ഹംഗറി ക്രിസ്ത്യൻ രാഷ്ട്രം തന്നെയെന്ന് ലോക ജനതയെ വീണ്ടും ഓർമിപ്പിച്ച് പ്രസിഡന്റ് കാറ്റലിൻ നൊവാക്0

    ബുഡാപെസ്റ്റ്: നിർവചനം കൊണ്ടും പ്രവൃത്തികൊണ്ടും ഹംഗറി ഒരു ക്രിസ്ത്യൻ രാഷ്ട്രമാണെന്ന് വീണ്ടും ലോകജനതയെ ഓർമിപ്പിച്ച് ഹംഗേറിയൻ പ്രസിഡൻറ് കാറ്റലിൻ നൊവാക്. ഹംഗറിയുടെ ക്രിസ്ത്യൻ വേരുകളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ സമ്മേളിച്ച സിംപോസിയത്തിലാണ് അവർ ധീരവും ശക്തവുമായ ഈ പ്രസ്താവന നടത്തിയത്. ‘ബോണം കമ്മ്യൂൺ ഫൗണ്ടേഷ’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിംപോസിയത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പണ്ഡിതർ സന്നിഹിതരായിരുന്നു. ഹംഗറിയൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ക്രിസ്ത്യൻ മൂല്യങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് വിശദീകരിച്ച കറ്റാലിൻ, ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്കുവേണ്ടി

Latest Posts

Don’t want to skip an update or a post?